Warning: Trying to access array offset on false in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144
Warning: Attempt to read property "post_title" on null in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144
ഒരു കാലത്ത് തമിഴ് സിനിമയിൽ സജീവമായിരുന്ന താരമാണ് കിരൺ റാത്തോഡ്. മോഡലിങിലൂടെ കലാരംഗത്തേക്ക് കടന്നു വന്ന കിരൺ നിരവധി ഹിന്ദി പോപ്പ് ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2001ൽ “യാദേൻ” എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം പിന്നീട് നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട്. “താണ്ഡവം” എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
“താണ്ഡവം” എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വീകാര്യത നേടിയ കിരണിനെ പ്രേക്ഷകർ മറക്കാൻ ഇടയില്ല. താണ്ഡവത്തിനു ശേഷം “മനുഷ്യമൃഗം” എന്ന ചിത്രത്തിൽ ബാബുരാജിന്റെ നായികയായും താരമെത്തിയിരുന്നു. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന താരത്തിന് പിന്നീട് അവസരങ്ങൾ കുറയുകയായിരുന്നു. അവസരങ്ങൾ കുറഞ്ഞതോടെ പുതിയൊരു ജോലി കണ്ടെത്തിയിരിക്കുകയാണ് കിരൺ.
താരം കണ്ടു പിടിച്ച ജോലി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. സിനിമയിൽ അവസരം കുറഞ്ഞപ്പോൾ മോഡലിങ്ങിലേക്ക് തിരിയുകയായിരുന്നു താരം. മോഡലിങ്ങിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ കിരൺ ഇപ്പോൾ മോഡലിംഗ് വിട്ട് മറ്റൊരു ജോലി തിരഞ്ഞെടുത്ത് ഇരിക്കുകയാണ്. സാധാരണ സിനിമ താരങ്ങൾ യൂട്യൂബ് ചാനലുകളും മറ്റും തുടങ്ങുന്നത് ഇപ്പോൾ വളരെ പതിവായിരിക്കുകയാണ്. എന്നാൽ യൂട്യൂബ് ചാനലിന് പകരം കിരൺ തുടങ്ങിയത് ഒരു വെബ്സൈറ്റ് ആണ്.
വെബ്സൈറ്റ് തുടങ്ങുകയാണെന്ന് പറയുമ്പോൾ സ്വാഭാവികമായും വ്യത്യസ്തമായ ഓൺലൈൻ ബിസിനസ് ആരംഭിക്കുന്നു എന്നായിരിക്കും ആളുകൾ കരുതുന്നത്. ഇത്തരം പ്രതീക്ഷകളെയെല്ലാം തട്ടിത്തെറിപ്പിച്ചുകൊണ്ട് ഈ വെബ്സൈറ്റിലൂടെ സ്വന്തം ഹോട്ട് ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരം. മറ്റൊരു വ്യത്യസ്തത എന്തെന്നാൽ ഈ വെബ്സൈറ്റിൽ വീഡിയോ കോൾ ലഭ്യമാകും. വെബ്സൈറ്റിലൂടെ നടിയെ ഫോൺ വിളിക്കാനുള്ള സജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
എന്നാൽ ഇതൊന്നും സൗജന്യമല്ല. ഇതിനായി നടി ഈടാക്കുന്നത് വലിയ തുക ആണ്. താരത്തിനെ ഓഡിയോ കോൾ വിളിച്ചു വെറുതെ സംസാരിക്കുവാൻ 5 മിനിറ്റിനു 10000 രൂപയാണ് ഈടാക്കുന്നത്. ഒരു മിനിറ്റിന് ആയിരം രൂപയുമാണ് ഈടാക്കുന്നത്. അതല്ല നടിയുടെ ഹോട്ട് ചിത്രങ്ങൾ മാത്രം കാണുവാൻ ഉള്ള മറ്റു സൗകര്യങ്ങളും ഉണ്ട്. ഇതിനായി 4000 രൂപയാണ് നൽകേണ്ടി വരുന്നത്. ഈ വെബ്സൈറ്റിലൂടെ വമ്പൻ തുകയാണ് താരം സമ്പാദിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് താരത്തിന് വരുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. കിരണിന്റെ പുതിയ ജോലി കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. കിരൺ പങ്കു വെക്കുന്ന ഗ്ലാമറസ് ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആകാറുമുണ്ട്. താരത്തിന്റെ വെബ്‌സൈറ്റ് വിശേഷങ്ങൾ ഇൻറർനെറ്റിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.