എന്റെ ശരീരം ഞാൻ ഇഷ്ടമുള്ളത് പോരെ പുറത്ത് കാണിക്കും ! മാറിടം പുറത്ത് കാണിക്കാൻ എന്തിനാണ് പെണ്ണുങ്ങൾ മടിക്കുന്നത് – ആണുങ്ങൾ ചെയ്യുന്നില്ലേ എന്ന് താരം

in Special Report

സഹനടനിൽ നിന്നും ജോജു ജോർജ് ആദ്യമായി നായകൻ ആയെത്തിയ ചിത്രമായിരുന്നു “ജോസഫ്”. ആദ്യം വില്ലൻ വേഷങ്ങളിൽ എത്തി പിന്നീട് ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത ജോജു ,”ജോസഫ് ” എന്ന സിനിമയിലൂടെ ആദ്യമായി നായകൻ ആവുകയായിരുന്നു. മലയാളികൾക്കിടയിൽ വലിയ ചലനം തീർത്ത ഒരു സിനിമയായിരുന്നു “ജോസഫ്”. ഈ ചിത്രത്തിലെ പാട്ടുകൾ എല്ലാം സൂപ്പർഹിറ്റുകളായിരുന്നു. അതിൽ “കരിനീലക്കണ്ണുള്ള പെണ്ണേ” എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട നസ്രാണി പെൺകുട്ടിയെ മലയാളികൾ ഇന്നും മറക്കാൻ ഇടയില്ല. ആ പാട്ടിലെ ഓരോ വരികളും ആ നടിക്കു വേണ്ടി മാത്രം എഴുതപ്പെട്ടത് ആയിട്ട് മലയാളികൾക് അനുഭവപ്പെട്ടു.

അന്നു വരെ മലയാള സിനിമയിൽ കണ്ടിരുന്ന നായികമാരിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ശാലീന സൗന്ദര്യം. അഭിനയത്തിൽ തന്റേതായ ഒരു കയ്യൊപ്പ് ചാർത്തിയ ആ നടി ആരാണെന്ന് അന്വേഷണത്തിലായിരുന്നു ആരാധകർ. തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന മാധുരി ബ്രാഗൻസ ആയിരുന്നു ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. ജോജുവിന്റെ ആദ്യ നായികയായി എത്തിയ താരത്തിന് വളരെ കുറച്ചു രംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും ആ കഥാപാത്രം വലിയ വിജയമായി തീർന്നു. മികച്ച സ്വീകാര്യത ആയിരുന്നു താരത്തിന് പിന്നീട് ലഭിച്ചിരുന്നത്.

അതിനു ശേഷം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും മലയാളികളുടെ മനസ്സിൽ കരിനീലകണ്ണുള്ള പെണ്ണാണ് മാധുരി. ജോസഫിനു ശേഷം മോഹൻലാലിന്റെ “ഇട്ടിമാണി മേഡ് ഇൻ ചൈന” എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ താരം എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ള താരം അധികവും ഗ്ലാമർ ലുക്കിൽ ഉള്ള ചിത്രങ്ങളാണ് പങ്കുവയ്ക്കുന്നത്. നിമിഷ നേരം കൊണ്ടു തന്നെ ആ ചിത്രങ്ങൾ വൈറലാകാറുണ്ട്. നടിമാരുടെ ചിത്രങ്ങൾക്ക് കീഴിൽ മോശം കമന്റുകൾ

എത്തുന്നത് ഒരു പതിവ് കാഴ്ചയാണല്ലോ. അത്തരത്തിൽ മാധുരിയുടെ ചിത്രങ്ങൾക്കും വിമർശനങ്ങളും മോശം കമന്റുകളും ലഭിക്കാറുണ്ട്. ഇപ്പോഴിതാ താരം പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സ്ത്രീകൾക്ക് വയറു കാണിക്കാവുന്ന രീതിയിൽ സാരി ധരിക്കാമെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. പുരുഷന്മാർക്ക് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാൻ പറ്റുമെങ്കിൽ സ്ത്രീകൾക്കും അതിന് കഴിയും. പുരുഷന്മാർക്ക് വസ്തുനിഷ്ഠതയില്ലാതെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെങ്കിൽ സ്ത്രീകൾക്കും അത്

കഴിയുമെന്നാണ് മാധുരി പറയുന്നത്. സൗന്ദര്യം ഓരോരുത്തരുടെയും ഉള്ളിലാണ് അല്ലാതെ സാരിയിൽ അല്ല. എന്റെ സൗന്ദര്യത്തിനെ കുറിച്ച് എനിക്ക് ഉയർന്ന നിലവാരമുണ്ട്, അതുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ ഒന്നും വേണ്ട എന്നാണ് മാധുരി പങ്കു വെച്ചത്. താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിനു പുറമേ കന്നടയിലും സജീവമാണ് താരം. വിനയൻ സംവിധാനം ചെയ്ത ” പത്തൊമ്പതാം നൂറ്റാണ്ട്” എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ആണ് മാധുരി അവതരിപ്പിച്ചത്. അടുത്തതായി “വരാൽ ” എന്ന ചിത്രത്തിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്.