മാതാപിതാക്കളുടെ ഒന്നിച്ചുള്ള ലൈം,ഗി,ക, നി,മിഷങ്ങൾ നേരിൽ കണ്ടു – ഇതിനെക്കുറിച്ച് ചേച്ചിയോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു! നടി ഹേമാംഗി കവി

in Entertainment

മറാത്തി സിനിമയിലെ നായികമാരിൽ തിളങ്ങുന്ന ഒരു നടിയാണ് ഹേമാംഗി കവി. നടി സോഷ്യൽ മീഡിയയിൽ സജീവമാണ്. കൂടാതെ സോഷ്യൽ മീഡിയയിലൂടെ തൻ്റെ അഭിപ്രായങ്ങളൊക്കെ തുറന്നു പ്രകടിപ്പിക്കാറുണ്ട് നടി. അതുകൊണ്ടുതന്നെ നടി പറയുന്ന പല കാര്യങ്ങളും ചർച്ചയായി മാറാറുണ്ട്. സ്ത്രീകൾക്കിടയിൽ ഉണ്ടാകുന്ന വിഷയമായാലും തൻ്റെ വ്യക്തിജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളാണെങ്കിലും തുറന്ന് സംസാരിക്കാറുണ്ട് ഹേമാംഗി.

നടി തൻ്റെ വീട്ടിലെ സ്വകാര്യതയും അതുപോലെ തന്നെ മാതാപിതാക്കളെ കുറിച്ചും സംസാരിച്ചത് സോഷ്യൽ മീഡിയയിൽ വിവാദമായി മാറിയിരുന്നു. സിനിമയിൽ മാത്രമല്ല നാടകത്തിലും സീരിയലിലും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ഹേമാംഗി. വ്യത്യസ്ത തരത്തിലുള്ള വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കുവാനും നടിക്ക് സാധിച്ചിട്ടുണ്ട്. തൻ്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടുള്ള പല കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ തുറന്നു പറയുന്നത് കൊണ്ട് തന്നെ നടി എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്.

അടുത്തിടെ ഹേമാംഗി തൻ്റെ കുട്ടിക്കാലത്തെ ചില ഓർമ്മകൾ പ്ലാനറ്റ് മറാട്ടിയിലെ എല്ലാം മാറിയത് എന്ന പോഡ്കാസ്റ്റിലൂടെ തുറന്നു പറഞ്ഞിരുന്നു. എന്നാൽ നടി തുറന്നു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. താരത്തിൻ്റെ മാതാപിതാക്കളുടെ സ്വകാര്യതയെയും ലൈംഗിക ജീവിതത്തെക്കുറിച്ചുമുള്ള കാര്യങ്ങൾ ആയിരുന്നു വെളിപ്പെടുത്തിയത്. താരത്തിൻ്റെ അമ്മ വെറും ഏഴാം ക്ലാസ് വരയെ പഠിച്ചിട്ടുള്ളൂ എന്നും ഗ്രാമത്തിൽ ആയിരുന്നു താമസമെന്നും എന്നാൽ അച്ഛൻ എൽഎൽബി ആയിരുന്നെന്നും പറഞ്ഞു.വളരെ ഓപ്പൺ മൈൻഡ് ആയിട്ടായിരുന്നു കാര്യങ്ങളൊക്കെ കുടുംബത്തിൽ കണ്ടിരുന്നതെന്നും പറഞ്ഞു. അച്ഛനും അമ്മയുമൊത്ത് ഒന്നിച്ചിരുന്ന് ആയിരുന്നു ടൈറ്റാനിക്, ദയവാൻ തുടങ്ങിയ സിനിമകളൊക്കെ കണ്ടതെന്നും പറഞ്ഞു. ടിവിയിൽ ചുംബന രംഗങ്ങളോ അതോ ഇൻ്റിമേറ്റ് സീനുകളും ഒക്കെ കാണുമ്പോഴോ വീട്ടിൽ മുതിർന്നവർ റിമോട്ടിനു വേണ്ടി തിരച്ചിൽ നടത്തുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും വീട്ടിലുണ്ടായിരുന്നില്ല എന്നും താരം പറഞ്ഞു.

ആ രംഗങ്ങളൊക്കെ തന്നെ ഞങ്ങൾ ഒരുമിച്ചിരുന്നാണ് കാണാറും. 93- 94 കാലഘട്ടത്തിലാണ് ഇതൊക്കെ എന്നും താരം പറഞ്ഞു. കൂട്ടുകാരുടെ വീടുകളിലും ഇതുതന്നെയായിരിക്കും എന്ന് ചിന്തിച്ചിരുന്നു. എന്നാൽ അവരൊക്കെ ഇതിൽ നിന്നൊക്കെ ഒളിച്ചോടുകയായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നു എന്നും പറഞ്ഞു. താനും തൻ്റെ മാതാപിതാക്കളും ചേച്ചിയും ഒരുമിച്ച് ഒറ്റമുറി അടുക്കളയിലായിരുന്നു താമസിച്ചത്. അച്ഛൻ്റെയും അമ്മയുടെയും സ്വകാര്യതയും ലൈംഗിക ജീവിതവും ആദ്യമായി നേരിൽ കണ്ടപ്പോൾ ചേച്ചിയോട് എന്താണ് മാതാപിതാക്കൾ ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു.

അപ്പോൾ ചേച്ചി പറഞ്ഞത് അതൊക്കെ അങ്ങനെയാണെന്നും എല്ലാവരും ഈ കാര്യങ്ങൾ കണ്ടിട്ടുണ്ട് അങ്ങനെയാണ് ഈ ലോകത്തിൽ വന്നിരിക്കുന്നത് നമ്മൾ എന്നും മനസ്സിലാക്കണമെന്നൊക്കെയായിരുന്നു. ചേച്ചി എല്ലാ കാര്യങ്ങളും വിശദമാക്കി പറഞ്ഞു തന്നു എന്നും നടി പറഞ്ഞു. മാതാപിതാക്കളുടെ ലൈംഗിക ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങൾ കാരണം ഒരുപാട് വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.