അമ്മായിഅമ്മയ്ക്ക് മരുമകനോട് കടി മൂത്ത പ്രേമം! ഒടുവിൽ രണ്ടുപേരും കൂടെ ചെയ്ത പണി കണ്ടോ ? ഞെട്ടൽ മാറാതെ കുടുംബം

in Special Report

അമ്മായിയമ്മയും മരുമകനും ഒളിച്ചോടിയ കൗതുകകരമായ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. രാജസ്ഥാനിലെ സിരോഹിയിൽ ആണ് ഈ വിചിത്രമായ സംഭവം നടന്നിരിക്കുന്നത്. വാർത്ത കേട്ട ഞെട്ടലിലാണ് ആളുകൾ. ഇന്നത്തെ നമ്മുടെ ലോകത്തിൻ്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുന്നില്ല.ഇപ്പോൾ നമ്മൾ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള ഒരുപാട് വാർത്തകളാണ് കേൾക്കുന്നത്.

ഇത്തരം വാർത്തകൾ മറ്റുള്ളവർക്ക് കൂടി ഒരു പ്രോത്സാഹനമായി മാറുന്നുണ്ടോ എന്ന തരത്തിലുള്ള സംശയങ്ങളും ഉയർന്നു വരുന്നുണ്ട്. രാജസ്ഥാനിൽ മരുമകനും അമ്മായിയമ്മയും കൂടി ഒളിച്ചോടിയതിൽ ഭാര്യ പിതാവായ രമേഷ് ജോഗി ആണ് ഇപ്പോൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മരുമകൻ തൻ്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയി എന്നതായിരുന്നു പരാതി. ഇയാളുടെ മകളെ വിവാഹം ചെയ്തിരുന്നത് ഇവരുടെ സമീപ ഗ്രാമത്തിലെ താമസക്കാരനായ നാരായൺ ജോഗിയാണ്.

മകളും മരുമകനും ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നു. എന്നാൽ മരുമകനും അമ്മായിയമ്മയും തമ്മിൽ ഇത്തരത്തിൽ ഒരു ബന്ധമുണ്ടെന്ന് അപ്പോൾ അറിഞ്ഞിരുന്നില്ല. ഡിസംബർ 30 ന് മരുമകൻ രമേഷ് ജോഗിയുടെ വീട്ടിലേക്ക് ഒരു കുപ്പി മദ്യവുമായി വന്നിരുന്നു. നാരായണും ഒരുമിച്ചിരുന്നായിരുന്നു ആ മദ്യം കഴിച്ചു തീർത്തത് എന്നാൽ രമേഷ് മധ്യ ലഹരിയിൽ ഉറങ്ങിപ്പോയിരുന്നു. വൈകീട്ട് നാലുമണിയോടെ ആയിരുന്നു പിന്നീട് അദ്ദേഹം ഉണർന്നത്.

ഉണർന്ന ഉടനെ ഭാര്യയെയും മരുമകനെയും വീട്ടിൽ കാണാനില്ലായിരുന്നു. പലസ്ഥലങ്ങളിലും അദ്ദേഹം തിരഞ്ഞെങ്കിലും രണ്ടുപേരെയും എവിടെയും കണ്ടെത്താനായില്ല. ഇവരെ കാണാത്തതിനെ തുടർന്ന് അദ്ദേഹം പോലീസിൽ പരാതി നൽകുകയായിരുന്നു. മരുമകൻ നാരായൺ തൻ്റെ ഭാര്യയെ വശീകരിച്ചു കൊണ്ടു പോയതാണ് എന്നാണ് അദ്ദേഹത്തിൻ്റെ പരാതി. ഇവർക്കു വേണ്ടിയുള്ള തിരച്ചിലിലാണ് ഇപ്പോൾ പോലീസ്. ഇവരുടെ മകൾക്കും നാരായണനും മൂന്ന് കുട്ടികൾ ആണുള്ളത്.

മൂന്ന് കുട്ടികളിൽ ഒരു പെൺകുട്ടിയെ ഇവർ ഒളിച്ചോടുന്ന സമയത്ത് കൊണ്ടുപോയിരുന്നു. രമേശിനും ഭാര്യക്കും മൂന്ന് പെൺമക്കളും ഒരു മകനും ആണ് ഉള്ളത്. അമ്മായിയമ്മയും മരുമകനും തമ്മിൽ 13 വയസ്സോളം പ്രായവ്യത്യാസമുണ്ട്. മരുമകൻ മദ്യവുമായി വന്ന ദിവസം അമ്മായിയമ്മ മട്ടൻ കറി ഒക്കെ വെച്ച് നല്ല രീതിയിലുള്ള ഭക്ഷണം ഒക്കെ ഉണ്ടാക്കിയിരുന്നു. മരുമകൻ അമ്മായി അച്ഛനെ നിർബന്ധിച്ച് മദ്യം കൂടുതൽ കഴിപ്പിക്കുകയായിരുന്നു. കൂടുതൽ മദ്യം കൊടുത്തുകൊണ്ട് അയാൾ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയതിനുശേഷം ആണ് അമ്മായിയമ്മയും മരുമകനും കൂടി ഒളിച്ചോടി പോയിരിക്കുന്നത്. സ്വന്തം മകളുടെ ഭർത്താവിനെ മകനായി കാണേണ്ട അമ്മയാണ് ഇത്തരത്തിൽ ഒരു നീച പ്രവർത്തി ചെയ്‌തിരിക്കുന്നത്.