ഇനി ഞാൻ അത് ചെയ്യില്ല!! പ്രായം ആകുമ്പോൾ നടുവേദന വന്നേക്കാം..’ – ആരാധകനോട് നടി രശ്മിക മന്ദാന

in Special Report


നടി രശ്മിക മന്ദാന അല്ലു അർജുന്റെ നായികയായി അഭിനയിച്ച് തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു പുഷ്പ. പുഷ്പയുടെ രണ്ടാം ഭാഗം വരാനിരിക്കുകയാണ്. അതിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. അല്ലു അർജുൻ, രശ്മിക, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുഷ്പ ആദ്യ ഭാഗമിറങ്ങിയത് 2021-ലായിരുന്നു. 350 കോടിയിൽ അധികം കലക്ഷനും ആ ചിത്രം നേടിയിരുന്നു.

സിനിമയുടെ രണ്ടാം ഭാഗത്തിന് ഷൂട്ടിംഗ് നടക്കുന്ന സമയത്ത് നായികയായ രശ്മിക ആരാധകരുമായി ഒരു രസകരമായ കാര്യം പങ്കുവച്ചിരിക്കുകയാണ്. ആദ്യ ഭാഗം ഇറങ്ങുന്നതിന് മുമ്പ് തന്നെ രശ്മിക തകർപ്പൻ ഡാൻസ് ചെയ്ത സാമി സാമി എന്ന ഗാനം റിലീസ് ചെയ്തിരുന്നു. തിയേറ്ററുകളിൽ ഇറങ്ങിയ പൂരപ്പറമ്പാക്കിയ മാറ്റിയ ആ ഗാനത്തിലെ രശ്മിക ചെയ്ത ഡാൻസ് പിന്നീട് പല വേദികളിൽ അത് ചെയ്യുകയും ചെയ്തിരുന്നു.

കൊച്ചുകുട്ടികൾ വരെ ചെയ്തു ഹിറ്റായ ആ സ്റ്റെപ് വേദിയിൽ കൈയടി വാരിക്കൂട്ടി രശ്മിക ഇതുവരെ അത് തുടർന്നുകൊണ്ടേയിരുന്നു. ഇപ്പോഴിതാ താൻ ഇനി സാമി സാമി ഡാൻസ് കളിക്കില്ലെന്ന് ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി കൊടുത്തിരിക്കുകയാണ്. എനിക്ക് നിങ്ങൾക്ക് ഒപ്പം സാമി സാമി പാട്ടിന് ഡാൻസ് ചെയ്യണമെന്ന് ആഗ്രഹം ആരാധകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഇതിന് രശ്മിക കൊടുത്ത മറുപടിയിലാണ് ഈ കാര്യം പറഞ്ഞത്.

“ഞാൻ ഒരുപാട് തവണ സാമി സാമി സ്റ്റെപ്പ് ചെയ്തിട്ടുണ്ട്. എനിക്ക് പ്രായമാകുമ്പോൾ മുതുകിൽ പ്രശ്‌നമുണ്ടാകുമെന്ന് ഇപ്പോൾ തോന്നുന്നു.. എന്തുകൊണ്ടാണ് നിങ്ങൾ എന്നോട് ഇത് ചെയ്യുന്നത്!! നമ്മുക്ക് കണ്ടുമുട്ടുമ്പോൾ മറ്റെന്തെങ്കിലും ചെയ്യാം..”, എന്നായിരുന്നു രശ്മികയുടെ മറുപടി. രശ്മിക മറുപടിയിൽ അവസാനത്തെ വാരി എടുത്ത് ആളുകൾ തമാശ രൂപേണ എന്താണ് ആ മറ്റെന്തെങ്കിലും എന്ന് ചോദിച്ചിട്ടുമുണ്ട്.