Connect with us

Entertainment

നിരവധി സിനിമകളിലെ നിറസാന്നിധ്യം. അനുശോചനം അറിയിച്ച് താരങ്ങളും പ്രേക്ഷകരും.

Published

on

സൂരരൈ പോട്ര് എന്ന സിനിമയിൽ സൂര്യയുടെ അച്ഛൻ്റെ വേഷത്തിൽ തിളങ്ങിയ പ്രശസ്ത നാടക സിനിമാ നടൻ പൂരാമു അ.ന്ത.രിച്ചു. 60 വയസ് ആയിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന് അ.ന്ത്യം. സംഭവിച്ചത്.കർണ്ണനിൽ ധനുഷിൻ്റെ അച്ഛനായി രാമുവിൻ്റെ പ്രകടനം ഏറെ ശ്രദ്ധേയമായി

മാറിയിരുന്നു.പരിയെറും പെരുമാൾ, പേരമ്പ്, തിലകർ, നീർപാർവെ, തങ്കമീങ്കൾ തുടങ്ങിയവയാണ് മറ്റു പ്രധാന സിനിമകൾ. കോടിയിൽ ഒരുവൻ എന്ന ചിത്രത്തിലാണ് അദ്ദേഹം ഏറ്റവുമൊടുവിലായി അഭിനയിച്ചത്. തെരുവിൽ നാടകങ്ങൾ കളിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോയി കൊണ്ടിരുന്ന

രാമു വെള്ളിത്തിരയിൽ എത്തുന്നത് ശശി സംവിധാനം ചെയ്ത 2008-ൽ റിലീസ് ചെയ്ത പൂ എന്ന ചിത്രത്തിലൂടെയാണ്. അന്നുതൊട്ട് അദ്ദേഹത്തിൻ്റെ പേരിനൊപ്പം പൂഎന്നുകൂടി അറിയപ്പെടാൻ തുടങ്ങി. അന്നുമുതലാണ് അദ്ദേഹം പൂരാമു എന്നറിയപ്പെടാൻ തുടങ്ങിയത്. തമിഴ്നാട് പുരോഗമന കഥാകൃത്തുക്കളുടെ കൂട്ടായ്മയിൽ അംഗമായിരുന്നു രാമു.

അദ്ദേഹത്തിൻ്റെ തമിഴ് സിനിമ ലോകത്തിന് ഒരു തീരാനഷ്ടം തന്നെയാണ്. സൂരരൈ പോട്ര് എന്ന ചിത്രത്തിൽ സൂര്യയുടെ അച്ഛനായി ഏറെ ശ്രദ്ധനേടുന്ന വേഷമാണ് അദ്ദേഹം ചെയ്തിരുന്നത്. അന്ന് അദ്ദേഹത്തിൻ്റെ അഭിനയത്തെ പുകഴ്ത്തി നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Entertainment

തുളുമ്പുന്ന ലൂക്ക് .. മോഹിപ്പിക്കും സൌന്ദര്യവുമായി വെള്ളരി പ്രാവിനെ പോലെ നടി ഹണി റോസ്

Published

on

By

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് നമ്മുടെ സ്വന്തം ഹണിറോസ്. മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്. 2005ൽ മണിക്കുട്ടൻ നായകനായ ബോയ്‌ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

2007 ന് ശേഷമുള്ള ആദ്യ തമിഴ് ചിത്രമാണ് കനവ്. 2008 ലെ തെലുങ്ക് അരങ്ങേറ്റ ചിത്രം അലയം.
അതിനു ശേഷം അജന്ത എന്ന ചിത്രത്തിലൂടെ കന്നഡയിൽ അരങ്ങേറ്റം കുറിച്ചു. സൗണ്ട് ഓഫ് ബൂട്ട്, ഉപ്പുകണ്ടം ബ്രദേഴ്സ് തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു.

ചില സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോയതോടെ താരത്തിന്റെ ജനപ്രീതി കുറഞ്ഞു. എന്നാൽ 2012ൽ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ മലയാളികളെ അമ്പരപ്പിച്ചുകൊണ്ട് താരം തിരിച്ചുവരവ് നടത്തി. പിന്നെ ഒരുപിടി ചിത്രങ്ങളായിരുന്നു.

ഹോട്ടൽ കാലിഫോർണിയ, നന്ദി, അഞ്ച് സുന്ദരികൾ, ബഡ്ഡി, ദൈവത്തിന്റെ സ്വന്തം ക്ലിറ്റസ്, റിംഗ് മാസ്റ്റർ, വൺ ബൈ ടു, സർ സിപി, കൊമ്പസാരം, അവരുടെ രാത്രികൾ, ചങ്ക്‌സ്, ചാലക്കുടിക്കാരൻ ഷാങ്ങാട്ടി, ഇട്ടമണി, ബിഗ് ബ്രദർ, പട്ടാമ്പുച്ചി, രാക്ഷസൻ,

വീരസിംഹ റെഡ്ഡി തുടങ്ങി മുപ്പതിലധികം പേർ. ഹണി റോസ് സിനിമകളിൽ അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഹണി റോസ്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുകയാണ്.

വിപിൻ ബാബുവും അഖിലും ചേർന്ന് എടുത്ത ചിത്രങ്ങളാണിവ. ക്രീം കലർന്ന വെള്ള വസ്ത്രമാണ് ഹണി റോസ് ധരിച്ചിരിക്കുന്നത്. മേക്കപ്പ് ചെയ്തത് രഞ്ജു രഞ്ജിമാർ. ഷിക്കു ജെ എടുത്ത ഒരു വീഡിയോയും ഹണി ഷെയർ ചെയ്തിട്ടുണ്ട്.അതിനു താഴെ നിരവധി കമന്റുകളും ഉണ്ട്.

Continue Reading

Entertainment

പ്രിയ വാര്യര്‍ തുറന്ന് പറയുന്നു,, എല്ലാവര്‍ക്കും വേണ്ടത് അതായിരുന്നു, ഒടുവില്‍ എനിക്ക് നോ പറയേണ്ടി വന്നു

Published

on

By

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറുക്കലിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍. കണ്ണിറുക്കലിലൂടെ ശ്രദ്ദ പിടിച്ചു പറ്റിയ താരം ലോകം എമ്പാടും ആരാധകരെ സമ്പാദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കണ്ണിറുക്കല്‍ ഒരു സമയം കഴിഞ്ഞപ്പോള്‍ തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്ന് പറയുകയാണ് പ്രിയ വാര്യര്‍. സിനിമയിലെ ടൈപ്പ് കാസ്റ്റിനെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു പ്രിയയുടെ വാക്കുകള്‍.
കണ്ണിറുക്കല്‍ ഹിറ്റായതിന് ശേഷം തനിക്ക്

നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരം വന്നിരുന്നു.നിരവധി പരസ്യങ്ങളില്‍ കണ്ണിറുക്കല്‍ ആവര്‍ത്തിക്കേണ്ടിയും വന്നു. ഒടുവില്‍ അത് എന്നെക്കൊണ്ട് ചെയ്യിക്കരുത് എന്ന് പറയേണ്ട സാഹചര്യം വന്നു എന്നാണ് പ്രിയ പറയുന്നത്.

ഞാന്‍ അധികം സിനിമകളൊന്നും ചെയ്യാത്തത് കൊണ്ട് ഞാന്‍ ടൈപ്പ് കാസ്റ്റ് ആയെന്ന് പറയാന് കഴിയില്ല. എന്നാല്‍ ആദ്യ സിനിമയിലെ കണ്ണിറുക്കലിന് ശേഷം എനിക്ക് വന്ന എല്ലാ പരസ്യങ്ങളിലും ബ്രാന്‍ഡ് പ്രമോഷനുകളിലും അവര്‍ക്ക് വേണ്ടിയിരുന്നത് കണ്ണിറുക്കലായിരുന്നു.

‘, ഏത് പരസ്യം ചെയ്താലും അതിന്റെ അവസാനം അവര്‍ക്ക് ഒരു കണ്ണിറുക്കല്‍ വേണം. രണ്ടു മൂന്നെണ്ണം കഴിഞ്ഞപ്പോള്‍ ഇനി എന്നെക്കൊണ്ട് അത് ചെയ്യിക്കരുത്, ഞാന്‍ ചെയ്യില്ല എന്ന് പറയേണ്ടി വന്നു,’ എന്നാണ് പ്രിയ പറയുന്നത്. അതേസമയം വളരെ കുറച്ച് ചിത്രങ്ങളാണ്

പ്രിയ ചെയ്തതെങ്കിലും ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ പ്രിയ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ പ്രിയ അഭിനയിച്ചിട്ടുണ്ട്. വി.കെ പ്രകാശ് പ്രകാശ് സംവിധാനം ചെയ്ത ലൈവ് ആണ് പ്രിയയുടെ ഏറ്റവും പുതിയ ചിത്രം.

മംമ്ത മോഹന്ദാസ്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം തീയറ്ററുകളില്‍ എത്തിയിരുന്നു. മലയാളത്തില്‍ പ്രിയയുടെ മൂന്നാമത്തെ ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 4 ഇയേഴ്സ്സാണ് രണ്ടാമത്തെ ചിത്രം. ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പ്രിയയുടെ പ്രകടനം പ്രശംസ പിടിച്ചു പറ്റിയിരുന്നു.

Continue Reading

Entertainment

ആദ്യ കാമുകന്‍ മരിച്ചപ്പോള്‍ എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു; തന്റെ പ്രണയ വിശേഷങ്ങള്‍ പറഞ്ഞ് നടി വിന്‍സി അലോഷ്യസ്

Published

on

By

നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് വിന്‍സി അലോഷ്യസ്. ഷോയിലൂടെ ശ്രദ്ദ നേടിയ താരം സിനിമയിലും സജീവമാണിപ്പോള്‍. മലയാള സിനിമയിലെ യുവ നടിമാരില്‍ ശ്രദ്ധേയയായി കഴിഞ്ഞു വിന്‍സി. വിന്‍സി സഹതാരമായും നായികയായും നിരവധി ചിത്രങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

ഭീമന്റെ വഴി, വികൃതി, കനകം കാമിനി കലഹം, രേഖ, ജനഗണമന, സൗദി വെള്ളക്ക, സോളമന്റെ തേനീച്ചകള്‍ എന്നി വിന്‍സി അഭിനയിച്ച ചിത്രങ്ങളിലെ വേഷങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടു. നായികയായി എത്തിയ രേഖ എന്ന ചിത്രം തീയറ്ററില്‍ ശ്രദ്ധ നേടിയില്ലെങ്കിലും ഒടിടി റിലീസിന് ശേഷം ഏറെ പ്രശംസ പിടിച്ചുപറ്റി.

ഇപ്പോഴിത തന്റെ പ്രണയത്തെ കുറിച്ചും തന്റെ സ്വഭാവത്തെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ പ്രണയങ്ങള്‍ ഒരാഴ്ച മാത്രമേ നിലനില്‍ക്കാറുള്ളൂവെന്ന് ആണ് വിന്‍സി പറയുന്നത്.എല്ലാ റിലേഷന്‍ഷിപ്പിന്റെ കാലാവധി ഒരാഴ്ചയാണ്. അതിനപ്പുറത്തേക്ക് പോയാല്‍ അവന്‍ ഗ്രേറ്റ് ആണ് എന്നാണ് നടി പറയുന്നത്.

‘ഒരു റിലേഷന്‍ഷിപ്പിലാണെങ്കില്‍ ഞാന്‍ കുറേ ചിന്തിക്കും. ആ നിമിഷം ആസ്വദിക്കുക എന്നതില്ലെന്നും നടി പറയുന്നു. പ്രണയം എന്ന ഫീലിംഗില്‍ ഞാനെന്റെ എത്തിക്‌സും ഐഡിയോളജിയും കൊണ്ട് വന്ന് അടിയാവും.
ഇപ്പോള്‍ ആ ഐഡിയോളജി മാറ്റി. എന്റെ എത്തിക്‌സിലേക്കൊന്നും കടക്കാതെ ആ വ്യക്തിയെ മാത്രം പ്രേമിച്ച് നോക്കാമെന്ന ട്രാക്കിലാണിപ്പോള്‍.

അത് മനോഹരമാണ്’-എന്നും നടി പറയുന്നു. ബ്രേക്കപ്പിന്റെ വിഷമം മുന്‍പ് ഉണ്ടായിരുന്നു. ഇപ്പോള്‍ കൂള്‍ ആണ്. ഓക്കെ ബൈ പറയും. ചില ആള്‍ക്കാരുമായി പിരിയുമ്പോള്‍ വേദന തോന്നും. ചിലരോട് ഫണ്‍ ആണ് എന്നും വിന്‍സി പറയുന്നു. ആദ്യ പ്രണയത്തെക്കുറിച്ചും വിന്‍സി മനസ്സ് തുറന്നു. പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം. ആള്‍ മരിച്ച് പോയി.

പെട്ടെന്ന് മിസ്സായപ്പോള്‍ എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു. അത്രയ്‌ക്കൊന്നും ഇപ്പോഴില്ലെന്നും നടി പറഞ്ഞു. തന്റെ സ്വഭാവ രീതിയെ കുറിച്ചും വിന്‍സി പറഞ്ഞു. ‘എന്റെ സ്വഭാവ രീതികള്‍ വെച്ച് വിലയിരുത്താന്‍ ആര്‍ക്കും പറ്റില്ല. ഡേറ്റിന് പോയ വ്യക്തി ഇത് തന്നോട് പറഞ്ഞിട്ടുണ്ട്. നാല് ദിവസമാണ് ഞങ്ങള്‍ ഡേറ്റിംഗിന് പോയത്.

അവനെന്നോട് പറഞ്ഞത് നാല് ദിവസം നാല് വൈബാണെന്നാണ്. ആദ്യത്തെ ദിവസം റൊമാന്റിക്കായിരിക്കും രണ്ടാം ദിവസം കുറച്ച് കൂടി സീരിയസ് സംസാരമായിരിക്കും. മൂന്നാം ദിവസം ചില്‍ ആയിരിക്കും. നാലാം ദിവസം അവന്‍ കരയും,’ എന്നും വിന്‍സി പറഞ്ഞു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.