
ജീവിതത്തിൽ ഒന്നിലേറെ തവണ പ്രതിസന്ധി ഘട്ടങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന നടിയാണ് മംമ്ത മോഹൻദാസ്. കരിയറിൽ തിരക്കേറിയ സമയത്താണ് അപ്രതീക്ഷിതമായി നടിക്ക് കാൻസർ സ്ഥിരീകരിച്ചത്. പ്രതീക്ഷകളെല്ലാം അസ്തമിച്ചെന്ന് കരുതിയെങ്കിലും സധൈര്യം
രോഗത്തെ മംമ്ത അഭിമുഖീകരിച്ചു. അമേരിക്കയിൽ പോയി ചികിത്സ നടത്തി പഴയ ജീവിതത്തിലേക്ക് താരം തിരിച്ചെത്തി. അടുത്തിടെയാണ് ചർമ്മത്തെ വിറ്റിലൊഗൊ എന്ന കണ്ടീഷൻ മംമ്തയെ ബാധിച്ചത്. ഇതിന്റെ ചികിത്സ നടന്ന് കൊണ്ടിരിക്കുകയാണ്. മംമ്തയെക്കുറിച്ച്
സംസാരിക്കുകയാണ് നടിയുടെ പിതാവിന്റെ സഹോദരനായ നിർമാതാവും സംഗീത സംവിധായകനുമായ എൻവി ഹരിദാസ്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. സിനിമാ രംഗത്തേക്ക് മംമ്ത കടന്ന് വന്നതിനെക്കുറിച്ചും പിന്നീട് അസുഖം
ബാധിച്ചതിനെക്കുറിച്ചും എൻവി ഹരിദാസ് പരാമർശിച്ചു. മയൂഖത്തിന് ശേഷം രണ്ട് മൂന്ന് പടത്തിൽ അഭിനയിച്ചു. അതിന് ശേഷം അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചപ്പോഴാണ് മമ്മൂട്ടി നേരിട്ട് ബസ് കണ്ടക്ടർ എന്ന സിനിമയ്ക്ക് വിളിക്കുന്നത്. മമ്മൂട്ടിയുടെ പടം ചെയ്തു.
പിന്നെ മോഹൻലാൽ വിളിച്ചു. മോഹൻലാലിന്റെ ഭാര്യയുടെ സഹോദരൻ വിവാഹം ചെയ്തിരിക്കുന്നത് ഞങ്ങളുടെ ബന്ധവുവാണ്. അവർ മുഖാന്തരം ബന്ധമുള്ളതിനാൽ മോഹൻലാൽ വിളിച്ചിട്ടില്ലെന്ന് പോയില്ലെങ്കിൽ ധിക്കാരമാകുമെന്ന് കരുതി. അങ്ങനെ കുറേ സിനിമകൾ ചെയ്തു.
അവളായിട്ട് എവിടെയും പോയി അവസരം ചോദിച്ചതല്ല. മംമ്തയ്ക്ക് വന്ന അവസരങ്ങളാണിതെന്നും എൻവി ഹരിദാസ് പറയുന്നു.തെലുങ്കിൽ വിളിച്ചു. തെലുങ്കിൽ പാടിയ പാട്ടിന് ഫിലിം ഫെയർ അവാർഡ് ലഭിച്ചു. ഇപ്പോൾ കൂടുതലായി സിനിമയിൽ വർക്ക് ചെയ്യാൻ പറ്റുന്നില്ല.
അവൾ നമ്മൾ ഉദ്ദേശിക്കുന്ന പെണ്ണൊന്നുമല്ല. വളരെ ബോൾഡ് ആണ്. ക്വാളിഫൈഡ് ആണ്. നമ്മൾ അങ്ങോട്ടൊന്നും പറയേണ്ട ആവശ്യമില്ല. അസുഖത്തെ സധൈര്യം മംമ്ത നേരിട്ടെന്നും ഇദ്ദേഹം പറയുന്നു. മരുന്ന് ഉള്ളിട സ്ഥലം കണ്ടുപിടിച്ചു. അച്ഛനോടും
അമ്മയോടും നിങ്ങളാരും വരേണ്ട, ഞാൻ തന്നെ പോയിക്കോളുമെന്ന് അവൾ പറഞ്ഞു. അസുഖം വന്നപ്പോൾ എന്നെ ഫോൺ ചെയ്തു. അത്യാവശ്യമായി വരണം എന്ന് പറഞ്ഞു. ഞാനും ഭാര്യയും ആശുപത്രിയിൽ പോയി. കണ്ടയുടനെ തരിച്ച് നിന്നു. താങ്ങാൻ പറ്റില്ലല്ലോ.
ഒറ്റ കുട്ടിയാണ്. ട്രീറ്റമെന്റെടുക്കാതെ രക്ഷയില്ല. പല സ്ഥലങ്ങളിൽ ചികിത്സിച്ചു. എന്നിട്ടും മുഴുവനായും വിട്ട് പോയില്ല. പിന്നെയാണ് അമേരിക്കയിൽ പോയത്. ഇപ്പോഴും ഇഞ്ചക്ഷനെടുക്കുന്നുണ്ട്. ഇപ്പോഴും അഭിനയിക്കുന്നുണ്ട്. പക്ഷെ റെഗുലറായി ചെയ്യാൻ പറ്റില്ല.
എല്ലാ മാസവും പതിനഞ്ച് ദിവസം അമേരിക്കയിൽ പോയി തന്നെ ഇഞ്ചക്ഷനെടുക്കണം. മുടി കൊഴിച്ചിൽ ഇപ്പോഴില്ല. നേരത്തെ മുടി കൊഴിഞ്ഞ് വിഗെല്ലാം വെച്ചിരുന്നു. ഇപ്പോൾ അവരുടെ ട്രീറ്റ്മെന്റ് കൊണ്ട് മുടിക്കൊപ്പം കുഴപ്പമില്ല. കൈയിൽ ചെറിയൊരു
കളർ മാറ്റം ഉണ്ട്. അതിന് ചികിത്സ എടുത്ത് കൊണ്ടിരിക്കുകയാണ്. തുടരെയുള്ള ചികിത്സയാൽ ഇപ്പോൾ ചെറിയ മാനസിക വിഷമം മംമ്തയ്ക്കുണ്ടെന്നും എൻവി ഹരിദാസ് പറയുന്നു. ദൈവാനുഗ്രഹം കൊണ്ട് അതും മാറുമെന്ന് പ്രതീക്ഷിക്കുന്നെന്നും എൻവി ഹരിദാസ് വ്യക്തമാക്കി.