“ഈ മനുഷ്യൻ ഒരു ജെമ്മാണ്”! ജീവിതം അയാളെ പിന്നിലോട്ടടിക്കുന്നില്ല; ഗോപീ സുന്ദറിനെ കുറിച്ച് മയോനി എന്ന പ്രീയ നായർ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു..

in Entertainment

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്തകാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും ചർച്ചയാവുന്നത് ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹ ബന്ധത്തിന് ശേഷം രണ്ടു തവണ ലിവിങ് ടുഗദറിലായ ഗോപി പലകുറി വാർത്തകളിൽ നിറഞ്ഞു. ഏറ്റവും ഒടുവിൽ ഗായിക അമൃത സുരേഷുമായുള്ള

പ്രണയത്തിന്റെ പേരിലാണ് ഗോപി സുന്ദർ ചർച്ചയായത്. ഇരുവരും ഒരു വർഷത്തിനുശേഷം പിരിഞ്ഞെന്ന സൂചനകളും പുറത്തു വന്നിരുന്നു. മയോനി എന്നറിയപ്പെടുന്ന പ്രിയ നായരും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ ആയിരുന്നു അടുത്തിടെ അഭ്യൂഹങ്ങളുണ്ടായിരുന്നത്. മ്യൂസിക്ക് ഷോയുടെ ഭാഗമായുള്ള സ്വിറ്റ്‌സർലൻഡ് യാത്രയ്ക്കിടെ മയോനിക്കൊപ്പമുള്ള

ചിത്രം ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് വിമർശനങ്ങൾ തല പൊക്കിയത്. വിദേശ രാജ്യത്ത് രാജ്യത്ത് നിന്നുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. അക്കൂട്ടത്തിൽ മയോനിയ്ക്കൊപ്പമുള്ള ചിത്രങ്ങളും പലവിധത്തിലുള്ള വിമർശനങ്ങൾക്ക് വഴിയൊരുക്കി. ഇപ്പോഴിതാ ഗോപീ സുന്ദറിന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് മയോനി.

അനായാസവും യഥാർത്ഥവും ശുദ്ധവും കഴിവുള്ളതും പോസിറ്റിവിറ്റി നിറഞ്ഞതുമായ ഈ മനുഷ്യൻ ഒരു ജെം ആണ്. ജീവിതം അവനെ പിന്നോട്ടടിക്കുന്നില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. അവൻ ഒരു പക്ഷിയെപ്പോലെ പര്യവേക്ഷണം ചെയ്യുകയും സംഗീതം ഉപയോഗിച്ച് മാന്ത്രികത സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു സ്വതന്ത്ര ആത്മാവാണ്. ഓരോ നിമിഷത്തിലും അവൻ

കൊണ്ടുവരുന്ന ലളിതമായ മാന്ത്രികതയ്ക്ക് നന്ദി” എന്ന ക്യപാഷനോടെ ആണ് പ്രിയ നായർ ഗോപീ സുന്ദറിന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. യഥാർത്ഥ മനുഷ്യൻ എല്ലാ പ്രശ്നങ്ങളിലും പുഞ്ചിരിക്കുന്നു, ദുരിതത്തിൽ നിന്ന് ശക്തി ശേഖരിക്കുന്നു, ഇതിന്റെയൊക്കെ പ്രതിഫലനത്താൽ ധൈര്യപ്പെടുന്നു” എന്നാണ് ഈ ചിത്രങ്ങൾക്ക് താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.