ചക്കപ്പഴം എന്ന ടിവി സീരിയലിലൂടെ മലയാളികൾക്ക് പ്രീയങ്കരിയായ താരമാണ് ശ്രുതി രജനികാന്ത്. മോഡലിംഗിലും വ്യത്യസ്തമായ ഫോട്ടോ ഷൂട്ടിലൂടെയുമൊക്കെയായി സജീവമാണ് ശ്രുതി രജനീകാന്ത്. ആസിഫ് അലി ചിത്രമായ കുഞ്ഞെൽദോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
അനൂപ് മേനോൻ ചിത്രമായ പത്മയിലും അഭിനയിച്ചിട്ടുണ്ട്. മഹാദേവൻ തമ്പിക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട് വൈറലായി മാറിയതോടെയായിരുന്നു താരത്തിന് ആ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചത്.mഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും അച്ഛൻ നൽകുന്ന പിന്തുണയെക്കുറിച്ചും ശ്രുതി
സംസാരിക്കുകയാണ്. നാലാം ക്ലാസ് വരെയാണ് തുടർച്ചയായി അഭിനയിച്ചത്. പിന്നെ പഠിത്തത്തിനായി ബ്രേക്കെടുത്തു. പക്ഷെ അപ്പോഴും ആരാകണം എന്ന് ചോദിക്കുമ്പോൾ എല്ലാവരോടും നടിയാണെന്ന് പറയുമായിരുന്നു. വലുതായ ശേഷം കുറേ ഓഡിഷനുകൾക്ക് പോയി. 100-150 കഴിഞ്ഞിട്ടും
നടക്കാതെ വന്നതോടെ പൂർണമായും വിട്ടു. കഠിനമായി അധ്വാനിച്ചിട്ടുണ്ട്. വൺസ് ഇൻ എ ബ്ലൂമൂൺ കിട്ടിയ സാധനമൊന്നുമല്ല. ഏഴ് വർഷം ഇതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഒരുപാട് ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. പിന്നെ ചിലതിലൊക്കെ പോകുമ്പോൾ മനസ് മടുത്ത് വന്നിട്ടുണ്ട്.
അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചിട്ടുണ്ട്. ചിലയിടത്ത് പൈസ ചോദിച്ചിട്ടുണ്ട്. ഇത്ര ലക്ഷം രൂപയൊക്കെ ചോദിച്ചിട്ടുണ്ട്. ചിലത് ലാസ്റ്റ് റൗണ്ട് വരെ എത്തും. ശരി വിളിക്കാമെന്ന് പറയും. ഒരാഴ്ച കഴിയുമ്പോൾ ആ ആവേശം അങ്ങ് പോകും. പിന്നെ അടുത്ത ഓഡിഷന് പോകും ഞാൻ മടുത്തിരുന്നു. പ്രായം അതായിരുന്നല്ലോ.
നാട്ടുകാരുടെ കളിയാക്കലും മറ്റും ഞാനും അച്ഛനും തുല്യമായി കേട്ടിട്ടുണ്ട്. ഒരു പരിധി വരെ അമ്മയും കേട്ടിട്ടുണ്ട്. സ്‌കൂളിൽ ആണെങ്കിലും കോളേജിൽ ആണെങ്കിലും ശരി. ഈ കളിയാക്കലുകൾ കേൾക്കുമ്പോൾ നമുക്ക് മടുക്കും. ഇതൊക്കെ കേട്ടിട്ടും മടുക്കാത്ത ഒരാൾ അച്ഛനായിരുന്നു