പൊലീസ് കോൺസ്റ്റബിൾ പരീക്ഷക്ക് സണ്ണി ലിയോണും? ഹാൾടിക്കറ്റ് വൈറൽ.. മൂക്കത്ത് വിരൽ വെച്ച് ആളുകൾ.. ഇതിന്റെ പിന്നിലെ സംഭവം ഇങ്ങനെ..

in Entertainment

ഉത്തർപ്രദേശ് പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷ ഹാൾടിക്കറ്റിൽ നടി സണ്ണി ലിയോണിന്റെ ചിത്രവും. ഉത്തർപ്രദേശ് പൊലീസ് റിക്രൂട്ട്മെന്റ് ആന്റ് പ്രമോഷൻ ബോർഡ് വെബ്സൈറ്റ് വഴിയാണ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടത്തുന്നത്.

സണ്ണി ലിയോൺ എന്ന പരീക്ഷാർത്ഥിയുടെ പേരിനൊപ്പം നടി സണ്ണി ലിയോണിന്റെ ചിത്രം പ്രത്യക്ഷപ്പെട്ട ഹാൾടിക്കറ്റ് സോഷ്യൽമീഡിയയിൽ വൈറലായി. ശനിയാഴ്ച്ചയാണ് യുപിയിൽ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ആരംഭിച്ചത്. പരീക്ഷയുടെ സുഗമമായ

നടത്തിപ്പിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ആൾമാറാട്ടം നടത്തി പരീക്ഷ ഹാളിൽ എത്തിയ 120-ലധികം പേരെയാണ് രണ്ട് ദിവസത്തിനിടെ ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. അതേസമയം പ്രചരിക്കുന്ന ഹാൾടിക്കറ്റ് ഉപയോഗിച്ച്‌ ആരും

പരീക്ഷക്കെത്തിയിട്ടില്ലെന്നാണ് കോളേജ് അധികൃതർ പ്രതികരിച്ചത്. ഹാൾടിക്കറ്റ് വ്യാജമാണെന്ന് പൊലീസും പറഞ്ഞു. സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കനൗജിലെ തിർവയിലുള്ള സോനെശ്രീ മെമ്മോറിയൽ ഗേൾസ് കോളേജാണ് അനുവദിച്ചിരിക്കുന്ന

പരീക്ഷാകേന്ദ്രം. ഫെബ്രുവരി 17നാണ് പരീക്ഷ നടന്നതെന്നും പ്രചരിക്കുന്ന ഹാൾടിക്കറ്റിലുണ്ട്. മഹോബയിൽ നിന്നുള്ള മൊബൈൽ നമ്ബർ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളത്. മേൽവിലാസം മുംബൈയിൽ നിന്നുള്ളതാണ്.