ക്രിക്കറ്റ് താരവും ഭാര്യയും പിരിഞ്ഞാല്‍ ഭാര്യയ്ക്ക് 70 ശതമാനം സ്വത്ത് കൊടുക്കണം? ഹാര്‍ദികിന്റെ സ്വത്ത് മുഴുവൻ പോവുമോ..!

ക്രിക്കറ്റ് താരങ്ങളും സിനിമ നടിമാരും വിവാഹം കഴിച്ച് ഒരുമിക്കുന്ന നിരവധി സംഭവങ്ങള്‍ ഇന്ത്യയിലുണ്ടാവാറുണ്ട്. അത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും നടി നടാഷ സ്റ്റാന്‍കോവിച്ചും വിവാഹിതരായത് വലിയ വാര്‍ത്തയായിരുന്നു. രഹസ്യമായിട്ടായിരുന്നു താരങ്ങളുടെ വിവാഹം. ഫോട്ടോസ് പുറത്തുവിട്ടതോടെയാണ് ഇക്കാര്യം

പുറംലോകം അറിഞ്ഞത്. വിവാഹത്തെക്കുറിച്ച് പറഞ്ഞതിനൊപ്പം നടാഷ ഗര്‍ഭിണിയാണെന്ന കാര്യവും താരങ്ങള്‍ പങ്കുവെച്ചു. വൈകാതെ ഇരുവരും ഒരു ആണ്‍കുട്ടിയുടെ മാതാപിതാക്കളുമായി. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ഹാര്‍ദിക്കും നടാഷയും ബന്ധം വേര്‍പ്പെടുത്തുകയാണെന്നും ഇരുവരും വിവാഹമോചനത്തിലേക്ക് എത്തി എന്നൊക്കെയാണ്

പ്രചരണങ്ങള്‍. വിവാഹമോചനത്തെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിനൊപ്പം ഹാര്‍ദിക് നടാഷയ്ക്ക്
എത്രത്തോളം ജീവനാംശം കൊടുക്കുമെന്നും താരത്തിന്റെ ആസ്തി എത്രത്തോളമാണെന്നുമൊക്കെ കണക്കുകള്‍ പുറത്ത് വന്നു. ഹാര്‍ദികിന്റെ എഴുപത് ശതമാനത്തോളം സ്വത്ത് ഭാര്യ കൊണ്ട് പോകുമെന്ന തരത്തിലൊക്കെയാണ് കഥകള്‍. എന്നാല്‍ കോടികള്‍

ആസ്തിയുള്ള ആളാണ് നടാഷ. ഇത് സൂചിപ്പിക്കുന്ന കണക്ക് വിവരമാണ് വന്നിരിക്കുന്നത്. പ്രശസ്ത സെര്‍ബിയന്‍ മോഡലും നര്‍ത്തകിയും നടിയുമാണ് നടാഷ സ്റ്റാന്‍കോവിച്ച്. 2012-ല്‍ അഭിനയജീവിതം തുടങ്ങിയ നടാഷ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പോലുള്ള ബ്രാന്‍ഡുകളില്‍ അഭിനയിച്ചാണ് ശ്രദ്ധേയാവുന്നത്. 2013-ല്‍ പ്രകാശ് ഝാ സംവിധാനം ചെയ്ത സത്യാഗ്രഹ എന്ന ചിത്രത്തിലൂടെ

നടി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചു. കൂടാതെ ഷാരൂഖ് ഖാന്റെ സിനിമയിലടക്കം നടി അഭിനയിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നടാഷയുടെ ആസ്തി ഏകദേശം ഇന്ത്യൻ മണി 20 കോടിയോളം വരുമെന്നാണ്. എന്നാല്‍ വ്യക്തമായ കണക്ക് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. അതേ സമയം ഹാര്‍ദിക് പാണ്ഡ്യയുടെ ആസ്തി 11 മില്യണ്‍ ഡോളറാണ്, അത് ഇന്ത്യന്‍ മണി ഏകദേശം

91 കോടി യോളം വരും. പ്രതിമാസം 1.2 കോടി രൂപയാണ് താരത്തിന് ലഭിക്കാറുള്ളത്. ബിസിസിഐയുമായുള്ള കരാറിന്റെ ഭാഗമായി പ്രതിവര്‍ഷം 5 കോടി രൂപയാണ് താരത്തിന് ലഭിക്കക. മാത്രമല്ല ഐപിഎല്ലിനെക്കുറിച്ച് പറയുമ്പോള്‍, ഹാര്‍ദിക് പാണ്ഡ്യയെ 15 കോടിയ്ക്കാണ് വാങ്ങിയത്. അതേ സമയം ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചുമായി ഹാര്‍ദിക് പാണ്ഡ്യ വേര്‍പിരിയുകയാണെന്ന്

റിപ്പോര്‍ട്ടുകള്‍ വന്നതോടെ പാണ്ഡ്യയുടെ സ്വത്തിന്റെ 70 ശതമാനം അവര്‍ക്ക് ലഭിക്കുമെന്ന് റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. അങ്ങനെയെങ്കില്‍ ഇരുവരുടെയും സ്വത്തുക്കള്‍ നൂറ് കോടിയ്ക്ക് മുകളില്‍ വരും. അതില്‍ നിന്നും എഴുപത് ശതമാനമെന്ന് പറയുമ്പോള്‍ വലിയൊരു തുക വരുമെന്നാണ് സൂചിപ്പിക്കുന്നത്. വഡോദരയില്‍ 6000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പെന്റ് ഹൗസിന്റെ


ഉടമയാണ് ഹാര്‍ദിക് പാണ്ഡ്യ. 3.6 കോടിയാണ് ഇതിന്റെ വില. മാത്രമല്ല താരത്തിന്റെ പേരില്‍ നിരവധി ആഡംബര കാറുകളുമുണ്ട്. അതിന്റെ മൊത്തം തുക ഏകദേശം 7 കോടിയോളം വരും. ഭാര്യയ്ക്ക് 70 ശതമാനം സ്വത്ത് കൊടുക്കണമെന്ന റിപ്പോര്‍്ട്ടുകള്‍ വന്നതിന് പിന്നാലെ ഹാര്‍ദിക്കിന്റെ പഴയൊരു വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. അതില്‍ തന്റെ അച്ഛന്‍

മുതല്‍ സഹോദരന്‍ വരെയുള്ള എല്ലാവരുടെയും സ്വത്തും ബാങ്ക് ബാലന്‍സും ഹാര്‍ദിക്കിന്റെ അമ്മ നളിനി പാണ്ഡ്യയുടെ പേരിലാണെന്ന് താരം പറഞ്ഞിരുന്നു. അതുപോലെ തന്റെ സ്വത്തിന്റെ 50 ശതമാനം ഓഹരിയും അമ്മയ്ക്ക് കൂടി അവകാശമുള്ളതാണെന്നും താരം പറഞ്ഞിരുന്നു. ഇതോടെ സ്വത്ത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് അവസാനമാവുമെന്നാണ് വിചാരിക്കുന്നത്.