ഇത് 100 രൂപയുടെ റെയിന്‍കോട്ടല്ലേ, സ്‌റ്റൈലിഷ് ലുക്കിലെത്തിയ ശ്വേത മോഹനെ ട്രോളി ആരാധകര്‍

in Entertainment


മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ശ്വേത മോഹന്‍. അമ്മയും ഗായികയുമായ സുജാത മോഹനെപ്പോലെ ശ്വേതയും ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അടുത്തിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടനച്ചടങ്ങിലും ശ്വേത പങ്കെടുത്തിരുന്നു.

എആര്‍ റഹ്‌മാനോടൊപ്പമായിരുന്നു ശ്വേതയുടെ സംഗീത വിരുന്ന്. ഇതിന് പിന്നാലെ അന്ന് ശ്വേത ധരിച്ച വ്യത്യസ്തമായ ഔട്ട്ഫിറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കറുപ്പ് നിറത്തിലുള്ള സ്‌കെര്‍ട്ടാണ് സ്‌റ്റൈല്‍ ചെയ്തത്. ഇതില്‍ നിറയെ വൈറ്റ് സ്വീക്വന്‍സ് വര്‍ക്ക് നല്‍കിയിട്ടുണ്ട്.

കറുത്ത നിറത്തിലുള്ള ബ്രാലെറ്റാണ് പെയര്‍ ചെയ്തത്. ഇതിന് മുകളിലായി ഒരു മഞ്ഞ ട്രാന്‍സ്‌പെരന്റ് ഷര്‍ട്ടും പെയര്‍ ചെയ്തിട്ടുണ്ട്. വസ്ത്രത്തില്‍ ഒരു പല്ലിയുടെ ഡിസൈനും നല്‍കിയിട്ടുണ്ട്. ശ്വേതയുടെ വസ്ത്രത്തെ കുറിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. റെയിന്‍ കോട്ടല്ലേ ഇത്,

ഹെല്‍മെറ്റ് വെക്കാന്‍ മറന്നുപോയോ?, ഇത് 100 രൂപയുടെ റെയിന്‍കോട്ടല്ലേ എന്നെല്ലാം പലരും രസകരമായി കമന്റ് ചെയ്യുന്നുണ്ട്. ഈ വേഷമല്ല, ട്രെഡീഷനല്‍ ഔട്ട്ഫിറ്റാണ് ശ്വേതയ്ക്ക് നല്ലതെന്നും കമന്റുകളുണ്ട്. പലരുടെയും കമന്റുകള്‍ രസകരമാണെന്ന് ശ്വേത തന്നെ കമന്റ് ചെയ്തിട്ടുമുണ്ട്.