പ്രിയപ്പെട്ടവനെ ചുംബിച്ചും മാറോടണച്ചും ഗർഭകാലം ആഘോഷമാക്കി അമല പോൾ, ഹൃദയം കീഴടക്കി പ്രിയ താരത്തിന്റെ വീഡിയോ

in Entertainment

ഗർഭകാലം പ്രിയപ്പെട്ടവനോടൊപ്പം ആഘോഷമാക്കുകയാണ് പ്രിയ താരം അമല പോൾ. ജഗത്തിനെ ചുംബിച്ചുകൊണ്ട് അമല പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ട നിമിഷങ്ങളിലാണ് അമല ഇപ്പോഴുള്ളത്. ഗർഭകാലം തുടങ്ങിയത് മുതൽ അമല പങ്കുവെയ്ക്കുന്ന ഓരോ വിശേഷങ്ങളും ആരാധകർ ആഘോഷമാക്കുകയാണ്. 2023 നവംബറിലാണ് അമല

വിവാഹിതയാകുന്ന വിരം ആരാധകരുമായി പങ്കുവെയ്ക്കുന്നത്. കൊച്ചിയിലെ ബോൾഗാട്ടി പാലസിൽവെച്ച് വളരെ സ്വകാര്യമയ ചടങ്ങായിരുന്നു അത്. തനിക്ക് ഏറെ പ്രിയപ്പെട്ട ആളുകൾ മാത്രമായിരുന്നു വിവാഹ ദിവസം അമലയ്ക്കൊപ്പം ഉണ്ടായിരുന്നത്. എന്നാൽ ഇതിൻ്റെ ചിത്രങ്ങളെല്ലാംതന്നെ താരം പങ്കുവെച്ചിരുന്നു. ഗുജറാത്തിലെ സൂറത്ത് സ്വദേശി ജഗത് ദേശായിയെയാണ് അമല തൻ്റെ ജീവിത പങ്കാളിയാക്കിയത്. താരത്തിൻ്റെ

ഈ തീരുമാനം സോഷ്യൽ മീഡിയയിലും സിനിമ മേഖലയിലും ഏറെ വിവാദങ്ങൾക്കും കാരണമായി. ആദ്യ വിവാഹം വേർപിരിഞ്ഞ് എട്ട് വർഷങ്ങൾക്കിപ്പുറമാണ് അമല വീണ്ടും വിവാഹിതയായത്. എന്നിട്ടും താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വളരെ മോശം കമൻ്റുകളാണ് എത്തിയത്.ഈ ഘട്ടങ്ങളിലെല്ലാം തൻ്റെ ഹേറ്റേഴ്സിനെ പൂർണമായും മാറ്റി നിർത്തുകയായിരുന്നു അമല. ഗർഭകാലം ഏറ്റവും മനോഹരമായിരിക്കാനാണ്

ഏതൊരു അമ്മയും ആഗ്രഹിക്കുന്നത്. ഇത് പ്രാവർത്തികമാക്കുകയാണ് അമല. ഗർഭകാലത്തെ ഓരോ ഘട്ടങ്ങളും ചിത്രങ്ങളിലൂടെയാണ് അമല പങ്കുവെയ്ക്കുന്നത്. ഇവയിലെല്ലാം തന്നെ ജഗതിൻ്റെ സാമിപ്യം എത്രമാത്രം അനിവാര്യമാണെന്ന് ആ ചിത്രങ്ങളിൽ നിന്നുതന്നെ മനസ്സിലാക്കാം. ഓരോ നിമിഷത്തിലും താൻ എത്രത്തോളം സന്തോഷവതിയാണെന്ന് തൻ്റെ ആരാധകരോടും പറയുകയാണ് താരം.