
മോഹൻലാൽ സിനിമകൾക്ക് റിവ്യൂ പറഞ്ഞു കൊണ്ട് വളരെ പെട്ടെന്ന് വൈറലായ താരമാണ് സന്തോഷ് വർക്കി. ഒരുപാട് ആരാധകരെ താരത്തിന് വളരെ പെട്ടെന്ന് നേടിയെടുക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ആറാട്ടണ്ണൻ എന്നാണ് താരം അറിയപ്പെടുന്നത് തന്നെ. മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂവിലൂടെയാണ് ഇത്രത്തോളം വലിയ പബ്ലിസിറ്റി ഇദ്ദേഹത്തിന് ലഭിച്ചത് എന്നതാണ് ആ പേര് വരാനുള്ള കാരണം.
എന്തായാലും പബ്ലിസിറ്റി കിട്ടിയതിനു ശേഷം അയാൾ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാവുകയാണ് ചെയ്തത്. എന്നാൽ സെലിബ്രിറ്റി സ്ഥാനം ലഭിച്ചിട്ടും ഒരു പെൺകുട്ടി പോലും തന്നോട് ഇഷ്ടം പറഞ്ഞിട്ടില്ല എന്ന് പറയുന്ന ഒരു വീഡിയോ മുതൽ നിത്യ മേനോനോടും മറ്റു പല നായികമാരോടും തനിക്ക് പ്രണയം തോന്നിയിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞതുമായ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു.
ഒരുപാട് നായികമാരെ താരം വിവാഹാലോചന നടത്താൻ തയ്യാറാണ് എന്നും അവരെ ഇഷ്ടമാണ് എന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് തരത്തിലുമുള്ള വീഡിയോകൾ ചെയ്തിട്ടുണ്ടായിരുന്നു. അത്തരത്തിൽ ആറട്ടണ്ണന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത് . മുൻപ് പല നായികമാരേയും വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് വാർത്തകളിൽ ഇടം പിടിച്ച സന്തോഷ് വർക്കി ഇത്തവണ നടി മീനയെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്.
നടി മീനയ്ക്ക് ഒരു ജീവിതം കൊടുക്കാൻ താൻ തയ്യാറാണ് എന്നാണ് സന്തോഷ് വർക്കി പുതിയ വീഡിയോയിൽ പറയുന്നത്. മീന വളരെ നല്ല ഒരു പെൺകുട്ടിയാണ്. മഞ്ജു വാര്യരെ ഒക്കെ പോലെ വളരെ നല്ല ഒരു പെൺകുട്ടിയാണ്. അതുകൊണ്ടു തന്നെ മീനയ്‌ക്കൊരു ജീവിതം കൊടുക്കാൻ തയ്യാറാണ് എന്നാണ് സന്തോഷ് വർക്കി പുതിയ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. വളരെ പെട്ടെന്ന് വീഡിയോ വൈറൽ ആവുകയായിരുന്നു.
മീനക്ക് ഒരു മകളുണ്ട് എന്നാൽ അതൊന്നും തനിക്ക് പ്രശ്‌നമല്ല എന്നും ഒരു ജീവിതം നൽകാൻ താൻ തയ്യാറാണെന്നാണ് സന്തോഷ് വർക്കിയുടെ വാക്കുകൾ. ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിത്തുന്നത്. എന്തും പറയാനുള്ള ധൈര്യം ഇയാൾക്ക് ലഭിച്ചിട്ടുണ്ട് എന്നും ഇത് നിയമപരമായി തന്നെ നേരിടേണ്ട കാര്യമാണ് എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും വലിയ തോതിൽ ഉള്ള വിമർശനങ്ങളാണ് ഈ വീഡിയോ താഴെ വന്നു കൊണ്ടിരിക്കുന്നത്.