ആ വസ്ത്രം ധരിക്കുമ്പോൾ മാറിന്റെ വിടവും വയറും എല്ലാം കണ്ടെന്നു വരാം… അത് സ്ത്രീ സൗന്ദര്യമാണ് : ചൈത്ര പ്രവീൺ

in Entertainment

പ്രശസ്ത നടിയും ഇൻസ്റ്റാഗ്രാം താരവും മോഡലുമാണ് ചൈത്ര പ്രവീൺ. താരത്തിന്റെ സുന്ദരവും ആകർഷകവുമായ വ്യക്തിത്വത്തിന് താരം പ്രശസ്തയാണ്. എല്‍എല്‍ബി (ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ്)എന്ന സിനിമയുടെ പ്രമോഷന് എത്തിയ താരത്തിന് കടുത്ത സൈബർ അധിക്ഷേപമാണ് നേരിടേണ്ടി വന്നത്. പരിപാടിയിൽ താരം ധരിച്ച സാരിയും ബ്ലൗസുമാണ് ചിലരെ ചൊടിപ്പിച്ചത്.

ബ്ലാക്ക് എംബ്രോയ്‌ഡറി സാരിക്ക് സ്കിൻ കളർ ബ്ലൗസ് ആയിരുന്നു താരം ധരിച്ചിരുന്നത്. ബ്ലൗസ് ഇടാതെ സാരി മാത്രം ധരിച്ചെത്തി വൈറലാകാൻ നോക്കുന്നു എന്നൊക്കെയുള്ള കമന്റുകളായിരുന്നു താരം അപ്പോൾ നേരിട്ടത്. ഇപ്പോൾ ഇത്തരം അധിക്ഷേപങ്ങൾക്ക് മറുപടി നൽകുകയാണ് താരം. ഒരു അഭിമുഖത്തിൽ ആണ് താരം വിമർശകരെയെല്ലാം വായടപ്പിക്കുന്ന മറുപടി നൽകിയത്.

എല്‍ എല്‍ എല്‍ ബി’ സിനിമയുടെ പ്രൊമോഷന് കറുത്ത സാരിയില്‍ ഗ്ളാമറസായി പ്രത്യക്ഷപ്പെട്ട താരത്തിന് നേരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. വൈറലാകാൻ വേണ്ടി മനഃപൂർവം ധരിച്ചതല്ല. അത് അമ്മയുടെ സാരിയും ബ്ളൗസുമാണ്. ആ ഡ്രസ് ധരിച്ചതിന് ശേഷം ഞാൻ അമ്മയെ വീഡിയോ കോള്‍ ചെയ്തു കാണിച്ചിരുന്നു. കറുപ്പില്‍ നീ സുന്ദരിയായിട്ടുണ്ടെന്ന് അമ്മ പറഞ്ഞ ആത്മവിശ്വാസത്തിലാണ് ആ പരിപാടിയില്‍ പങ്കെടുത്തത് എന്നുമാണ് താരം പറയുന്നത്.

അഭിനയത്തോടുള്ള താത്പര്യം കൊണ്ടാണ് മോഡലിംഗിലൂടെ സിനിമയില്‍ എത്തിയത് എന്നും കോഴിക്കോടിനെ ഏറെ സ്നേഹിക്കുന്ന തന്നെ ‘കോഴിക്കോട് എന്ന് പറയുന്നത് അപമാനമാണെന്ന് ‘കമന്റുകള്‍ ഏറെ വേദനിപ്പിച്ചു എന്നും താരം പറയുന്നുണ്ട്. നമ്മള്‍ മോശമല്ലാത്ത ഡ്രസ് ധരിച്ചാലും ആളുകള്‍ ചൂഴ്ന്നു നോക്കുന്നതിനെ ഒന്നും പറയാൻ പറ്റില്ലല്ലോ എന്നാണ് പിന്നെ താരം പറഞ്ഞത്.

ഞാൻ ഒരു ദന്തഡോക്ടറാണ്. സാരിയാണ് ഇഷ്ട വേഷം. സാരിയുടുക്കുമ്ബോള്‍ മാറിന്റെ വിടവും വയറും എല്ലാം കണ്ടെന്നുവരാം. അത് സ്ത്രീസൗന്ദര്യമാണ്. അതിനെ അങ്ങനെ കണ്ടാല്‍ മതിയല്ലോ. അതില്‍ ഞാൻ ഒരു തെറ്റും കണ്ടിട്ടില്ല എന്നാണ് താരം അതിനോട് ചേർത്ത് പറഞ്ഞത്. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ അഭിപ്രായം വൈറൽ ആകുകയും ചെയ്തിട്ടുണ്ട്.