കണ്ണാടിയിൽ നോക്കുമ്പോൾ ഞാൻ എന്തൊരു “ചരക്ക്”ആണെന്ന് എനിക്ക് തോന്നണം… ബിഗ് ബോസ്സ് താരത്തിന്റെ വാക്കുകൾ വിമർശനം…

in Entertainment

2022 ൽ മെറിഡിയൻ കൊച്ചിയിൽ വെച്ച് മിസ് ക്വീൻ കേരള 2022 ആയി കിരീടമണിഞ്ഞ, ദുബായ് ആസ്ഥാനമായുള്ള മോഡലും അഭിനേതാവുമാണ് സെറീന ആൻ ജോൺസൺ. കേരളത്തിലെ കോട്ടയത്തുള്ള ഒരു മലയാളി കുടുംബത്തിൽ നിന്നുള്ളയാളാണ് സെറീന. ദുബായിലെ അമിറ്റി യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ഫാഷനോടുള്ള താരത്തിന്റെ ആകർഷണം പ്രകടമായിരുന്നു.

യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു ഫാഷൻ ഷോയിൽ പങ്കെടുത്ത് മിസ് അമിറ്റി 2019 പട്ടം താരം നേടി. ദുബായിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം , ദുബായിലെ അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നിന്നും സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗിലുള്ള ഹെരിയറ്റ്-വാട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദം നേടി. മോഡലിംഗിൽ തൻ്റെ കരിയർ ആരംഭിച്ച താരം നിരവധി മോഡലിംഗ് ഇവൻ്റുകളിലും ഫോട്ടോഷൂട്ടുകളിലും പങ്കെടുത്തു.

സെറീന ആൻ ജോൺസൺ ജനിച്ചതും വളർന്നതും ദുബായിലാണ്. കോട്ടയം സ്വദേശിയായ സെറീന ജനിച്ചതും വളർന്നതും യുഎഇയിലാണ്. ഒരു മോഡലായാണ് താരം തൻ്റെ കരിയർ ആരംഭിച്ചത്. 2022ൽ മിസ് ക്വീൻ കേരള സൗന്ദര്യമത്സര ഫൈനലിലെത്തിയതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. 2022-ൽ മിസ് ക്വീൻ കേരള സൗന്ദര്യമത്സരത്തിൽ മിസ് ഫോട്ടോജെനിക് ആയി താരം തിരഞ്ഞെടുക്കപ്പെട്ടു. അവൾ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ പെട്ടവളാണ്.

എച്ച്ആർ മാർക്കറ്റിംഗിൽ എംബിഎ നേടിയ താരം ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. മോഡലിംഗ് ജീവിതത്തിനിടയിൽ, ഇൻ്റർനാഷണൽ ഗ്ലാം ക്വീൻ 19, മിസ് യൂണിവേഴ്സ് യുഎഇ തുടങ്ങിയ നിരവധി സൗന്ദര്യമത്സരങ്ങളിൽ താരം വിജയിച്ചു. മിസ് ക്വീൻ കേരള 2022 സൗന്ദര്യമത്സരത്തിൽ മിസ് ഫോട്ടോജെനിക് ആയി താരം തിരഞ്ഞെടുക്കപ്പെട്ടു. 2018-ൽ മലയാളം ഭാഷാ ഹ്രസ്വചിത്രമായ അയൺബോക്സിൽ താരം അഭിനയ ജീവിതം ആരംഭിച്ചു.

ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസൺ 5 ലെ മത്സരാർത്ഥികളിൽ ശ്രദ്ധിക്കപ്പെട്ട ഒരാളാണ് താരം. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായിട്ടാണ് താരത്തെ കാണുന്നത്.നൃത്തം, ഡൂഡിൽ കലകൾ, മോഡലിംഗ്, മേക്കപ്പ്, യാത്ര എന്നിവയിലും താരത്തിന് താൽപ്പര്യമുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്നു. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്.

ഏത് മേക്കപ്പ് ഇട്ടാലാണ് നിങ്ങൾ സുന്ദരിയായി തോന്നുക ആത്മ വിശ്വാസം ഉണ്ടാകുക എന്നതിലല്ല കാര്യം. മറിച്ച് കണ്ണാടിയുടെ മുന്നിൽ പോയി നിൽക്കുമ്പോൾ ഓഹ് what a ചരക്ക് എന്ന് തോന്നണം എപ്പോഴും പുഞ്ചിരിക്കുക സന്തോഷത്തോടെയിരിക്കുക കോൺഫിഡന്റ് ആയിട്ടിരിക്കുക എന്നൊക്കെയാണ് താരം പറയുന്നത്. വളരെ പെട്ടന്ന് താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ പ്രചരിച്ചിട്ടുണ്ട്.