വിദ്യാബാലൻ ഒരു പകുതി മലയാളി കൂടിയാണ്. ഇന്ത്യ മുഴുവൻ ആരാധകരുണ്ട് വിദ്യാബാലന്.വിദ്യാബാലൻ വർഷങ്ങളോളം പ്രധാനമായും പരസ്യങ്ങളിലും സംഗീത വീഡിയോകളിലും ഒക്കെയാണ് ഉണ്ടായിരുന്നത്. ബംഗാളി ചിത്രമായ ബലൂതേക്കോ എന്ന സിനിമയിലൂടെയാണ് വിദ്യാബാലൻ സിനിമ ഇൻഡസ്ട്രിയയിലേക്ക് കടന്നുവന്നത്. അഭിനയരംഗത്ത് മാത്രമല്ല തൻ്റെ കഴിവ് തെളിയിച്ചത് വിദ്യാബാലൻ.
സമൂഹത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഉന്നമനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയും താരത്തിനെ കൊണ്ട് കഴിയുന്ന രീതിയിലുള്ള എല്ലാ സഹായവും ചെയ്യുന്നുണ്ട്. ചക്രം എന്ന സിനിമയിൽ താര രാജാവായ മോഹൻലാലിനൊപ്പം ആണ് ആദ്യമായി അഭിനേരംഗത്തേക്ക് വന്നതെങ്കിലും ആ സിനിമ പല കാരണങ്ങൾ കൊണ്ട് മുടങ്ങിയതുകൊണ്ട് വിദ്യാബാലൻ ബോളിവുഡിൽ പോവുകയും അവിടെ സൂപ്പർ നായികയായി മാറുകയും ചെയ്തു.
വിദ്യാബാലൻ ഒരു മടിയും ഇല്ലാതെ തൻ്റെ അഭിപ്രായങ്ങളും നിലപാടുകളും ഒക്കെ സമൂഹത്തോട് വിളിച്ചു പറയുന്നതു കൊണ്ട് തന്നെ പല തരത്തിലുള്ള പ്രശ്നങ്ങളും അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പരിശ്രമവും കഠിനാധ്വാനവും കൊണ്ടും തന്നെയാണ് താരം ഇത്രയും നാൾ സിനിമ ഇൻഡസ്ട്രിയിൽ പിടിച്ചു നിന്നത്. വിദ്യാബാലനെ ഓരോ ചിത്രത്തിലെ അഭിനയത്തിനും മികച്ച അഭിനന്ദനങ്ങൾ തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
താരത്തിന് സൗന്ദര്യത്തിൻ്റെ കാര്യത്തിൽമാത്രമാണ് വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കേണ്ടി വന്നത്. കരിയറിൽ വിജയങ്ങൾ മാത്രം ഉണ്ടായിട്ടുള്ള വിദ്യാബാലന് ബോഡി ഷേയ്മിങ് ധാരാളം നേരിടേണ്ടി വന്നിട്ടുണ്ട്. വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചുകൊണ്ട് സ്ഥാനം നേടിയെടുത്ത വിദ്യാബാലൻ ഇത്തരം ബോഡി ഷേമിങ്ങും പ്രേക്ഷകരുടെ പരിഹാസങ്ങളും ഒന്നും സീരിയസ് ആക്കി കാണാറില്ലെന്നും പുല്ലുവിലയാണ് താൻ കൽപ്പിക്കാറുള്ളത് എന്നും വിദ്യാബാലൻ പറഞ്ഞു.
എൻ്റെ ശരീരത്തിൻ്റെ ഘടനയിൽ എനിക്ക് യാതൊരു പ്രശ്നങ്ങളും ഇതുവരെ തോന്നിയിട്ടില്ല. അതുപോലെത്തന്നെ ആളുകൾ എൻ്റെ ശരീരത്തെ കുറിച്ച് പറയുന്നത് ഞാൻ കേൾക്കാറുമില്ല. എൻ്റെ ശരീരം എനിക്കൊരു ബാധ്യത അല്ല എന്ന് തോന്നുന്നതുവരെ എനിക്ക് മറ്റുള്ളവർ പറയുന്നത് എന്താണെങ്കിലും ഒരു പ്രശ്നമേയല്ല എന്നും താരം പറഞ്ഞു. വിദ്യാബാലൻ പറയുന്നത് ഞാൻ ശരീരത്തോട് ചേർന്ന് കിടക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഞാൻ ഗർഭിണിയാണെന്ന് പലർക്കും തോന്നുന്നതിൽ എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല.
എനിക്ക് വയർ ഉള്ളതുകൊണ്ടാണ് ഞാൻ ഗർഭിണിയാണോ എന്ന് നിങ്ങൾക്ക് തോന്നുന്നത്. എനിക്ക് ആലില വയർ അല്ല ഉള്ളതെന്നും താരം തുറന്നു പറഞ്ഞു. സിനിമയിലെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വളരെയേറെ ശ്രദ്ധാലുവാണ് വിദ്യാബാലൻ. മെലിഞ്ഞും തടിച്ചും കൊണ്ട് ഇടയ്ക്കിടെ ആരാധകരെ ഞെട്ടിക്കാറുണ്ട് വിദ്യാബാലൻ. ഡേർട്ടി പിക്ചർ എന്ന സിനിമയ്ക്ക് വേണ്ടി ശരീരഭാരം വർദ്ധിപ്പിച്ച വിദ്യാബാലന് പിന്നെ ശരീരഭാരം കുറയ്ക്കാൻ വളരെയധികം പ്രയാസപ്പെടേണ്ടി വന്നിരുന്നു.