പ്രേമത്തിന് കണ്ണും കാതുമില്ലെന്ന് പറയുന്നത് പോലെ ജെന്‍ഡറുമില്ല!! സെക്സിന്റെ ദാരിദ്ര്യമാണ് പലര്‍ക്കും… ആണ്‍ തുണ ഇല്ലാതെ ഞങ്ങള്‍ ബുദ്ധിമുട്ടുന്നെന്നാണ് അവരുടെ വിചാരം; തുറന്നു പറഞ്ഞ് ആദിലയും നൂറയും

in Entertainment

ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതിന്റെ പേരിൽ ഒത്തിരിയധികം വിമർശിക്കപ്പെടുകയുംപിന്നാലെ നിയമ സഹായത്തോടെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയ രണ്ടുപേരാണ് ആദിലയും നൂറയും. ഇപ്പോഴിതാ തങ്ങള്‍ കടന്ന് വന്ന വഴികളെ പറ്റിയും മറ്റുള്ളവരില്‍ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ആദിലയും നൂറയുമിപ്പോള്‍. ഇപ്പോള്‍ ഞങ്ങളുടെ ജീവിതം ഹാപ്പിയാണ്. രണ്ടാള്‍ക്കും

ജോലിയുണ്ട്. ഇടയ്ക്ക് ഔട്ടിങ് പോകും. ഒരുമിച്ചിരിക്കുമ്പോള്‍, വീട്ടില്‍ തന്നെ സമയം ചെലവഴിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. പണ്ട് കിട്ടാത്ത ഒരുപാട് സ്വാതന്ത്ര്യം ഇപ്പോള്‍ കിട്ടുന്നുണ്ട്. ഞങ്ങളുടെ ലുക്കൊക്കെ മാറിയത് തന്നെ അതിനുദാഹരണമാണ്. മുന്‍പ് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പറ്റുമായിരുന്നില്ല. അതുപോലെ എപ്പോള്‍ വേണമെങ്കിലും പുറത്ത് പോകാം, ആരും തടഞ്ഞു വയ്ക്കുകയോ ചോദ്യം ചെയ്യുകോ ഇല്ല. ഫിനാന്‍ഷ്യലി

സെറ്റില്‍ഡ് ആയതുകൊണ്ട് മാത്രമാണ് ആ സംഭവങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് ഇത്ര ഹാപ്പിയായി കഴിയാന്‍ സാധിക്കുന്നത്. ഞങ്ങള്‍ക്ക് ഹോര്‍മോണ്‍ പ്രശ്‌നങ്ങളൊന്നും ഇല്ല. പ്രേമത്തിന് കണ്ണും കാതുമില്ലെന്ന് പറയുന്നത് പോലെ ജെന്‍ഡറുമില്ല. പലര്‍ക്കും ഇതറിയില്ല. ഇത് വിദേശത്ത് മാത്രമുള്ളതാണെന്നും അല്ലാത്തവര്‍ക്കൊന്നും ഇങ്ങനെയില്ലെന്നുമൊക്കെയാണ് പലരും ധരിച്ച് വെച്ചിരിക്കുന്നത്. അറിവില്ലായ്മ കൊണ്ടാണ്. അതുകൊണ്ട്

പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. പിന്നെ സെക്സിന്റെ ദാരിദ്ര്യമാണ് പലര്‍ക്കും. അത് ഞങ്ങളുടെ കമന്റ് ബോക്‌സില്‍ നിന്നൊക്കെ മനസ്സിലാക്കാം. നിങ്ങള്‍ രണ്ട് പേരെയും ഞാന്‍ സ്വീകരിച്ചോളാം എന്നൊക്കെ പറഞ്ഞ് ചിലര്‍ വരാറുണ്ട്. ആണ്‍ തുണ ഇല്ലാതെ ഞങ്ങള്‍ ബുദ്ധിമുട്ടുന്നെന്നാണ് അവരുടെ വിചാരം. എങ്ങനെയാണ് സെക്സ് ചെയ്യുന്നത് എന്നുള്ള ചോദ്യങ്ങളുമായിട്ടും പലരും വരാറുണ്ട്. നോര്‍മല്‍ ആയിട്ടുള്ള ഒരു കപ്പിള്‍സിന്റെ അടുത്ത്

ആരെങ്കിലും അങ്ങനെ ചോദിക്കുമോ. സെക്സില്‍ ഓരോരുത്തരും വ്യത്യസ്തരായിരിക്കും. അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ എന്നാണ് താരങ്ങള്‍ ചോദിക്കുന്നത്. ഞങ്ങളുടെ കുടുംബത്തില്‍ നിന്നുണ്ടായ എതിര്‍പ്പുകള്‍ക്കൊന്നും ഇപ്പോഴും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അവരെ കുറ്റം പറയുന്നില്ല. കാരണം അവര്‍ക്കും ഞങ്ങളെ മനസ്സിലാക്കാന്‍ കഴിയാതെ പോയത് അവരുടെ തെറ്റല്ലല്ലോ. ഞങ്ങളോടുള്ള അവരുടെ വെറുപ്പിന്റെ

ഗ്രാഫ് കൂടിയിട്ടേയുള്ളൂ. ഇനി മാറാനുള്ള സാധ്യതയില്ല. മനസ്സിലാക്കുന്നില്ലെങ്കില്‍ പോട്ടെ, പക്ഷെ ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുകയെങ്കിലും ചെയ്യാമല്ലോ എന്നാണ് ഇരുവരും പറയുന്നത്. ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനം എടുത്തപ്പോഴുള്ള സമൂഹമല്ല ഇന്ന്. കാലം മാറി. എന്നിരുന്നാലും ആളുകളുടെ കാഴ്ചപ്പാടില്‍ ഇപ്പോഴും വലിയ മാറ്റമൊളൊന്നും സംഭവിച്ചിട്ടില്ല. ഗേ കപ്പിള്‍സായ ഞങ്ങളുടെ സുഹൃത്തിന്റെ

പാര്‍ട്ണര്‍ മരിച്ചിട്ട് മൃതദേഹം പോലും കുടുംബം സ്വീകരിക്കാത്ത അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ മുന്‍പത്തേതിനെക്കാളും ആളുകളുടെ ചോദ്യങ്ങളും സംസാരങ്ങളും സംശയവും ചെറിയ രീതിയില്‍ കുറഞ്ഞെങ്കിലും ഇപ്പോഴും തുടരുന്നുണ്ട്. നേരിട്ട് വന്ന് ഇറിട്ടേറ്റ് ചെയ്യുന്ന വിധം ആരുമിപ്പോള്‍ സംസാരിക്കാറില്ല. പക്ഷെ സോഷ്യല്‍ മീഡിയയിലെ കമന്റുകളിലൂടെയും ഇന്‍ബോക്സിലെ മെസേജുകളിലുമൊക്കെ അതുണ്ടാവും.