നാട്ടില്‍ വല്ലോം ആയിരുന്നെങ്കി ഇപ്പോ കാണാമായിരുന്നു’; ന്യൂയോര്‍ക്കില്‍, തിരക്കുള്ള റോഡില്‍ റിമി ടോമിയുടെ ഡാന്‍സ് പ്രകടനം

in Entertainment

ഗായിക എന്ന നിലയില്‍ എന്നോ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞതാണ് റിമി ടോമി, അതിനൊപ്പം നൃത്തത്തിലുള്ള തന്റെ താത്പര്യവും ഗായിക വെളിപ്പെടുത്തിയിട്ടുണ്ട്. സ്റ്റേജ് ഷോകളില്‍ അത്ര തകര്‍പ്പനായിട്ടാണ് നൃത്തം ചെയ്യുന്നത്. വൈബ് പിടിച്ച് നൃത്തം ചെയ്യുന്നതില്‍ റിമിയെ

കഴിഞ്ഞിട്ടേയുള്ളൂ. സ്റ്റേജില്‍ നിന്ന് ഇറങ്ങി നടുറോഡില്‍ ആ ഡാന്‍സ് പ്രകടനം നടത്തിയാല്‍ എങ്ങനെയിരിക്കു? ന്യൂയോര്‍ക്കില്‍ ആയത് കൊണ്ട് കുഴപ്പമില്ല! ന്യൂയോര്‍ക്കില്‍ തിരക്കുള്ള റോഡില്‍ തകര്‍പ്പനായി ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് റിമി ടോമി പങ്കുവച്ചിരിയ്ക്കുന്നത്. യിമ്മി.. യിമ്മി എന്ന ട്രെന്റിങ്

റീല്‍സിന് റിമി ചുവട് വയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതിന് താഴെ വരുന്ന കമന്റുകളാണ് ഏറെ രസകരം. ‘അവിടെ കിടന്ന് ഇത്രയും ഡാന്‍സ് ചെയ്തിട്ടും ആരും മൈന്റ് പോലും ചെയ്യുന്നില്ല. അതാണ് നമ്മുടെ രാജ്യവും, യൂറോപ് അമേരിക്ക പോലുള്ള രാജ്യങ്ങളും തമ്മിലുള്ള

വ്യത്യാസം. നാട്ടില്‍ വല്ലോം ആയിരുന്നെങ്കില്‍ ഇപ്പോള്‍ എന്തായിരിയ്ക്കും സ്ഥിതി’ എന്നാണ് ഒരാളുടെ കമന്റ്. ആ പറഞ്ഞതിന് യോജിച്ച് ഒരുപാട് മറുപടി കമന്റുകളും വന്നിട്ടുണ്ട്. വര്‍ഷം കഴിയുന്തോറും റിമിയ്ക്ക് പ്രായം കുറഞ്ഞ് വരുന്നുണ്ടോ എന്നാണ് ഒരാളുടെ സംശയം. അന്യനാട്ടില്‍ പോയി ഇടിമേടിച്ചു കൂട്ടാതെ

പെട്ടന്ന് തിരിച്ചുവരാനാണ് ചിലര്‍ പറയുന്നത്. എന്ത് തന്നെയായാലും റിമിയുടെ ന്യൂയോര്‍ക്ക് ലുക്കും ഡാന്‍സും ആരാധകര്‍ക്ക് നന്നേ ബോധിച്ചിട്ടുണ്ട്. ന്യയോര്‍ക്കിലും, ന്യൂ ജേഴ്‌സിയിലും എല്ലാമായി ഒരു സ്‌റ്റേജ് ഷോയ്ക്ക് വേണ്ടി പോയതാണ് റിമി ടോമി. അവിടെയുള്ള ചിത്രങ്ങളും റിമി പങ്കുവച്ചിട്ടുണ്ട്.

‘നന്ദി ന്യൂ ജേഴ്‌സി. എന്തൊരു ഊര്‍ജ്ജസ്വലരായ പ്രേക്ഷകര്‍, എന്തൊരു രസമായിരുന്നു, ഞങ്ങള്‍ ഒരുപാട് ആസ്വദിച്ചു. നിങ്ങളും ആസ്വദിച്ചു കാണും എന്ന് പ്രതീക്ഷിക്കുന്നു. ഈ സീരീസിലെ ഏറ്റവും മികച്ച ഷോകളില്‍ ഒന്നായിരുന്നു ഇത്’ എന്ന് റിമി ടോമി ഇന്‍സ്റ്റയില്‍ കുറിച്ചു.