ബിഗ്ബോസിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ വ്യക്തി ആണ് ജാസ്മിൻ ജാഫർ.ജാസ്മിനെതിരെ പുറത്ത് വലിയ വിമർശനം ഉയർന്നപ്പോഴാണ് വീട്ടുകാർ അവരെ ബന്ധപ്പെട്ടതെന്നും അല്ലാതെ പിതാവിന് ആരോഗ്യപരമായി യാതൊരു കുഴപ്പവുമില്ലെന്നൊക്കെയുമാണ് ആക്ഷേപങ്ങൾ ഉയർന്നത്. ഇപ്പോഴിതാ ജാസ്മിന്റെ അയൽവാസികൾ ഈ വിഷയങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്.
മഴവിൽ കേരളം എന്ന ചാനലിനോടാണ് പ്രതികരിച്ചത്. ’ബിഗ് ബോസിൽ ജാസ്മിൻ പങ്കെടുക്കുന്നത് അഭിമാനം തന്നെ, പക്ഷേ അറ്റാക്ക് ഇല്ലാതെ അറ്റാക്ക് ആണെന്ന് പറയുന്നത് തെറ്റല്ലേ’ എന്നായിരുന്നു ഒരാൾ പറഞ്ഞത്. ‘ബിഗ് ബോസിൽ നടക്കുന്ന കാര്യമാണോ ഇതൊക്കെ. കഴിഞ്ഞ മൂന്ന് ദിവസവും ജാസ്മിന്റെ പിതാവിനെ കണ്ടിട്ടുണ്ട്. പുള്ളിക്ക് പണ്ട് അറ്റാക്ക് വന്നിട്ടുണ്ട്. ഇപ്പോൾ ഒന്നുമില്ല.
ജാസ്മിന്റെ ലൗ ട്രാക്ക് ഒക്കെ കളിയുടെ ഭാഗമല്ലേ, അത് ആ രീതിക്ക് തന്നെ മുന്നോട്ട് പോകും. അതിലൊന്നും പ്രത്യേകിച്ച് പറയാനില്ല.ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളൊന്നും ജാസ്മിനില്ല. ജാസ്മിന്റെ പിതാവ് ചീട്ട് കളിയൊക്കെ തന്നെയാണ്. ആ കുട്ടിയുടെ ബാപ്പ ഇപ്പോഴും തനിക്ക് പൈസ തരാൻ ഉണ്ട്. ഞങ്ങളുടെ കമ്പനിക്കാരൻ തന്നെയാണ് ജാഫർ’. നേരത്തേ ചെറിയ അസുഖമാക്കെ ഉണ്ടായിരുന്നു.
ഇപ്പോൾ കുഴപ്പമില്ലെന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. ആശുപത്രിയിലായെന്നൊക്കെ വെറുതെ പറയുന്നതാണെന്നും ഇയാൾ പറയുന്നു. അതേസമയം ജാസ്മിനും കുടുംബവും നന്നാകുന്നതിലുള്ള അസൂയയാണ് ഇപ്പോൾ ചിലർ ഇത്തരത്തിൽ പ്രതികരിക്കാൻ കാരണമെന്നാണ് മറ്റൊരു സ്ത്രീ പ്രതികരിച്ചത്. ‘നന്നായാണ് ജാസ്മിൻ കളിക്കുന്നത്. രക്ഷപ്പെടുന്നത് ആർക്കും ഇഷ്ടമാകില്ലല്ലോ. ജാസ്മിന്റെ പിതാവിനെ
പള്ളിയിൽ നിന്നും പുറത്താക്കിയിട്ടൊന്നുമില്ല. ജാസ്മിന്റെ പിതാവിന് നേരത്തേ അറ്റാക്കുണ്ടായിട്ടുണ്ട്. ഇപ്പോൾ ഒന്നുമില്ല. ഇപ്പോൾ ചുമയും പനിയുമൊക്കെ ഉണ്ടാർന്നു. ബ്ലോക്കായിരുന്നു നേരത്തേ വന്നത്. അന്ന് ആശുപത്രിയിലൊക്കെയായിരുന്നു.ഇപ്പോൾ പ്രശ്നങ്ങളൊന്നും ഇല്ല. കൊച്ചിന് നല്ല തന്റേടവും വായിയുമൊക്കെ ഉണ്ട്. അത്രയേ ഉള്ളൂ. ഒരുപാട് കടങ്ങളൊക്കെ ഉണ്ടായിരുന്നു. അതിന് ശേഷമാണ് കൊച്ച്
യുട്യൂബൊക്കെ തുടങ്ങിയത്. ഇപ്പോൾ കടങ്ങളൊക്കെ വീട്ടി. ജാസ്മിന്റെ അച്ഛൻ ദുബായിലായിരുന്നു. അവിടെ നിന്ന് വന്ന് മീൻകച്ചവടമൊക്കെയായിരുന്നു. പിന്നീട് കടങ്ങളൊക്കെ വന്നു. അപ്പോൾ കൊച്ച് പരിപാടികൾ അവതരിപ്പിച്ചൊക്കെ അവർ നന്നായി.അത് ആളുകൾക്ക് സഹിക്കാൻ പറ്റുന്നില്ലായിരിക്കും. കൊച്ചിനെ പറ്റി അല്ലാതെ ആരും ഒന്നും പറയില്ല. ഇന്നിപ്പോൾ ആർക്കും ഒരാൾ നന്നാവുന്നത് കണ്ടൂട.