കരഞ്ഞു കൊണ്ട് അവൻ അവളുടെ നെറുകയിൽ ചുംബിച്ചു. ഞാൻ അന്നേ നിന്നോട് പറഞ്ഞില്ലേ ഒന്നും നാളേക്ക് വെക്കരുത് എന്ന്. അവൾ അവനെ വാരി പുണർന്നു…

in Special Report

ഒരിക്കൽ കൂടി ~ രചന: Darsaraj R Surya

“പറയാൻ ഞാൻ മറന്നു………സഖീ…. പറയാൻ ഞാൻ മറന്നു……. എന്റെ പ്രണയം മുഴുവനും അഴകേ നിന്നോട് പറയാൻ ഞാൻ മറന്നു”……….

എടി ഗൗരി, നമ്മുടെ കല്യാണത്തിന് ശേഷം കുഞ്ഞുവാവയുമായി കാറിൽ പോകുമ്പോൾ ഈ പാട്ട് പ്ലേ ചെയ്യണം….എന്നിട്ട് നമ്മുടെ ഫാത്തിമ കോളേജിന്റെ ഹംമ്പ് മെല്ലെ കേറി ഇറങ്ങുമ്പോൾ ബാക്ഗ്രൗണ്ടിൽ ഈ വരികൾ…. ഉഫ്ഫ്ഫ്…ഓർമ്മിക്കുമ്പോൾ തന്നെ കൊതിയാകുന്നു… നീ വല്ലതും കേൾക്കുന്നുണ്ടോ???

അയ്യടാ, എന്ത് നല്ല നടക്കാത്ത സ്വപ്നം …. ആദ്യം നമ്മുടെ കല്യാണം എങ്ങനെ എങ്കിലും വീട്ടിൽ സമ്മതിപ്പിക്കട്ടെ …. നോക്കിയേ നന്ദു , എനിക്ക് നല്ല പേടി ഉണ്ട്…. വീട്ടിൽ ആകെ പ്രശ്നം ആണ്… ഒരുപക്ഷെ നമ്മൾ വേറെ വേറെ മതം ആയിരുന്നെങ്കിൽ ഇതിനേക്കാൾ എളുപ്പത്തിൽ കാര്യങ്ങൾ നടന്നേനെ…

പക്ഷെ എന്ത് ചെയ്യാൻ!!!!!!! ഞാനും നീയും ഹിന്ദുവിന്റെ അകത്തെ തന്നെ രണ്ട് പ്രമുഖ കരക്കാർ ആയിപ്പോയില്ലേ…. നീ അതൊന്നും അലോചിച്ചു ടെൻഷൻ ആവണ്ട… ബാക്കി എല്ലാം വരുന്നിടത്ത് വെച്ച് കാണാം……സമയം ആകുമ്പോൾ ചേട്ടന് എന്നേക്കാൾ നല്ല കുട്ടിയെ കിട്ടുമല്ലോ എന്ന് പറഞ്ഞ് ഒഴിഞ്ഞാൽ പുന്നാര മോളേ I will kill you……………

യേയി, അതുണ്ടാവില്ല… അതിനു മുന്നേ ഈ തെമ്മാടിയെ ഞാൻ കെട്ടിയോൻ ആക്കും…..

ബസ് വരാറായി നാളെ കാണാം, ഞാൻ പോകുന്നു…

——————

ഇത് നന്ദുവിന്റേയും ഗൗരിയുടേയും പ്രണയ കഥ ആണ്…. ഒരേ കോളേജിൽ ഒരേ ക്ലാസ്സിൽ പഠിച്ചിറങ്ങിയ ഇവരുടെ പ്രണയം, അഞ്ചാം വർഷത്തേക്ക് അടുത്തെങ്കിലും ഗൗരിയുടെ വീട്ടിൽ ഇപ്പോഴും സമ്മതം മൂളിയിട്ടില്ല….ഒടുവിൽ ഗൗരിക്കൊരു കല്യാണം ഏതാണ്ട് വാക്കാൾ പറഞ്ഞുറപ്പിച്ച വേളയിൽ ഇരുവരും മറ്റൊരു വഴിയും മുന്നിൽ ഇല്ലാതെ രജിസ്റ്റർ മാര്യേജ് ചെയ്‌തു………

തുടർന്ന് വായിക്കൂ……

ഗൗരി, കണ്ടല്ലോ എന്റെ വീടും ഇവിടത്തെ രീതികളുമൊക്കെ ……അമ്മ എന്തെങ്കിലും പറഞ്ഞാലും നീ ക്ഷമിക്കണം… കാരണം എനിക്ക് രണ്ട് വയസുള്ളപ്പോൾ അച്ഛൻ നമ്മളെ വിട്ടുപോയതാ… അവിടന്ന് അങ്ങോട്ട് ഒത്തിരി ബുദ്ധിമുട്ടിയാണ് എന്നെ വളർത്തി ഇവിടെ വരെ എത്തിച്ചത്…..പിന്നെ വീടിന്റെ കാര്യം പറഞ്ഞാൽ, രാത്രി മഴ എങ്ങാനും പെയ്താൽ ഒരുമിച്ചിരുന്ന് ഓടിന്റെ ഓട്ടയിലൂടെ വരുന്ന വെള്ളം ബക്കറ്റിൽ ശേഖരിക്കാം…..കിടക്ക ഏത് സൈഡിൽ ഇട്ടാലും കണക്കാ….. അറ്റാച്ഡ് ബാത്ത് റൂം പോലും ഇല്ല……….

നിനക്ക് പറ്റുമോ ഇവിടെ അഡ്ജസ്റ്റ് ചെയ്യാൻ???നീ വളർന്ന വീടും ലക്ഷ്വറി ലൈഫ് സ്റ്റൈലുമൊക്കെ ഇനി ഓർമ്മ മാത്രമാണ്…. പെട്ട് പോയി എന്ന് തോന്നുന്നുണ്ടോ മാഷേ??🙂🙂🙂

എന്റെ വീട്ടുകാരെ ഉപേക്ഷിച് ഞാൻ വന്നത് നിന്നോടുള്ള സ്നേഹം കൊണ്ടാണ്….. മറിച് നിന്നോടുള്ള സിമ്പതി കൊണ്ടല്ല…. മേലിൽ ഇതേ പോലെ പറയരുത്.. കേട്ടല്ലോ…. നമ്മൾ രണ്ടും ചെറിയ പ്രായമാണ്….. വെറും 22 വയസ്സ്… ഒരുപക്ഷെ എന്നെ സംബന്ധിച്ചു ഇത് കല്യാണപ്രായമാണ്… പക്ഷെ നീ….ചിലപ്പോൾ പ്രായത്തിന്റെ എടുത്ത് ചാട്ടം ആവാം ഈ കല്യാണം…. പക്ഷെ നീ എനിക്ക് സത്യം ചെയ്‌തു തരണം.. പെറ്റമ്മയെ വരെ തള്ളിപ്പറഞ്ഞിട്ടാ ഞാൻ നിന്റെ കൈ പിടിച്ചിറങ്ങിയത് ….ആ വിശ്വാസം എന്നും നില നിൽക്കണം……പോലീസ് സ്റ്റേഷനിൽ വെച്ച് അമ്മ പറഞ്ഞ ശാപ വാക്ക് ഇപ്പോഴും മനസ്സിനെ അലട്ടുന്നുണ്ട്…..

“സ്വന്തം അച്ഛന്റേയും അമ്മയുടേയും കണ്ണ് നിറച്ചിട്ടാ നീ ഇവനോടൊപ്പം ഇറങ്ങി പോണത്…. ഗതി പിടിക്കില്ല ഒരു നാളും.. പെറ്റ വയറിന്റെ ശാപം ആണ്…നോക്കിക്കോ “

നന്ദു, കൈ വിടല്ലേടാ എന്നെ…………

യേയി എന്താ ഇത്….. അവളുടെ നെറുകയിൽ ചുംബിച്ചോണ്ട് അവൻ അവളെ ചേർത്തു പിടിച്ചു…….. ഇങ്ങനെ സെന്റി അടിക്കാൻ ആണോ ഇത്രയും കഷ്ടപ്പെട്ട് നമ്മൾ ഒരുമിച്ചത്???? നിലവിൽ നമുക്ക് രണ്ട് പേർക്കും സ്ഥിര ജോലി ഇല്ല…..പക്ഷെ ഇനി അങ്ങോട്ട്‌ അങ്ങനെ പറ്റില്ല…..തല്ക്കാലം നിന്ന് പോകാൻ ഉള്ള വരുമാനം കാറ്ററിങ്ങിനു പോയും പെയിന്റ് പണിക്കും പോയും ഞാൻ ഒപ്പിക്കാം……..നിനക്ക് അതിൽ കുറച്ചിലൊന്നും ഇല്ലല്ലോ അല്ലേ??

ദേ ഒരു ഇടി വെച്ച് തന്നാലുണ്ടല്ലോ… നിനക്ക് ഇപ്പോഴും എന്നെ മനസ്സിലായിട്ടില്ല അല്ലേ ????

ഞാൻ നിന്റെ കൂടെ ഉണ്ട്.. ഇനി അങ്ങോട്ട് എന്ത് സംഭവിച്ചാലും…….. അതൊക്ക പോട്ടെ…

ഇന്ന് നമ്മുടെ ആദ്യ രാത്രിയാ… എന്തൊക്കെ പരാക്രമങ്ങൾ ആയിരുന്നു ചാറ്റ് ചെയ്യുമ്പോൾ….ഇപ്പോൾ എവിടെ പോയി മിസ്റ്റർ ടോവിനോ……താങ്കളുടെ റൊമാൻസൊക്കെ….

എന്തെന്നറിയില്ല, നിന്റെ മടിയിൽ ഇതേ പോലെ തല വെച്ച് കിടക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു….എന്താ പറയുക…നിന്നെ ഞാൻ ഒന്ന് ഹഗ്ഗ് ചെയ്‌തോട്ടെ??

Yes……❣️❣️❣️……… Love u Gowri……

ഏയ്‌, എന്താ ഈ കാണിക്കുന്നത് എന്റെ കാലിൽ പിടിക്കുകയോ…. നീ എന്തിനാ നന്ദു കരയുന്നത്?? നമ്മൾ ഒരുമിച്ചില്ലേ… പിന്നെന്താ………….Be Happy Always………

ദിവസങ്ങൾ കടന്നുപോയി…………………..

പലരും കല്യാണം കഴിഞ്ഞ ശേഷം ഹണിമൂൺ അടിച്ചു പൊളിക്കുന്ന സമയം…പക്ഷെ അവർ രണ്ടുപേരും ഒരു സ്ഥിര ജോലിക്കായി രാവിലെ മുതൽ ബാഗും തൂക്കി ഇറങ്ങുക ആയിരുന്നു….. ഒടുവിൽ വിളിച്ചോണ്ട് വന്ന നന്ദുവിനേക്കാൾ ആദ്യം ഗൗരിക്ക് ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലി റെഡി ആയി…………..

പക്ഷെ നന്ദുവിന്റെ കഴിവിൽ അവനേക്കാൾ വിശ്വാസം അവൾക്കുണ്ടായിരുന്നു….ഒടുവിൽ ആദ്യത്തെ സാലറി ഗൗരി നന്ദുവിന്റെ കയ്യിൽ കൊണ്ട് കൊടുത്തപ്പോൾ അവിടെ കണ്ടത്, ഞാൻ എന്നോ നീ എന്നോ ഇല്ലാത്ത ഭാവമാണ്…ഗൗരി അവിടെ പറയാതെ പറഞ്ഞത് ഒത്തിരി അർത്ഥങ്ങൾ ആണ്……. അധികം വൈകാതെ നന്ദുവിനും നല്ലൊരു ജോലി ആയി……..

അമ്മയും ഗൗരിയും നന്ദുവും അടങ്ങുന്ന ആ ചെറിയ കുടുംബം സന്തോഷത്തോടെ മുമ്പോട്ട് പോയ ദിനങ്ങൾ………………….

ദിവസങ്ങൾ കടന്നു പോയി……..

നന്ദു, ഇന്ന് ഞാൻ തറയിൽ കിടക്കാം…. എനിക്ക് പി രിയഡ്‌സ് ആയി……കഴിഞ്ഞ വട്ടം ആയപ്പോൾ നീ ബാംഗ്ലൂർ ഇന്റർവ്യൂന് പോയിരിക്ക ആയിരുന്നല്ലോ……

നീ തറയിൽ കിടക്കാനോ???എന്റെ അടുത്ത് കിടന്നാൽ മതി……. അതിനി പീ രിയഡ്സ് ആയാലും ഏത് മഹാമാരി ആയാലും………..ഒരു പി രിയഡ്‌സ്കാരി വന്നേക്കുന്നു……..വന്നേ ഇങ്ങോട്ട്……….

അവളുടെ അടി വ യറ്റിൽ തടവികൊണ്ട് അവൻ പറഞ്ഞു…….ഗൗരി,നമുക്ക് ഒരു ബൈക്ക് എടുക്കണം…. ഞാൻ ഒരു പഴയ യമഹ കണ്ടു വെച്ചിട്ടുണ്ട്…… ജോലിക്ക് പോകാനും പുറത്ത് പോവാനുമൊക്കെ ഒരു വണ്ടി കൂടിയേ തീരൂ………നമ്മുടെ ചിക്കു ഈ ആഴ്ച കുവൈറ്റിൽ പോകുവാ… അവൻ അത് കൊടുക്കുന്നു എന്ന് കേട്ടു……. എടുക്കട്ടെ??

പിന്നെന്താ എടുക്കാലോ…ഉള്ളത് പറയാലോ ബൈക്കിന്റെ പുറകിൽ ഇരുന്നു നിന്റെ തോളത്തു കൈ ഇട്ടു പോകുമ്പോൾ കിട്ടുന്ന ഫീൽ ഒന്നും ഒരു BMW യിൽ പോയാലും കിട്ടൂല മോനെ….. അല്ല പിന്നെ………അയ്യോ അപ്പോൾ നിന്റെ പറയാൻ മറന്ന പാട്ടും,കാറും ഫാത്തിമ കോളേജിലെ ഹമ്പും????

അത് ഇച്ചിരി കൂടി സെറ്റ് ആയിട്ട്…..നമുക്ക് ബാങ്കിൽ ഒന്നും പൈസ സേവ് ചെയ്യണ്ട….. മീനത്തിൽ താലികെട്ടിലെ പോലെ വല്യ ഒരു ബുക്കിൽ ഒരു ചതുരം വെട്ടി അതിൽ പൈസ ഇട്ടു കൂട്ടാം…..പിന്നീട് ഒരു കൊച്ച് വീട്…….എന്താ സെറ്റ് അല്ലേ???

കൂടുതൽ ഇങ്ങോട്ട് ആ പറ്റിൽ സെറ്റ് ആവണ്ട കേട്ടോ…. പീരിയഡ്സ് ആണ്…..മറക്കണ്ട……….

ഇതൊക്കെ കണ്ട് പിടിച്ചവനെ എങ്ങാനും എന്റെ കയ്യിൽ ഇപ്പോൾ കിട്ടിയാൽ 😡😡😡

——————

കുറച്ചു ദിവസങ്ങൾക്ക് ശേഷം….

ഗൗരി,,,,

ഇപ്പോൾ നമുക്ക് രണ്ടാൾക്കും ജോലി ആയി…..ബൈക്കും ആയി….ഇനി വേണേൽ കുഞ്ഞിനെ കുറിച്ചൊക്കെ ചിന്തിക്കാം അല്ലേ???

അയ്യടാ….

ഇന്ന് 10 ആയില്ലേ പീ രിയഡ്സ് കഴിഞ്ഞിട്ട് …. ഒന്ന് ട്രൈ ചെയ്താലോ……….

യേയി…. വേണോ……… ശോ……….നാളെ പോരെ????

വേണം….ഇന്ന് തന്നെ വേണം…… “ഒന്നും നാളേക്ക് വെക്കരുത്”

അവൻ അവളെ മെല്ലെ നെഞ്ചോട് ചേർത്തു കിടത്തി………കഴുത്തിന്റെ പുറകിലെ മുടി മെല്ലെ തടവി ഉമ്മ വെച്ചോണ്ട് കിടക്കയിലോട്ട് ചാഞ്ഞു…….ഡീ,ഒച്ച വെക്കരുത്…….അമ്മ കേൾക്കും…. പതുക്കെ……..

ദുഷ്ടാ ആക്രാന്തം കാണിക്കരുതേ …….. love u Nandu……………

ഇച്ചിരി സമയത്തിന് ശേഷം….

ടാ,എനിക്ക് എന്തോ ഭയങ്കര സ്നേഹം തോന്നുന്നു നിന്നോട്…… Once more???………

ഇനിയും…….😳😳😳

Yes…..❣️❣️❣️❣️❣️❣️❣️

ലൈറ്റ് ഓഫ്‌ ചെയ്യട്ടെ സിനിമയിലെ പോലെ??

വേണ്ട, എനിക്ക് നിന്റെ മുഖം കാണണം….. ഇരുട്ടത്ത് ഒളിച്ചും പാത്തും ചെയ്യാൻ ഇതെന്താ അവിഹിതമോ???

പോ ചെക്കാ………

എടീ, നിന്നോടല്ലേ പറഞ്ഞത് ഒച്ച വെക്കല്ലേ… നിന്റെ വീട് പോലെ ഏക്കർ ദൂരമില്ല ചുവരുകൾ തമ്മിൽ…….

Sorry Sorry………….. Continue……….

———————

പിറ്റേ ദിവസം രണ്ട് പേരും ഡ്യൂട്ടിക്കിറങ്ങി…….

ടാ, ഇന്നലത്തെ റിസൾട്ട്‌ എന്താകും??? വല്ല പിടിയും ഉണ്ടോ????

ചുമ്മാ ഇരിയടി, വണ്ടി ഓടിക്കുമ്പോഴാ അവളുടെ ഒരു കിന്നാരം………

പോ…… ആളൊഴിഞ്ഞ റോഡ് എത്തിയപ്പോൾ അവൾ അവന്റെ മുതുകിൽ ഒറ്റ കടി…….

ഡി ഡി ഡി…… ഇതിന് നീ ഇന്ന് രാത്രി അനുഭവിക്കും…. നോക്കിക്കോ….

അയ്യോ വേണ്ടായേ………ടാ ഇവിടെ നിർത്തിക്കോ……ഇവിടെ ഇപ്പോൾ സ്റ്റോപ്പ്‌ ഉണ്ട്…..ചുമ്മാ പെട്രോൾ കളയണ്ട…..

നീ പൊയ്ക്കോ…. ബസ് ഇപ്പോൾ വരും….

യേയി വന്നിട്ട് പോകാം… ഇന്ന് നമ്മൾ നേരത്തെയാ….. അതേ, മുഖത്ത് നല്ല ക്ഷീണം ഉണ്ട് കേട്ടോ….. ഇന്നലെ എന്തായിരുന്നു പെർഫോമൻസ്??

Daaaa kill uuuuuu……..

ചേട്ടാ, ഒരു ലിഫ്റ്റ് തരുമോ തൊട്ടപ്പുറത്തെ മുക്കിൽ ഇറക്കിയാൽ മതി…..സ്കൂളിൽ ബെൽ അടിക്കാറായി…. ഇന്ന് പത്രം ഇട്ട് വന്നപ്പോഴേക്കും ലേറ്റ് ആയി…..

പാവം പയ്യൻ, നന്ദു അവനെ ഒന്ന് ഡ്രോപ്പ് ചെയ്യ്.. അപ്പോഴേക്കെ ബസ് വരോളൂ…….

കേറടാ………

ആ ഗ്യാപ്പിൽ ഗൗരിയുടെ ബസ് വന്നു….പതിവ് പോലെ ഡ്രൈവർ സീറ്റിന്റെ തൊട്ടു മുന്നിലെ ഗ്ലാസിനോട് ചേർന്നവൾ സ്ഥലം പിടിച്ചു………

പിന്നീട് അങ്ങോട്ട് സംഭവിച്ചത് ഗൗരിയുടേയും നന്ദുവിന്റേയും ജീവിതം മാറി മറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു……

വഴി യാത്രക്കാരൻ പയ്യനെ സ്കൂളിൽ വിട്ട ശേഷം ഹെൽമറ്റും ഹാൻഡിലിൽ തൂക്കി തിരിച്ചു വന്ന നന്ദുവിനെ എതിരെ വന്ന ടാങ്കർ ലോറി ഇടിച്ചു തെറിപ്പിച്ചു… ഇടിയുടെ ആഘാതത്തിൽ ബസിന്റെ തൊട്ടു മുമ്പിൽ ഇരുന്ന ഗൗരിയുടെ മുന്നിലെ ഗ്ലാസിൽ നന്ദുവിന്റെ മുഖം വന്ന് ഇടിച്ചു നിന്നു………..ഒരു ഗ്ലാസ്‌ അകലത്തിൽ തന്റെ പാതി ജീവൻ രക്തത്തിൽ കുളിച്ച് കിടക്കുന്നു…..

നന്ദൂ…………………

———————

ആ ഇടിയിൽ നന്ദുവിന്റെ അരക്ക് താഴോട്ട് ചലനമറ്റു……….

ഇനി ഒരിക്കലും നന്ദു എഴുന്നേൽറ്റ് നടക്കില്ല എന്ന് ഡോക്ടർമാർ വിധി എഴുതി…………..

ആരും ജീവിതത്തിൽ തളർന്നു പോകുന്ന നിമിഷങ്ങൾ…. പക്ഷെ ഗൗരി അവനെ കൂടെ നിർത്തി………………ഇനി ഒരിക്കലും അവർ സ്വപ്നം കണ്ട ജീവിതം തിരികെ കിട്ടില്ല എന്ന് തിരിച്ചറിഞ്ഞിട്ടും, ദൈവം തന്ന വിധിയെ പഴിക്കാതെ അവർ മുമ്പോട്ട് പോയി……

ഒടുവിൽ ആ സന്തോഷ വാർത്ത എത്തിചേർന്നു….

നന്ദൂ, റിസൾട്ട്‌ വന്നു…. നീ ഒരച്ഛൻ ആവാൻ പോകുന്നട………..

കരഞ്ഞു കൊണ്ട് അവൻ അവളുടെ നെറുകയിൽ ചുംബിച്ചു……. ഞാൻ അന്നേ നിന്നോട് പറഞ്ഞില്ലേ ഒന്നും നാളേക്ക് വെക്കരുത് എന്ന്……….അവൾ അവനെ വാരി പുണർന്നു………….

ഒത്തിരി നാളുകൾക്കു ശേഷം തോളിൽ കുഞ്ഞിനേയും കിടത്തി ഉറക്കി കൊണ്ട്, ഗൗരി നന്ദുവിനെ വീൽ ചെയറിൽ ഇരുത്തി മുറ്റം വലം വെച്ചു …. എത്രയോ നാളുകൾക്കു ശേഷം അന്നാണ് നന്ദു നേരെ ചൊവ്വേ പുറം വെളിച്ചം കാണുന്നത്…….

ഗൗരി, നീ ആ പാട്ടൊന്നു പ്ലേ ചെയ്തേ ………നീയും ഞാനും നമ്മുടെ കുഞ്ഞ് മോളും റെഡി…. പക്ഷെ കാറിനു പകരം വീൽ ചെയർ ആയിപോയല്ലോടാ………

പെട്ടെന്ന് കണ്ണ് തുടച്ചോണ്ട് അവൾ മൊബൈലിൽ പാട്ട് പ്ലേ ചെയ്‌തു………..

“പറയാൻ ഞാൻ മറന്നു……… സഖീ…. പറയാൻ ഞാൻ മറന്നു……. എന്റെ പ്രണയം മുഴുവനും അഴകേ നിന്നോട് പറയാൻ ഞാൻ മറന്നു”…….