രചന: അപ്പു തൃശ്ശൂർ
രാവിലെ ഞാനും ചേട്ടനും ഒരുമിച്ച് ഇരുന്നാണ് മോന് ചോറു കൊടുത്തത്
കല്ല്യാണം കഴിഞ്ഞിട്ടും കുഞ്ഞിലാതെ വിഷമിച്ച നാളുകളിൽ ഒടുവിൽ ഏറെ കൊതിച്ചു കിട്ടിയതായിരുന്നു എനിക്ക് അവനെ ..
ഇന്നിപ്പോൾ അവന് ഒരു വയസ്സ് തികഞ്ഞു .ഏട്ടന് വലിയ കാര്യമായിരുന്നു മോനെ അവൻ വന്നതിന് ശേഷം ജോലിക്ക് പോക്കു കുറഞ്ഞു. ഏതു നേരവും അവൻറെ കൂടെ തന്നെ.. അതുകൊണ്ട് ചിലപ്പോൾ ഓകെ .. ഏട്ടനെ വഴക്കു പറയേണ്ടി വന്നു..എന്നിട്ടും മടിക്ക് ഒരു മാറ്റവും ഉണ്ടായില്ല.
കഴിഞ്ഞ ആഴ്ചയായിരുന്നു അവൻറെ ഒന്നാം പിറന്നാൾ കൂറെ സമ്മാനം കിട്ടി അവന് വലിയ സന്തോഷം ആയിരുന്നു. നാളുകൾ അവൻറെ കളിയും ചിരിയും..
പിറന്നാളിന് വന്ന എൻറെ അമ്മ കുറച്ചു ദിവസം ഇവിടെ നിന്നിട്ടാണ് പോയത്… ചേട്ടന്റെ അമ്മയും അച്ഛനും അനിയൻെറ കൂടെയാണ് താമസം… കല്ല്യാണം കഴിഞ്ഞാപ്പോൾ ഞങ്ങൾ വേറെ വീടെടുത്ത് താമസം മാറുകയായിരുന്നു…
അമ്മയുള്ളപ്പോൾ ഒരു ആശ്വാസമുണ്ടായിരുന്നു ചേട്ടനിവിടെ ഇല്ലെങ്കിലും മോനെ അമ്മ നോക്കുമല്ലോ ഓർത്തു അതിനിടയിൽ എനിക്ക് ജോലികൾ ചെയ്യാനും പറ്റി.. ചിലർ അമ്മ എൻറെ കൈയ്യിൽ തന്നു ബാക്കിയുള്ള ജോലികൾ നോക്കും..
എന്നാലും അവനെ ഒരിടത്ത് ഇരുത്തി ഒന്നു നീങ്ങിയിരിക്കാൻ പേടിയായിരുന്നു ഒരു ദിവസം ഫോൺ കേൾ വന്നാപ്പോൾ എൻറെ കണ്ണു തെറ്റി അവനെ കിണറിന്റെ വക്കു വരെ പോയിരുന്നു.. ..
എവിടെ എങ്കിലും ഇരുത്തിയ മുട്ടിലിഴഞ്ഞ് പോകാവുന്നിടത്തോളം അവൻ പോകും കുഞ്ഞല്ലെ ഒന്നുമറിയില്ലല്ലോ ..പക്ഷെ ഒരു അശ്രദ്ധമതി നമ്മൾ ദുഃഖിക്കാൻ ആതോർത്തു പിന്നെ അവനെ ഒറ്റയ്ക്ക് ഇരുത്താനോ ഒന്നു തിരിയാനോ തോന്നിയില്ല.. എപ്പോഴും എടുത്തു നടക്കും..
അമ്മ പോയപ്പോൾ ആണ് ഒരു കുഞ്ഞിനെ നോക്കാൻ എന്തോരം കഷ്ടപ്പെടണമെന്ന് അറിഞ്ഞത്..
പലപ്പോഴും ടീവിയിലും സോഷ്യൽ മീഡിയയിലും വരുന്ന വാർത്തകൾ കാണുമ്പോൾ വല്ലാത്ത പേടിയാണ് മോനെ ഓർത്തു ..അവനുറങ്ങിയാലും ഞാനുറങ്ങാറില്ല ചിലപ്പോൾ എനിക്ക് കൂട്ടിന് ഏട്ടനും വെളുക്കുവോളം ഇരിക്കും..
അന്ന് ചേട്ടനിപ്പോൾ വരാമെന്ന് പറഞ്ഞു പുറത്തേക്ക് പോയത്.. മോനിത്തിരി ആവശ്യസാധനങ്ങളടക്കം വീട്ടിലേക്കും വാങ്ങാനുണ്ടായിരുന്നു..
ഞാൻ മോനുമായ് കളിച്ചു പുറത്തെ വലിയ വാരാന്തയിൽ അവനു കിട്ടിയ സാമ്മാനങ്ങൾ ഓരോന്നായി വലിച്ചിട്ടു അതിനിടയിൽ ഇരുത്തി ഞാനവനെ തന്നെ നോക്കി ഇരുന്നു..
അങ്ങനെ ഇരിക്കുമ്പോൾ ആണ് പരിചയമില്ലാത്ത ഒരു സ്ത്രീ കയറി വന്നത് .കണ്ടാപ്പോൾ അമ്പലത്തിൽ ഉള്ളതാണെന്ന് തോന്നി കുളിച്ചു നല്ല വസ്ത്രം ഒക്കെ ധരിച്ചു ചന്ദനം ഒക്കെ തൊട്ടിരുന്നു കണ്ടാൽ ഭക്തിയും സ്നേഹവും ഐശ്വര്യവും ഉള്ള മുഖം…
അവര് എനിക്ക് ഒപ്പം വരാന്തയിൽ ഇരുന്നു മോനെ കുറിച്ച് പറഞ്ഞാപ്പോൾ വലിയ കാര്യത്തോടെ ആണ് സംസാരിച്ചത് . ഇടയ്ക്കിടെ മോൻെറ ഭാവിയെ കുറച്ചു ഒക്കെ പറഞ്ഞു അവനെ കൈയ്യിലെടുത്ത് കൊഞ്ചിച്ചു ഇരിക്കുമ്പോൾ അവരിത്തിരി വെള്ളം വേണം പറഞ്ഞു… മോനെ അവരുടെ കൂടെ ആക്കി ഞാൻ വെള്ളമെടുക്കാൻ പോയി വന്നാപ്പോൾ ..
പുറത്ത് മോനുമില്ല… അവരുമില്ല.. പേടിച്ച് വിറച്ച് തളർന്നു പോകുന്ന അവസ്ഥ ശ്വാസം നേരെ കിട്ടന്നില്ല മോനെ വിളിച്ചു ഞാൻ വീടു ചുറ്റും നോക്കി.. ഒടുവിൽ വിറയൽ ബാധിച്ച പോലെ നിന്ന് വിറച്ചു..
മോനേന്ന് വിളിച്ചു ഉറക്കെ കരഞ്ഞു വീട്ടിലെ ചെടുകളുടെയും കിണറിന്റെ ചുറ്റും നടന്നു
എൻറെ മോനെ പൊന്നു മോനെ വാട മുത്തെ എവിടെ പോയെട . ഒടുവിൽ ശ്വാസം കിട്ടാതെ ഞാൻ ഉറക്കെ കരഞ്ഞു തൊട്ടപ്പുറത്തെ..വീട്ടിലെ ആളുകൾ എൻറെ കരച്ചിൽ കേട്ട് അങ്ങോട്ട് വന്നൂ…
എൻറെ മോനെന്ന് വിളിച്ചു ഞാൻ എന്തൊക്കെയോ പുലമ്പുമ്പോൾ….ഓടി വന്ന ആളുകൾക്ക് ഇടയിൽ ആ ചേച്ചിയുംകയറി വന്നത്. ഞാൻ അവരുടെ കൈകളിലേക്ക് പ്രതീക്ഷയോടെ നോക്കുമ്പോൾ അവരുടെ കൈയ്യിലും മോനില്ലായിരുന്നു എൻറെ കരച്ചിൽ ഉച്ഛത്തിൽ ആയി എല്ലാവരും പേടിച്ച് പലരും എനിക്കു ഒപ്പം ആശ്വാസം പറഞ്ഞു .. കൊണ്ടിരുന്നു…
കുട്ടിയിവിടെ എങ്കിലും കാണും നീ അകത്തേക്ക് നോക്കിയോ ഉള്ളിലേക്ക് കയറി പോയത് ആര് അറിയാന നീയിങ്ങനെ കിടന്നു ഒച്ചവെക്കാതെ.. ..അടുത്തെ വീട്ടിലെ ചേച്ചി പറഞ്ഞാപ്പോൾ കുഞ്ഞിനെ എടുത്ത സ്ത്രീയെ ഞാൻ ദയനീയമായി നോക്കി നിൽക്കെ അവര് പറഞ്ഞു..
കുഞ്ഞിനെ എടുത്തു നിൽക്കുമ്പോഴാണ് മീൻങ്കാരൻ വണ്ടിയും കൊണ്ട് പോയെ വീട്ടിലേക്ക് കറിക്ക് വാങ്ങാൻ ഉള്ളത് കൊണ്ട് .കുഞ്ഞിനെ ഞാൻ ഇവിടെ ഇരുത്തി അപ്പോൾ കുഞ്ഞ് അകത്തേക്ക് മുട്ടു കുത്തി പോകുന്നു കണ്ടാ ഞാൻ മീങ്കാരനെ വിളിച്ചു ഇവിടെന്ന് ഓടി പോയത്..
അവര് പറഞ്ഞാപ്പോൾ ആരോ കിണറിലേക്ക് നോക്കി .. എടുത്തു ചടിയാത് ഇതൊക്കെ കണ്ടാണ് ഏട്ടാൻ കെറി വന്നത് . എൻറെ രവിയേട്ടൻെറ മുഖം കണ്ടാപ്പോൾ ഞാൻ കൂടുതൽ തളർന്നു പോയി…
മോനെവിടെ ചോദിച്ച രവിയേട്ടനോട് ഞാൻ എന്ത് പറയും… ഓർത്തു രവിയേട്ടനെ നോക്കി കരഞ്ഞു കൊണ്ട് എഴുന്നേറ്റ് അയാളുടെ അടുത്തേക്ക് ഓടി ചെന്ന് നെഞ്ചിൽ വീണു .
രാവിയേട്ടനമ്മുടെ മോനെ കാണുന്നില്ലെന്ന് ഞാൻ പറഞ്ഞതും അയാളുടെ കൈയ്യിൽ കരുതിയിരുന്ന കവറുകൾ നിലത്തേക്ക് വീണു..
ആരൊക്കെയോ ഓടി വീട്ടിലേക്ക് കയറി തിരഞ്ഞു കൊണ്ടിരിക്കെ അയാൾ തളർന്നു പടിക്കെട്ടിൽ ഇരുന്നു.. ആ നിമിഷം കിണറിനു ചുറ്റും ആളുകൾ കൂടി ..കിട്ടിയോ എന്ന ചോദ്യങ്ങളായതോടെ ..
എൻറെ കരച്ചിൽ ശക്തിയേറി..അപ്പോഴാണ് അകത്തേക്ക് പോയവർ വിളിച്ചു.. കുട്ടിയിവിടെ കിടപ്പുണ്ട് പറഞ്ഞു .. ആളുകൾക്ക് ഒപ്പം രവിയും ഞാനും അകത്തേക്ക് ഓടി..
അടുക്കളയിലെ..അടുപ്പിനു താഴെയുള്ള അറയുടെ ഉള്ളിൽ കൈയ്യിലെന്തോ പിടിച്ചു കടിച്ചു നുണഞ്ഞു കൊണ്ട് ഇതൊന്നും അറിയാതെ കുഞ്ഞു അതിനുള്ളിൽ സുഖമായി ഇരിക്കാ…
അതു കണ്ടു അതിലൊരാൾ നുഴഞ്ഞു കേറി കുഞ്ഞിനെ അടുത്തു അവളുടെ കൈയ്യിൽ കൊടുത്തു..
പൊട്ടി കരഞ്ഞു കൊണ്ട് ഞാൻ കുഞ്ഞിനെ നോക്കി വിതുമ്പി.. എൻറെ പൊന്നോ നീ അമ്മയെ പേടിപ്പിച്ചല്ലോ പറഞ്ഞു തുരുതുര ഉമ്മകൾ കൊടുത്തു .. അവൾ കുഞ്ഞിനോടായ് വിതുമ്പുന്നചുണ്ടുകളോടെ ചോദിച്ചു..
എൻറെ മോൻ പേടിച്ചോടാ……..