അല്ലേലും ഇവിടെ എനിക്ക് തന്നെ ഇവിടെ യാതൊരു വിലയും ഇല്ലല്ലോ, പിന്നല്ലേ എന്റെ തലയിൽ തൊട്ടു വെച്ച സത്യങ്ങൾക്ക്…

in Special Report

രചന: Shahina Shahi

“ചേട്ടായി…”

കടുപ്പമേറിയ വിളി കേട്ട് ചുണ്ടിലെ സിഗരറ്റ് എടുത്ത് പുറത്തേക്ക് എറിഞ്ഞു തിരിഞ്ഞു നിൽക്കുമ്പോഴുള്ള ചേട്ടയിയുടെ കണ്ണുകളിലെ ഭയം ആ നിലാ വെളിച്ചത്തിൽ ഭാഗികമായെനിക്ക് കാണാമായിരുന്നു.

“പിന്നേം എന്നെ പറ്റിച്ചു ലെ…” ചേട്ടയിയുടെ മുഖത്തെ ക്ഷമാപണം വായിക്കാൻ ആകുന്നുണ്ടെങ്കിലും ദേഷ്യം കൊണ്ട് പിടിച്ചു നിൽക്കാൻ പറ്റാതെ ഞാൻ ഉറക്കെ ചോദിച്ചു.

“അടുത്ത ആഴ്ചത്തെ കല്യാണത്തിന്റെ കാര്യവും സ്വര്ണത്തിന്റെ വിലയും ഒക്കെ കൂടെ ആലോചിച്ചു തല പുകഞ്ഞപ്പോൾ ഒരാശ്വാസത്തിനു വെറുതെ ഒന്ന് കത്തിച്ചതാ, അല്ലാതെ നിന്നെ പറ്റിക്കാൻ ഒന്നുമല്ല എന്നല്ല ഒന്ന് വലിക്കുക പോലും ചെയ്യുന്നതിന് മുന്നേ നീ കേറി വരികയും…” ശാന്തമായി മറുപടി പറഞ്ഞു തീർക്കും മുന്നേ ദേഷ്യത്തോടെ ഇടക്ക് കയറി പറഞ്ഞു.

“അല്ലേലും ഇവിടെ എനിക്ക് തന്നെ ഇവിടെ യാതൊരു വിലയും ഇല്ലല്ലോ,പിന്നല്ലേ എന്റെ തലയിൽ തൊട്ടു വെച്ച സത്യങ്ങൾക്ക് ഒക്കെ അല്ലെ…”

“അതേ ടീ അത് തന്നെ… നിന്നെ എങ്ങനെ ഒന്ന് ഒഴിവാക്കാ നോക്കി നടക്കാണ് ഞാൻ, എന്നിട്ട് വേണം വേറെ ഒരുത്തിയെയും കെട്ടി സുഖമായി വലിച്ചു നടക്കാൻ…അല്ലേലും നിന്നെ പോലെ ഏതെങ്കിലും ഭാര്യ ഉണ്ടാവോ വലിക്കരുത് കുടിക്കരുത് തിന്നരുത് തു… പറയുന്നില്ല ഞാനൊന്നും…” ശാന്തമായിരുന്ന ആളുടെ മുഖം വിവർണ്ണമായി കൈ വിറക്കുന്നത് കണ്ടപ്പോൾ പതിവ് അടവ് പയറ്റി കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി.

“ടീ…ദേഷ്യത്തിലാ…” പത്തിരുപത് മിനുറ്റ് കഴിഞ്ഞു റൂമിൽ വന്ന് ചേട്ടായി ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ ഒരു ഭാഗത്തേക്ക് തിരിഞ്ഞു കിടന്നു.

“ടോ ഒന്ന് മിണ്ടടോ,അതൊക്കെ അപ്പോഴത്തെ ദേഷ്യത്തിൽ അങ്ങ് പറഞ്ഞു പയതല്ലേ…” എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ നിന്നപ്പോൾ അൽപ്പ സമയത്തെ മൗനത്തിനു ശേഷം ചേട്ടായി വീണ്ടും തുടർന്നു.

ചിഞ്ചുവിന്റെ കല്യാണത്തിന്റെ കൂടെ എനിക്കും ഒന്ന് കെട്ടേണ്ടി വരോ…ചിരിച്ചു കൊണ്ട് കൊണ്ട് ചേട്ടയിയത് ചോദിച്ചപ്പോൾ ഇത്തിരി കലിപ്പിൽ എണീറ്റ് കോളറക്ക് കേറി പിടിച്ചു.

“കൊന്നു കളയും ഞാൻ…”കീശയിലെ സിഗരറ്റ് പേക്കിൽ നിന്ന് ഒന്നെടുത്ത് ചുണ്ടിൽ വെച്ചു കത്തിച്ചു കൊടുത്ത് കൊണ്ട് തുടർന്നു.

“ഇതല്ലേ പ്രശ്നം, ഇപ്പൊ ഓകെ ആയില്ലേ…” അന്തം വിട്ട് നോക്കുന്ന ചേട്ടയിയുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു കാട്ടി.

“അതേ ഒരു കുപ്പി കൂടി വാങ്ങി വന്നാലോ…”

“യേ…” കഴുത്തിലെ പിടുത്തം മുറുകുമ്പോൾ ചേട്ടായി വേണ്ടെന്ന് ഉറക്കെ നില വിളിച്ചപ്പോൾ ഞാൻ അവശത്തോടെ ചിരിച്ചു.

“അതേ വലി ശീലം ആകണ്ട,ഇന്നത്തോടെ അവസാനിപ്പിക്കണം… ഓകെ..”

“ഓകെ,അപ്പൊ ഇടക്ക് ടെൻഷൻ വന്നാലോ…”

“തല മണ്ട ഞാൻ കുത്തി പൊട്ടിക്കും” മറുപടി കേട്ട് ചേട്ടായി ഉറക്കെ ചിരിക്കുമ്പോൾ ആ കൈകളെ കോർത്ത് പിടിച്ചു ഞാനും ചിരിയിൽ ലയിച്ചു ചേർന്നു.

ശുഭം