Warning: Trying to access array offset on false in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144
Warning: Attempt to read property "post_title" on null in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144
രചന: അപ്പു തൃശ്ശൂർ
പൊട്ടി പോയ ചെരുപ്പ് കുത്തിക്കാനായി നിൽക്കുമ്പോളാണ് ഞാൻ അവനെ കാണുന്നത്…
കൂറെ നേരമായി അവൻ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു.. ഒരോ തവണ ഓടുമ്പോഴും അവൻെറ അഴുക്കു പറ്റിയ ടൗസ്സർ അഴിഞ്ഞു വിഴാൻ പോകുമ്പോഴൊക്കെ അവൻ കൈ കൊണ്ട് പിടിക്കുന്നുണ്ട്.. ….
ഞാൻ ചെരിപ്പു കുത്തുന്ന ആളെ നോക്കി .അയാൾ അപ്പോഴും.. വൃത്തിയോടെ ഒതുക്കത്തോടെ ജോലിയിൽ മുഴങ്ങിയിരിക്കാണ് ..
ഒരു നേരത്തെ വിശപ്പ് അടക്കാൻ തനിക്ക് കഴിയാവുന്ന ഒരു ജോലിയിൽ ഒരു കീറു ടാർപ്പായയുടെ ചുവട്ടിൽ വെയിലേറ്റ് കൊണ്ട് അയാൾ വൈകുവോളം അവിടെ ഇരിക്കണമെങ്കിൽ അയാൾക്ക് ഒരു നേരത്തെ ആഹാരം എത്രമാത്രം വിലപ്പെട്ടതാകണം..
ഞാനയാളെ ദയനീയമായി നോക്കുമ്പോൾ ഇടയ്ക്കിടെ എൻറെ മുഖത്തേക്ക് നോക്കി ചിരിച്ചു വേദനയുടെ കഷ്ടപ്പെടാനിൻെറ ഒരു ചിരി ..
ചെരുപ്പു കുത്തി ഞാൻ പറഞ്ഞതിലും കുറച്ചു പണം കൂടുതലായി കൊടുത്തു അങ്ങനെ കൊടുക്കാൻ ഒരു പക്ഷെ എൻറെ മനസ്സിന് തോന്നിയത് അയാളുടെ ക്ഷമയും കഠിനാധ്വാനവും പെരുമാറ്റം കൊണ്ട് മാത്രമാകണം..
അപ്പോഴാണ് അവൻ വീണ്ടും ഓടി വന്നത് പക്ഷെ ഓട്ടത്തിനിടെ അവൻ തട്ടി തടഞ്ഞു മണ്ണിൽ വീണു..തല തറയിൽ ഇടിച്ചു ഭാഗ്യത്തിന് തല പൊട്ടിയില്ല .. കൈയ്യുരഞ്ഞു ചോര വരുന്നുണ്ടായിരുന്നു.. വേദനയില്ലെന്ന പോലെ പതിയെ എഴുന്നേറ്റു വീണ്ടും മുന്നോട്ടു നടന്നു..
ചിലപ്പോൾ അവനു വിശപ്പിനോളം കഠിനമായ വേദന മറ്റൊരു തരത്തിലും അവനെ ബാധിക്കുന്നില്ലായിരിക്കും.
അവൻെറ ഒട്ടിയ വയറ് മെലിഞ്ഞ ശരീരം കോലു മുടികളും വാടി പോയ കവിളുകളും അതു എനിക്ക് പറഞ്ഞു തരുന്നുണ്ട്…
ഒരിക്കൽ പഠിക്കാനും ഒരു നേരത്തെ വിശപ്പ് മാറ്റാൻ എന്നും സ്ക്കൂൾ പോയിരുന്ന കാലം ഉച്ചകഞ്ഞിയുടെ സ്വാദിനോളം മറ്റുന്നില്ലെന്ന് അറിഞ്ഞ എൻറെ ജീവിതം വൈകുന്നേരം അമ്മ പണിമാറ്റി വരുമ്പോൾ എന്തെങ്കിലും കൊണ്ടുവരുമെന്നു പ്രതീക്ഷയോടെ ഇരുന്ന നാളുകൾ ….
അന്നും എനിക്കുള്ള വേദന വിശപ്പ് ആയിരുന്നു …
ഞാൻ എഴുന്നേറ്റു അവൾ ഓടിയ ഭാഗത്തേക്ക് നടന്നക്കുമ്പുമ്പോൾ വീണ്ടും അവൻ ഓടി വന്നു എന്നെ ചെറുതായി മുട്ടി കൊണ്ട് മുന്നോട്ട് ഓടി പോയി..
ഞാൻ തിരിഞ്ഞു അവനു പിറകെ നടന്നുചെന്നാപ്പോൾ അവൻ ഓടി ചെന്നു നിന്നത് ഒരു ഹോട്ടലിനു മുന്നിൽ ആയിരുന്നു..
അതിലെ മുന്നിലെ ഗ്ലാസ്സിൽ പതിച്ച് വച്ച ചിത്രങ്ങളിലേക്ക് നോക്കിയാണ് അവൻ അങ്ങോട്ടു മിങ്ങോട്ടും ഓടുന്നത് …നല്ലൊരു ആഹാരം അതവൻെറ സ്വപ്നവും വലിയ ആഗ്രഹവുമായിരിക്കണം…..
അവൻ അതുപോലെ നിറവും രുചിയും ഉള്ള ഭക്ഷണം മോഹിക്കുന്നത് കൊണ്ടാവാം അവൻ ഓടി നടക്കുന്നത് .
പക്ഷെ എന്തിനാണ് അവൻ എപ്പോഴും ഇങ്ങനെ ഓടുന്നെത് എനിക്ക് മനസ്സിലായില്ല ഒടുവിൽ ഞാനവനെ പിടിച്ചു നിർത്തി..
എൻറെ കണ്ണുകളിൽ അവൻ എനിക്ക് ഞാൻ തന്നെ ആയിരുന്നു ..ഒരിക്കലും വിശന്നു കരഞ്ഞ എൻറെ കണ്ണുകൾ തന്നെ ആയിരുന്നു അവനും ..
എന്തിനാണ് നീ ഓടി നടക്കുന്നത്..എന്ന എൻറെ ചോദ്യത്തിന് .ആദ്യം ഒക്കെ അവൻ പറയാൻ മടിച്ചു എൻറെ കൈകൾ അവനെ ബലമായി പിടിച്ചിരിന്നു..
വിശന്നിട്ടാണോ എൻറെ ചോദ്യത്തിനു അവൻ അതയെന്നു തലയാട്ടി..
അതിനു എന്തിനാ നീയോടുന്നത്..
അമ്മയോട് അതുപോലെ ഉണ്ടാക്കി തരാൻ പറഞ്ഞു .. ..
എന്നിട്ട് അമ്മ ഉണ്ടാക്കിയോ….
ഇല്ല ജോലി കഴിഞ്ഞ് വന്നിട്ടു ഉണ്ടാക്കി തരാമെന്ന് പറഞ്ഞു ..
എന്നിട്ട് അമ്മ വന്നോ…
ഇല്ല …ഞാവൻെറ കണ്ണുകളിലേക്ക് നോക്കി. ഒടിയിട്ടല്ലെ വീണത്. മുറി പറ്റിയത്…പിന്നെയും എന്തിനാണ് ഇങ്ങനെ ഓടുന്നത്..
വിശന്നിട്ടാ…
എൻറെ കണ്ണുകൾ നിറഞ്ഞു ..അതെ അവന് വിശാപ്പാണ് ഏറ്റവും വലിയ വേദന ..