ദൈവത്തോട് ഉള്ള ഇഷ്ടം കാരണം അല്ല രാഷ്ട്രീയക്കാർ അമ്പലം പണിയുന്നത് ,അത് അവർക്ക് രാഷ്ട്രീയത്തിൽ ഉള്ള ടെക്നിക് ആണ് : ശ്രീലക്ഷ്മി അറക്കൽ പറഞ്ഞു വാക്കുകൾ ഇങ്ങനെ


Warning: Trying to access array offset on value of type bool in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

Warning: Attempt to read property "post_title" on null in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

അയോധ്യയിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങാണ് കഴിഞ്ഞദിവസം വലിയ ആഘോഷത്തോടെ നടന്നത്. അതിനു തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ഏറെയായി സോഷ്യൽ മീഡിയ ഇടങ്ങളിൽ മുഴുവനും ചർച്ചകളും വാഗ്ദോരണികളും നടന്നു കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തിൽ ഒരുപാട് പ്രമുഖർ തങ്ങളുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഈ വിഷയത്തിൽ ശ്രീലക്ഷ്മി അറക്കൽ ഒരു വ്യത്യസ്തമായ ആശയമാണ് പറയുന്നത്.

തന്റെ അഭിപ്രായം ഫേസ്ബുക്ക് കുറിപ്പിലൂടെ വളരെ വ്യക്തമായി അവർ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയക്കാർ ക്ഷേത്രങ്ങളും മറ്റും നിർമ്മിക്കുന്നത് അവർക്ക് ആരാധന ഉണ്ടായിട്ടൊന്നുമല്ല എന്നും മനുഷ്യർക്കിടയിലെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഒരു ടെക്നിക്ക് മാത്രമാണ് അവർ അതിലൂടെ മുന്നോട്ടുവയ്ക്കുന്നത് എന്ന ഒരു ആരോപണമാണ് ശ്രീലക്ഷ്മി അറക്കൽ മുന്നോട്ടു വച്ചിട്ടുള്ളത്.
ഫേസ്ബുക്ക്‌ കുറിപ്പ് : ദൈവത്തോട് ഉള്ള ഇഷ്ടം കാരണം അല്ല രാഷ്ട്രീയക്കാർ അമ്പലം പണിയുന്നത് ,
അത് അവർക്ക് രാഷ്ട്രീയത്തിൽ ഉള്ള

ടെക്നിക് ആയ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ആശയം നടപ്പിലാക്കാൻ വേണ്ടിയാണ്. ഇന്ന് തന്നെ നമ്മൾക്ക് ഒരുപാട് വേണ്ടപ്പെട്ട പലരെയും നമ്മൾ വെറുത്തു. കാരണം അവരുടെ വിശ്വാസം നമ്മുടെ വിശ്വാസത്തെ മുറിപ്പെടുത്തി എന്നത് ആണ്. ഞാൻ പല കൂട്ടുകാരെ unfrnd ചെയ്തു. അവരോടൊക്കെ മനസ്സിൽ അടങ്ങാത്ത പുച്ഛം തോന്നി.
മനസ്സിൽ തോന്നിയ ദേഷ്യം ഒക്കെ പ്രകടിപ്പിക്കാൻ പറ്റാതെ മനസ്സിനുള്ളിൽ അടക്കി വെച്ചിരിക്കുന്നു. ഇതുപോലെ നിഷ്കളങ്കരായ ചിത്രയെ പോലെയുള്ള രാമ ഭക്തർക്ക് secularism എന്ന് പറഞ്ഞു നടക്കുന്നവരോട് ദേഷ്യം ഉണ്ടാകും. കാരണം അവരുടെ വിശ്വാസത്തെ

നമ്മൾ തള്ളി പറഞ്ഞു . അതിനുള്ള കാരണം നിഷ്കളങ്കരായ ഭക്തർക്ക് മനസ്സിലാകില്ല. അതിനാൽ അവർ നമ്മളെ വെറുക്കാൻ തുടങ്ങും. ജനങ്ങൾക്ക് ഇടയിലുള്ള ഈ വെറുപ്പ് , വിദ്വേഷം, ഇത് തന്നെ ആണ് ഭരിക്കുന്നവർക്ക് വേണ്ടത്. അവർക്ക് ദൈവം ഒരു പ്രധാന ആരാധനാ മൂർത്തി ഒന്നുമല്ല , മറിച്ച് ആളുകളെ തമ്മിൽ അടിപ്പിച്ചു വീണ്ടും അധികാരത്തിൽ വരാനുള്ള ഒരു ടൂൾ മാത്രമാണ്. നിങ്ങളുടെ ദൈവത്തിൻ്റെ പേരിൽ വേറെ ഒരാള് കൊല്ലപ്പെടുന്നു എന്ന് അറിഞ്ഞാൽ നിങൾ ആ കൊലപാതകിയില്നിന്ന് നിങ്ങളുടെ ദൈവത്തെ


രക്ഷിക്കുക. കാരണം ഒരു ദൈവവും ഒരാളെ കൊന്നു വേണം ആത്മീയത കൈവരിക്കാൻ എന്ന് പറഞ്ഞിട്ടില്ല. വിശ്വാസികൾക്ക് ദൈവം സത്യവും സമാധാനവും ആകുന്നു. ആ ദൈവത്തെ ഉപയോഗിച്ച് അക്രമം നടത്തുന്നവർക്ക് എതിരെ നിങൾ പറഞ്ഞില്ല എങ്കിൽ നിങൾ എന്ത് തരം വിശ്വാസി ആണ്? നിങ്ങളുടെ ദൈവത്തിനു കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ അർച്ചനയും ആ ദൈവത്തെ ഉപയോഗിച്ച് അക്രമം അഴിച്ചു വിടുന്നവരെ തള്ളിപ്പറയുക എന്നതാണ്.