ഹണിമൂണ്‍ ആഘോഷം കഴിഞ്ഞ് തിരിച്ചുവന്ന്, വീണ്ടും വിദേശ യാത്രയിലാണ് ഗോപിക അനിലും ഗോവിന്ദ് പദ്മസൂര്യയും. കുടുംബത്തിനൊപ്പമുള്ള യാത്രയുടെ ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം പങ്കുവയ്ക്കുന്നുണ്ട്.
ഹണിമൂണ്‍ ആഘോഷങ്ങള്‍ എല്ലാം കഴിഞ്ഞ് തിരിച്ചുവന്നതിന് ശേഷം ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും കുടുംബത്തിനൊപ്പം ഗംഭീരമായി വിഷു ഒക്കെ ആഘോഷിച്ചു. വിവാഹ ശേഷമുള്ള ആദ്യത്തെ വിഷു ആയതിനാല്‍ ആഘോഷങ്ങള്‍ക്കൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല.
വീണ്ടും വിദേശ യാത്ര
ആഘോഷങ്ങളെല്ലാം കഴിഞ്ഞ് വീണ്ടും ഒരു വിദേശ യാത്രയിലാണ് താരദമ്പതികള്‍. ഇത്തവണ കുടുംബത്തിനൊപ്പമാണ് യാത്ര. മലേഷ്യയിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളൊക്കെ ഗോപികയും ജിപിയും നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയാണ്.
ഗോപികയുടെ മാറ്റം
ഗോപിക ഒരേ ഗെറ്റപ്പിലും, സ്റ്റൈലിലും ഉള്ള ചിത്രങ്ങള്‍ തന്നെയാണ് പങ്കുവയ്ക്കുന്നത്. അത് കണ്ടപ്പോഴാണ്, വിവാഹത്തിന് ശേഷമുള്ള ഗോപികയ്ക്ക് സംഭവിച്ച മാറ്റത്തെ കുറിച്ച് ആരാധകര്‍ സംസാരിക്കുന്നത്.
ഡ്രെസ്സിങിലെ മാറ്റം
മറ്റൊന്നുമല്ല, ഗോപികയുടെ ഡ്രെസ്സിങ് സ്റ്റൈല്‍ അടിമുടി മാറി. ഹണിമൂണ്‍ ആഘോഷത്തിന് ഇടയില്‍ എടുത്ത ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ മുതല്‍ ഗോപികയുടെ ഡ്രെസ്സിങ് സ്റ്റൈലിലെ മാറ്റം ആളുകള്‍ ശ്രദ്ധിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും.
പ്രേക്ഷകര്‍ കണ്ടത്
അഞ്ജലിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ഗോപികയെ ആരാധകര്‍ കൂടുതലും കണ്ടത് സാരിയിലോ ചുരിദാറിലോ ആണ്. അതുമല്ലെങ്കില്‍ ലോങ് ടോപ്, ജീന്‍സും ടോപ്പും ഒക്കെയായിരുന്നു ഗോപികയുടെ വേഷം. എന്നാല്‍ ഇപ്പോള്‍ ഡ്രെസ്സിങ് സ്‌റ്റൈലില്‍ കാര്യമായ മാറ്റങ്ങള്‍ തന്നെ സംഭവിച്ചു.
ജിപി സ്വാധീനമോ?
സ്‌റ്റൈലും ഫാഷനുമൊക്കെ വിടാതെ പിന്‍തുടരുന്ന ആളാണ് ഗോവിന്ദ് പദ്മസൂര്യ. ജിപിയ്‌ക്കൊപ്പം കൂടിയപ്പോഴാണോ ഈ മാറ്റം എന്നാണ് ആരാധകരുടെ ചോദ്യം.
അത് മാത്രമല്ല!
ഡ്രെസ്സിങില്‍ മാത്രമല്ല, ഗോവിന്ദ് പദ്മസൂര്യയുമായുള്ള വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് ഗോവിക സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായത് എന്ന അഭിപ്രായമുള്ളവരും ഉണ്ട്