ക്യാമറ കണ്ടാല്‍ തന്നെ വെറുപ്പായിരുന്നു, ദേഷ്യത്തോടെ നോക്കിയ നോട്ടം ഇന്നും മറക്കില്ല; എന്നാല്‍ ഇപ്പോള്‍ മീനാക്ഷി ആകെ മാറി!

in Entertainment

സൂപ്പര്‍ താരങ്ങളുടെ മക്കള്‍ എല്ലാം അച്ഛന്‍ – അമ്മമാരുടെ പരമ്പര്യം പിന്‍തുടര്‍ന്ന് സിനിമയിലേക്ക് എത്തുമ്പോള്‍, ഒരാള്‍ മാത്രം തീര്‍ച്ചയായും മാറി നില്‍ക്കും എന്ന് പ്രേക്ഷകര്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു. ആരൊക്കെ വന്നാലും ദിലീപിന്റെ മകള്‍ മീനാക്ഷി ദിലീപ് ഈ ഇന്റസ്ട്രിയിലേക്ക് വരില്ല എന്ന് അടിവരയിട്ട് ഉറപ്പിച്ച സംഭവമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. ചിലപ്പോള്‍ മീനാക്ഷി അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്‍തുടര്‍ന്ന് അഭിനയത്തിലേക്ക് വന്നേക്കാം.

ദിലീപിന്റെ മകളായത് കൊണ്ട് മീനാക്ഷി അഭിനയത്തിലേക്ക് വരില്ല എന്നായിരുന്നു പലരുടെയും നിരീക്ഷണം. കാരണം, ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് മഞ്ജു വാര്യര്‍ ആദ്യം അഭിനയത്തില്‍ നിന്നും മാറി നിന്നത്. പിന്നീട് തിരിച്ചുവന്നത് വിവാഹ മോചനത്തിന് ശേഷമാണ്. രണ്ട് പതിറ്റാണ്ടിലേറെ ഇന്റസ്ട്രിയില്‍ സജീവമായിരുന്ന കാവ്യ മാധവനും ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നത് ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ്. തന്റെ കുടുംബത്തില്‍ നിന്ന് മറ്റൊരാളെ അഭിനയത്തിലേക്ക് കൊണ്ടു വരാന്‍ ദിലീപ് താത്പര്യപ്പെടുന്നില്ല, അതുകൊണ്ട് മീനാക്ഷി വരില്ല എന്ന് പലരും ആണയിട്ട് പറഞ്ഞു.


അത് മാത്രമല്ല, മീനാക്ഷിയ്ക്ക് അതിന് ഒട്ടും താത്പര്യമില്ല എന്നായിരുന്നു കരുതിയത്. നടിയെ ആക്രമിച്ച കേസില്‍ അച്ഛന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ മാധ്യമങ്ങളെയും ക്യാമറയെയും കാണുന്നത് തന്നെ മീനാക്ഷിക്ക് വെറുപ്പായിരുന്നു. അച്ഛനെ ജയിലില്‍ ചെന്നു കണ്ടതിന് ശേഷം, പുറത്തേക്കിറങ്ങിയ മീനാക്ഷിക്ക് നേരെ ക്യാമറയുമായി പോയ മാധ്യമപ്രവര്‍ത്തകനെ അന്ന് മീനാക്ഷി നോക്കിയ നോട്ടം കണ്ടവര്‍ ഇന്നും മറക്കാന്‍ സാധ്യതയില്ല. അത്രയെറെ വേറുപ്പോടെയും ദേഷ്യത്തോടെയുമാണ് മീനാക്ഷി അന്ന് ഇന്റസ്ട്രിയെ കണ്ടിരുന്നത്.

എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറിയിട്ടുണ്ട് എന്ന് പുറത്ത് വരുന്ന പുതിയ വീഡിയോകള്‍ കാണുമ്പോള്‍ തോന്നിപ്പോവും. ചെന്നൈയില്‍ എംബിബിഎസ് പഠിച്ചുകൊണ്ടിരിക്കുന്ന മീനാക്ഷി, ഇടയ്ക്ക് നാട്ടിലേക്ക് വരാറുണ്ട്. അങ്ങനെ വരുമ്പോള്‍ എല്ലാം പല പൊതു പരിപാടികളിലും പങ്കെടുക്കുന്നു. അച്ഛന്റെ സിനിമാ പ്രമോഷന്‍ പരാപാടികളിലും ഓഡിയോ ലോഞ്ചുകളിലും മീനാക്ഷി ഇപ്പോള്‍ സജീവമാണ്. ഏറ്റവും ഒടുവില്‍ പവി കെയര്‍ ടേക്കര്‍ എന്ന ദിലീപ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനും അച്ഛനും കൊച്ചച്ഛനുമൊപ്പം മീനാക്ഷി വന്നിരുന്നു. ആ വീഡിയോയ്ക്ക് താഴെയാണ് മീനാക്ഷി ഇനി അഭിനയത്തിലേക്ക് വരാന്‍ സാധ്യതയുണ്ട് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.