മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി കരുതപ്പെട്ട നായിക കരിയറില്‍ വളരെ പെട്ടനൂ തന്നെ ഉയരങ്ങളിലേക്ക് കുതിച്ചവള്‍. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് അകാലത്തിൽ മരണപ്പെട്ടുപോയ നടിയാണ് മോനിഷ. ഒരു കാര്‍ അപകടത്തിന്റെ രൂപത്തിലെത്തി മരണം അവളെ കവര്‍ന്നെടുക്കുകയായിരുന്നു. മോനിഷയുടെ മരണം വല്ലാത്തൊരു നഷ്ടം തന്നെയാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത് എന്ന് പറയണം.
വർഷങ്ങൾക്കു മുൻപ് സംഭവിച്ച ഒരു വാഹനാപകടത്തിൽ മോനിഷ എന്ന കലാകാരി മലയാള സിനിമയെ വിട്ട് പോയപ്പോൾ അത് എല്ലാവർക്കും വലിയൊരു തീരാനഷ്ടമായി തന്നെ മാറി എന്ന് പറയുന്നതാണ് സത്യം. മോനിഷയ്ക്ക് പകരമാകാൻ ഇന്നുവരെയും മറ്റൊരു നടിക്കും സാധിച്ചിട്ടില്ല എന്നതും മറ്റൊരു സത്യം തന്നെയാണ്.
വളരെ ചെറിയ കാലയളവിൽ തന്നെ ദേശീയ അവാർഡ് വരെ സ്വന്തമാക്കാൻ താരത്തിന്
സാധിച്ചു. 27 ചിത്രങ്ങളിലാണ് മോനിഷ അഭിനയിച്ചിട്ടുള്ളത്. മോനിഷയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായി പറയപ്പെടുന്ന വ്യക്തിയാണ് നടൻ വിനീത്. ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചതോടെ ഇവർ തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ വരെ പ്രചരിച്ചു.
അന്നത്തെ സിനിമ മാഗസിനുകളിൽ ഒക്കെ വളരെയധികം ശ്രദ്ധ നേടി ഒന്നായിരുന്നു
ഇവരുടെ പ്രണയവാർത്ത. അതിനെക്കുറിച്ച് അടുത്ത സമയത്ത് ഒരു അഭിമുഖത്തിൽ വിനീത് തുറന്നു പറഞ്ഞതാണ്ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മോനിഷയുമായി വന്ന ഗോസിപ്പുകൾ ഒക്കെ അന്ന് തങ്ങളും കേട്ടിരുന്നു. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രം ആയിരുന്നു. മോനിഷയുമായുള്ള ഗോസിപ്പുകളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. തമാശയ്ക്ക് ഇടയ്ക്ക് നമുക്ക് തമ്മിൽ പ്രണയിച്ചാലോ എന്ന് മോനിഷ
ചോദിക്കുക വരെ ചെയ്തു. രണ്ടുപേർ ഒരുമിച്ച് അഭിനയിക്കുമ്പോൾ അത്തരത്തിലുള്ള ഗോസിപ്പുകൾ വരുന്നത് വളരെ സ്വാഭാവികമായ ഒരു കാര്യം മാത്രമാണ്. തന്നെയും മോനിഷയും ചേർത്തുവന്ന ഗോസിപ്പുകൾ തങ്ങളും വായിച്ചിട്ടുള്ളവയാണ്. എന്നാൽ ഞങ്ങൾ എന്നും നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഒരു ദിവസം ഈ വാർത്ത കണ്ടിട്ടാണ് മോനിഷ തന്നോട് ചോദിക്കുന്നത് എപ്പോഴും എല്ലാവരും എന്തിനാണ് ഇങ്ങനെ
പ്രണയത്തെ കുറിച്ച് മാത്രം പറയുന്നത്. എങ്കിൽ പിന്നെ നമുക്ക് പ്രണയിച്ചാലോ എന്ന്. വലിയൊരു തമാശ കേട്ടതുപോലെ ഞങ്ങൾ രണ്ടുപേരും അത് പറഞ്ഞു ചിരിക്കുകയും ചെയ്തു. ഞങ്ങൾ സമപ്രായമായിരുന്നു. പ്രേമിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല ഞങ്ങൾക്ക് രണ്ടുപേർക്കും എന്ന് പറയുന്നതാണ് സത്യം.
സിനിമ തുടങ്ങി കഴിഞ്ഞാൽ പിന്നീട് അത് ഒരു വലിയ ഉത്തരവാദിത്തമായി മാറും.
ഡയലോഗുകൾ പഠിക്കണം, അടുത്ത രംഗത്തിന്റെ ടെൻഷൻ ഇതിനിടയിൽ ഞങ്ങൾക്ക് പ്രണയിക്കാൻ സമയം കിട്ടിയില്ല. യാതൊരു വ്യവസ്ഥകളും ഇല്ലാത്ത മനോഹരമായ ഒരു സൗഹൃദബന്ധത്തിന് അപ്പുറം ഞങ്ങൾ തമ്മിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പിന്നെ സിനിമ എന്നു പറയുന്ന ലോകം അങ്ങനെയാണ്. ഒരുമിച്ച് അഭിനയിച്ചു കഴിഞ്ഞാൽ ഇത്തരത്തിലുള്ള ഗോസിപ്പുകൾ ഒക്കെ വന്നുകൊണ്ടേയിരിക്കും.