ആ കാര്യങ്ങൾ ഞങ്ങൾ അറിയുന്നത് അപ്പോളാണ്- മകളെ കുറിച്ച് ദിലീപ് പറഞ്ഞത്

മലയാളികൾക്ക് വളരെയധികം സുപരിചിതനായ താരമാണ് ദിലീപ്. ദിലീപിന്റെ വീട്ടിലെ ഓരോ വിശേഷങ്ങളും വലിയ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഏത് റോളും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചിട്ടുള്ള നടൻ കൂടിയാണ് ദിലീപ്. ദിലീപിന്റെ ഓരോ വാർത്തകളും ആളുകൾ ഏറ്റെടുക്കുന്നതും അതുകൊണ്ടു തന്നെയാണ്.. കുടുംബജീവിതത്തിൽ

ദിലീപിന് സംഭവിച്ച പരാജയം ദിലീപിനോളം തന്നെ പ്രേക്ഷകർക്കും വേദന സമ്മാനിച്ചിട്ടുള്ള ഒന്നാണ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന കോമഡി സ്റ്റാർ ഗ്രാൻഡ് ഫിനാലെയിൽ ദിലീപ് അതിഥിയായി എത്തിയപ്പോൾ പതിവ് നർമ്മത്തിൽ ചില കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു അതാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ദിലീപിന്റെയും കുടുംബത്തിന്റെയും

പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില ഗോസിപ്പുകളെ കുറിച്ചായിരുന്നു അവതാരിക ഈ വേദിയിൽ വച്ച് ദിലീപിനോട് ചോദിച്ചത്. അതിനൊക്കെ തന്നെ ദിലീപ് കൃത്യമായ രീതിയിൽ മറുപടി നൽകിയിരുന്നു. ആ മറുപടിയിലേറ്റവും ശ്രദ്ധ നേടിയത് ദിലീപിന്റെ മൂത്തമകളായ മീനാക്ഷിയെ കുറിച്ചുള്ള ചോദ്യവും അതിനെ ദിലീപ് നൽകിയ മറുപടിയുമായിരുന്നു.

മകൾ മീനാക്ഷിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകളെ കുറിച്ചായിരുന്നു അവതാരിക ദിലീപിനോട് ചോദിച്ചത്. വളരെ രസകരമായ രീതിയിൽ ഇതിനെ ദിലീപ് മറുപടി പറയുകയും ചെയ്തു.. മകളുടെ വിവാഹ കാര്യം താനും മകളും അറിയുന്നത് സോഷ്യൽ മീഡിയ വഴിയാണ് എന്നാണ് ദിലീപ് പറഞ്ഞത്.
ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഇത് എന്നും പറഞ്ഞു.

ഞാൻ ഇക്കാര്യം സോഷ്യൽ മീഡിയ വഴിയാണ് അറിഞ്ഞത് ഞാൻ മാത്രമല്ല മോളും ഇത് അറിയുന്നത് സോഷ്യൽ മീഡിയയിൽ കൂടിയാണ്. ഞങ്ങൾ രണ്ടുപേരും ഇതുവരെ അതിനെക്കുറിച്ച് അല്ലാതെ അറിഞ്ഞിട്ടേയില്ല. മീനാക്ഷിയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ദിലീപും മഞ്ജുവും ഇതേ കുറിച്ച് സംസാരിക്കാന്‍ ഒത്തു കൂടി എന്നുമൊക്കെ മുന്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇത്തരതിലുലാല്‍ വാര്‍ത്തകള്‍ എല്ലാം സോഷ്യല്‍ മീഡിയ വഴിയാണ് തങ്ങള്‍ അറിയുന്നത് എന്ന് താരം വ്യാജ വാര്‍ത്ത‍ പടച്ചു വിടുന്നവരെ കളിയാക്കിക്കൊണ്ട്‌ പറഞ്ഞിരുന്നു. മകൾ മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ എംബിബിഎസ് പഠിച്ചു കൊണ്ടിരിക്കുകയാണ് എന്നും ദിലീപ് ആ വേദിയിൽ വെച്ച് തന്നെ പറഞ്ഞിരുന്നു. മകളെ ഒരു ഡോക്ടർ ആക്കണമെന്നായിരുന്നു തന്റെ ആഗ്രഹം

എന്നും മീനാക്ഷി സിനിമയിലേക്ക് വരുമോ എന്ന് ചോദിച്ചപ്പോൾ അത് ദൈവം നിശ്ചയിക്കുന്നതല്ല ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുകയല്ലേ എന്നായിരുന്നു ദിലീപ് മറുപടി പറഞ്ഞിരുന്നത്. ദിലീപിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ഈയൊരു പരിപാടിക്ക് ശേഷവും നിരവധി ആളുകൾ ഇവരുടെ കുടുംബജീവിതത്തെ കുറിച്ച് ഒരുപാട് വാർത്തകൾ ഉണ്ടാക്കുന്നുണ്ട്