കായംകുളം, മുതുകുളം പ്രദേശത്തെ ആൾക്കാരുടെ അകത്തും വെള്ളം പുറത്തും വെള്ളമാണെന്ന് നവ്യ, നാടിനെ അപമാനിച്ചതിൽ നവ്യനായർക്കെതിരെ പ്രതിഷേധം

in Special Report

നടി നവ്യാ നായർക്ക് നേരെ സൈബർ ആക്രമണം. ഒരു അഭിമുഖത്തിൽ സ്വന്തം നാടിനെക്കുറിച്ചുള്ള പരാമർശം വിവാദമാകുകയാണ്. കായംകുളം, മുതുകുളം എന്നിവിടങ്ങളിലെ ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളും പ്രതിഷേധവുമായി രംഗത്തുണ്ട്.

ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള ഗ്രാമമാണെന്നും ഇവിടുത്തെ ജനങ്ങൾക്ക് അകത്തും പുറത്തും എപ്പോഴും വെള്ളമുണ്ടെന്നുമായിരുന്നു നവ്യയുടെ പരാമർശം. ഈ നാട്ടിൽ വൈദ്യുതി പോലും ഉണ്ടായിരുന്നോ എന്ന് നടൻ ദിലീപ് ഒരിക്കൽ

ചിന്തിച്ചിരുന്നതായും നവ്യ പറയുന്നു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
നവ്യയുടെ പരാമർശത്തിന് പിന്നാലെ മുതുകുളവുമായി ബന്ധപ്പെട്ട വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾക്കെതിരെ രൂക്ഷ

വിമർശനമാണ് ഉയരുന്നത്. ചില ഗ്രൂപ്പുകളിൽ മുതുകുളത്തെ കലാരംഗത്തെ പ്രമുഖരുടെ പേരുകൾ പരാമർശിച്ച് ചില പോസ്റ്റുകൾ വന്നിട്ടുണ്ട്. എവിടെയും കുളവും നെല്ലും എന്ന നവ്യയുടെ പരാമർശത്തിൽ ചിലർ മുതുകുളം എന്ന പേരിന്റെ ഐതിഹ്യം

വിവരിക്കുന്നുണ്ട്. മുത്തുമണികൾ പോലെ വിളഞ്ഞ നെൽപ്പാടങ്ങൾ നിറഞ്ഞ മുതുകുളം മുതുകുളമായെന്നാണ് ഐതിഹ്യം എന്നാണ് നെറ്റിസൺസ് പറയുന്നത്. നമ്മുടെ നാട്ടില് കറണ്ട് ഉണ്ടോ എന്ന് സഹനടന് ദിലീപിനോട് ചോദിക്കുന്നു. രാജ്യത്തെ

പ്രധാന താപവൈദ്യുത നിലയങ്ങളിലൊന്നായ കായംകുളത്തെ എൻടിപിസി എന്ന് നവ്യ പറഞ്ഞിരുന്നെങ്കിൽ നമ്മൾ എത്രമാത്രം അഭിമാനിക്കുമായിരുന്നുവെന്ന് ചില പോസ്റ്റുകൾ പറയുന്നു. ഇഷ്ടമായൽ വായിച്ച ശേഷം ഷെയര് ചെയ്യാന് മറക്കല്ലേ.