നേതാവ് പറഞ്ഞാൽ മോശം പരാമർശം ഇങ്ങനെ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. കഴിഞ്ഞദിവസം ഇവർ കുടുംബശ്രീയുടെ ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. കുടുംബശ്രീ സി ഡി എസ് രജത ജൂബിലി ആഘോഷ പരിപാടികൾ ആയിരുന്നു ഇവർ സംസാരിച്ചത്.
പരിപാടിയിലെ ഒരു അതിഥി കൂടിയായ രാഷ്ട്രീയ നേതാവ് സീരിയൽ നടിമാർക്കെതിരെ മോശം പരാമർശം ആയിരുന്നു നടത്തിയത്. ഇതിന് തക്കതായ മറുപടിയാണ് മഞ്ജു പത്രോസ് അതേ വേദിയിൽ വച്ച് നൽകിയത്.
“സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ അതോ സാർ സീരിയൽ കാണാഞ്ഞിട്ടാണോ എന്ന് എനിക്ക് അറിയില്ല.
എന്തായാലും ഇതും ഒരു തൊഴിൽ മേഖല തന്നെയാണ്. ഒരു മേഖലയിലും മുൻപിൽ എത്തുവാൻ അത്ര എളുപ്പമല്ല. എനിക്ക് കൃഷി ഇഷ്ടമല്ല, അതുകൊണ്ട് ഒരു കർഷകൻ വേദിയിൽ ഇരിക്കുന്നത് എനിക്കിഷ്ടമല്ല എന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാർ മനസ്സിലാക്കണം” – അതായിരുന്നു താരം പറഞ്ഞത്.
അതേസമയം കിഷോർ സത്യാ ഉൾപ്പെടെ നിരവധി സഹപ്രവർത്തകർ ആണ് ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നത്. അഭിമാനം ചോരാതെ തന്നെ സ്ത്രീത്വത്തെയും കലാകാരിയെയും ഉയർത്തിപ്പിടിച്ച മഞ്ജുവിന് അഭിനന്ദനങ്ങൾ എന്നായിരുന്നു കിഷോർ പറഞ്ഞത്.
ഇതേ പരിപാടിയിൽ പങ്കെടുത്ത ഒരു രാഷ്ട്രീയ നേതാവ് ആയിരുന്നു ടെലിവിഷൻ പരമ്പരകളെയും സീരിയൽ നടിമാരെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്. താൻ സീരിയൽ കാണാറില്ല എന്നും സീരിയൽ നടിമാർ വരുന്നത് തനിക്ക് ഇഷ്ടമല്ല എന്നുമായിരുന്നു ഇയാൾ പറഞ്ഞത്.
അതേസമയം സീരിയൽ കാണുന്നതും കാണാതിരിക്കുന്നതും ഒക്കെ ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യമാണ് എന്നും എന്നാൽ ക്ഷണിച്ചു വരുത്തിയ അതിഥിയായി ഒരു പരിപാടിയിൽ പങ്കെടുക്കുന്ന കലാകാരനെ വ്യക്തിപരമായ ഇഷ്ടക്കേടിന്റെ പുറത്ത് അപമാനിക്കുന്നത് തെമ്മാടിത്തരം ആണ് എന്നും കിഷോർ എഴുതിച്ചേർത്തു.