മനോഹരമായ സേവ് ഡേറ്റുകൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരാറുണ്ട്. വ്യത്യസ്തമായ ആശയങ്ങളിലൂടെ നിരവധി കഥകൾ പറഞ്ഞു കൊണ്ടാണ് സേവ് ദ ഡേറ്റ് വീഡിയോയും വെഡിങ് വീഡിയോകളും പ്രീപ്രൈമറി വെഡിങ് വീഡിയോകളും
പോസ്റ്റ് വെഡിങ് വീഡിയോകളും പുറത്തിറങ്ങുന്നത്. എല്ലാ ചിത്രത്തിനും അവരുടേതായ പ്രത്യേകം സൗന്ദര്യം ഉണ്ട്. മികച്ച ആശയവും അവതരണശൈലിയും കൊണ്ട് ‘വ്യത്യസ്ത നേടുന്നതോടൊപ്പം വാർത്തകളിലും ഇടം പിടിക്കാറുണ്ട്.അതിനൊപ്പം തന്നെ
ഗ്ലാമറസ് വീഡിയോകളും പുറത്തിറക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വ്യത്യസ്തമായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. എറിക്കറ്റ് സ്റ്റുഡിയോസാണ് ഈ വെറൈറ്റി ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചത്.
ആന്റണി – മോണിക്ക ദമ്പതികളുടേതാണ് ഫോട്ടോസ്. കൂടാതെ വരൻ വളർത്തുന്നതാണ് ചിത്രത്തിലുള്ള പാമ്പുകളെ എന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ വെച്ചാണ് ഈ ഷൂട്ട് നടത്തിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്നത്.വളരെ ചുരുങ്ങിയ സമയം
കൊണ്ട് നിരവധിപേരാണ് കമൻറുകൾ അറിയിച്ച് രംഗത്തെത്തിയത്. ഇതുപോലുള്ള വ്യത്യസ്തമായ ആശയങ്ങൾ പങ്കുവെക്കണം എന്ന് ആരാധകർ കമൻറുകളിൽ അറിയിച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ നിന്ന് വ്യത്യസ്തമായി പാമ്പുകളെ കൊണ്ടു വന്നതാണ്
ആരാധകരെ ഏറെയും അമ്പരപ്പിച്ചത്. ആദ്യമായാണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ കാണുന്നതൊന്നും പ്രേക്ഷകർ കമൻറുകളിലൂടെ അറിയിച്ചിട്ടുണ്ട്. ഇതുപോലെ വ്യത്യസ്തമായ നിരവ ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിലൂടെെ പുറത്ത് വരാറുണ്ട്.