വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനി ഡോ. വന്ദന (22) ആണ് മരിച്ചത്.
ചികിത്സയ്ക്കായി പൊലീസ് എത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപാണ് അക്രമം നടത്തിയത്. ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് കുത്തേറ്റത്. കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്നു പുലര്‍ച്ചെ നാലരയോടെയാണു സംഭവം.
പ്രതി നെടുമ്പനയിലെ യുപി സ്‌കൂള്‍ അധ്യാപകനായ കുടവട്ടൂര്‍ ശ്രീനിലയത്തില്‍ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ വച്ച് പ്രതി ഡോക്ടറെയും പോലീസിനെയും അക്രമിക്കുകയായിരുന്നു. ആറുതവണയാണ് വന്ദനയ്ക്കു കുത്തേറ്റത്. തടയാന്‍ ശ്രമിച്ചവര്‍ക്കും കുത്തേറ്റു.
പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രണം. പൊലീസുകാരന്‍, സുരക്ഷാ ജീവനക്കാരന്‍, മറ്റൊരാള്‍ എന്നിവരെയും കുത്തി. ഇന്നലെ രാത്രി മുതല്‍ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാള്‍ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.
വീട്ടിലുണ്ടായ അടിപിടിക്കിടെയാണ് സന്ദീപിന് പരുക്കേറ്റത്. നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനാണ് പ്രതി എസ്. സന്ദീപ്