എനിക്ക് 35 വയസ്സായെന്നല്ല, 17 വര്‍ഷത്തെ അനുഭവപരിചയമുള്ള 18 വയസ്സായ കുട്ടിയാണ് ഞാന്‍; ആരാധകരും അത് സമ്മതിച്ചു കൊടുക്കുന്നു.. ചുരുക്കം ചിലര്‍ മാത്രം ആന്റി ഏന് അഭിപ്രായപ്പെടുന്നവരായി ഉള്ളു..

in Special Report

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക മലയാളികള്‍ക്ക് സുപരിചിതയായത്. പിന്നീട് ഇങ്ങോട്ട് നിരവധി ടെലിവിഷന്‍ ഷോകളില്‍ സാധിക എത്തി.

2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ മുപ്പത്തിയഞ്ചാം ജന്മദിനത്തില്‍ വ്യത്യസ്തമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് സാധിക. പതിനേഴ് വര്‍ഷത്തെ അനുഭവ പരിചയമുള്ള 18 വയസ്സായ കുട്ടിയാണ് താന്‍ എന്ന് പറയുകയാണ് സാധിക.

ജീവിതത്തില്‍ നേരിട്ട അനുഭവങ്ങളെല്ലാം ഭാവിയിലേക്കൊരു മുതല്‍ക്കൂട്ടാണ്. ഇനിയും എന്തും നേരിടാന്‍ താന്‍ തയാറാണെന്നും ജന്മദിനത്തിന് നല്‍കിയ മനോഹരമായ ആശംസകള്‍ക്ക് നന്ദിയുണ്ടെന്നും സാധിക സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

സാധികയുടെ കുറിപ്പില്‍ പറയുന്നു;
”ജീവിതം അനുഭവങ്ങളുടെ പരമ്പരയാണ്, അവയാണ് നമ്മെ വളര്‍ത്തുന്നത്, നാമത് തിരിച്ചറിയുന്നില്ലെങ്കിലും. നമ്മള്‍ നേരിടുന്ന തിരിച്ചടികളും സങ്കടങ്ങളും മുന്നോട്ടുള്ള യാത്രയില്‍ സഹായിക്കുമെന്ന് പഠിക്കേണ്ടിയിരിക്കുന്നു.

ഓരോ അനുഭവങ്ങളും പരമാവധി ആസ്വദിച്ച് ജീവിക്കുകയും പുതിയതും സമ്പന്നവുമായ അനുഭവങ്ങള്‍ക്കായി ആകാംക്ഷയോടെയും ഭയമില്ലാതെയും കാത്തിരിക്കുകയുമാണ് ജീവിതലക്ഷ്യം. എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാത്തിനും ഞാന്‍ നന്ദിയുള്ളവളാണ്;

നല്ലതോ ചീത്തയോ എന്തുമാകട്ടെ അതെല്ലാം ഒരു അനുഭവമാണ്. എന്റെ ജീവിതം പലതരത്തില്‍ അനുഭവിക്കാന്‍ ഇത്രയും മികച്ച അവസരങ്ങള്‍ ഒരുക്കിത്തന്ന എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തില്‍ നിങ്ങളുടെ പരീക്ഷണങ്ങള്‍ തുടരുക, കാരണം ഇനിയും പലതും അനുഭവിക്കാന്‍ ഞാന്‍ തയാറാണ്.

എനിക്ക് 35 വയസ്സായെന്നല്ല, 17 വര്‍ഷത്തെ അനുഭവപരിചയമുള്ള 18 വയസ്സായ കുട്ടിയാണ് ഞാനെന്ന് പറയാനാണ് ആഗ്രഹിക്കുന്നത്. എന്റെ ജന്മദിനത്തില്‍ നിങ്ങള്‍ നല്‍കിയ എല്ലാ മനോഹരമായ ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും വളരെ നന്ദി.

Leave a Reply

Your email address will not be published.

*