ബോഡി ഷെയ്മിംഗിന്റെ അങ്ങേയറ്റമാണ് എനിക്ക് നേരിടേണ്ടി വരുന്നത്, അവർക്ക് എതിരെ കേസ് കൊടുക്കണമെന്ന് കരുതിയതാണ്. എന്നാൽ അമ്മ തടഞ്ഞത്, ഹണി റോസ് വെളിപ്പെടുത്തുന്നു

in Special Report

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.

അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി. കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ടായി.

ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. 2006-ൽ താരം തന്റെ തെലുങ്കിൽ ഒരു സിനിമ ചെയ്തു. പക്ഷേ അത് റിലീസ് ആയില്ല. പക്ഷേ തെലുങ്കിൽ താരം അരങ്ങേറാൻ ഒരുങ്ങിയിരിക്കുന്നു. ഇതിനോടകം തന്നെ ഒരുപാട് സൂപ്പർ സ്റ്റാറുകളുമായി സ്ക്രീൻ പങ്കിടാൻ താരത്തിന് അവസരം ലഭിച്ചു. മോഹൻലാൽ ചിത്രമായ മോൺസ്റ്ററിലെ താരത്തിന്റെ വേഷം മികച്ച അഭിപ്രായം നേടുകയും ചെയ്തു.

തുടക്കം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. അതുപോലെ തന്നെ ഈയടുത്തായി താരം ഉൽഘാടന വേദികളിലെയും നിറ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളിലും പൊതു വേദികളിൽ പ്രത്യക്ഷപ്പെടുന്നതിലും ഒരുപാട് വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്.

ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ താരം. ഓരോ വ്യക്തിക്കും ഇഷ്ടമുള്ള രീതിയിലാണ് വസ്ത്രം ധരിക്കേണ്ടത് എന്നും മറിച്ച് മറ്റൊരാളുടെ നിർദ്ദേശ പ്രകാരം അല്ല എന്നും താരം അഭിപ്രായപ്പെടുന്നുണ്ട്. നമ്മൾ സിനിമകളിൽ കഥാപാത്രങ്ങൾക്ക് അനുസരിച്ചാണ് ഡ്രസ് ചെയ്യുന്നത്. എന്നാൽ അതിനപ്പുറം ഒരു ഇവന്റിൽ എങ്ങനെ വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോ വ്യക്തികളുടെയും ഇഷ്ടമാണെന്നും താരം എടുത്തു പറയുകയുണ്ടായി.

സെലിബ്രറ്റികൾക്ക് അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ പറ്റണം എന്നും താൻ ഇപ്പോൾ ബോഡി ഷെ യ്മിംഗിന്റെ അങ്ങേയറ്റമാണ് നേരിടുന്നതെന്നും പറയാൻ താരം മറന്നിട്ടില്ല. മുമ്പൊരിക്കൽ മോഹൻലാലിനെയും തന്നെയും ചേർത്ത് വന്ന ഒരു ഫോട്ടോയും വ്യാജ പ്രസ്താവനയും തന്നെ വളരെ വിഷമിപ്പിച്ചിരുന്നെന്നും താരം കൂട്ടിച്ചേർത്തു. അക്കാര്യത്തിൽ നിയമ നടപടി സ്വീകരിക്കണമെന്ന് കരുതിയതാണ്. എന്നാൽ അമ്മയാണ് പിന്തിരിപ്പിച്ചതെന്നും താരം പറഞ്ഞു.

അഭിമുഖങ്ങളിൽ വ്യക്തത വരുത്തുന്നതാണ് നല്ലത് എന്നും കേസ് കൊടുത്താൽ കുറച്ച് പേരിൽ കൂടി ഈ ഫോട്ടോ എത്തുമെന്നും അമ്മ പറഞ്ഞതിനെ സ്വീകരിക്കുകയാണ് ചെയ്തത് എന്നും താരം പറഞ്ഞു. വളരെ പെട്ടന്ന് തന്നെ വാക്കുകൾ ആരാധകരെ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്.