കാ‍ന്താരിമാര്‍ പേടിക്കണ്ട.. അവന്‍ തിരിച്ചു വരും.. പക്ഷെ കുറച്ച് നാള്‍ എന്തായാലും കമ്പിയഴിക്കുള്ളില്‍ ആയിരിക്കും.. മീശക്കാരന്‍ മാധവന്‍ ഈ വട്ടം ലക്‌ഷ്യം വെച്ചത് പെട്രോള്‍ പമ്പിലെ ക്യാഷില്‍.. രണ്ടര ലക്ഷം രൂപ പെട്രോള്‍ പമ്പില്‍ നിന്നും കവര്‍ന്ന പ്രതിയെ കണ്ട് ഞെട്ടി സോഷ്യല്‍ ലോകം.. മീശക്കാരന്‍ വിനീത് വീണ്ടും അഴിക്കുള്ളിലെക്ക്..


Warning: Trying to access array offset on false in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

Warning: Attempt to read property "post_title" on null in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

പ്രമുഖ ടിക് ടോക് താരവും കൂട്ടാളികളും 250000 രൂപ മോഷ്ടിച്ച കേസിൽ അറസ്റ്റിൽ. വിനീത് എന്ന മീശ വിനീത് (26), ജിത്തു (22) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച സ്കൂട്ടറിൽ പോയി പെട്രോൾ പമ്പ് മാനേജരെ കൊള്ളയടിച്ചു.

ടിക് ടോക് താരം മീശ വിനീത് തമ്പാനൂർ സ്റ്റേഷനിലെ 10 മോഷണക്കേസുകളിലും ബലാത്സംഗക്കേസുകളിലും പ്രതിയാണ്. മോഷണത്തിന് ശേഷം സ്കൂട്ടർ ഉപേക്ഷിച്ച് ഇവർ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിൽ തങ്ങുകയായിരുന്നു.

മംഗലപുരം പോലീസും ഡാൻസാഫ് സംഘവും ചേർന്ന് തൃശൂരിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ മാർച്ച് 23ന് കണിയാപുരത്തെ എസ്ബിഐയുടെ പള്ളിപ്പുറം ശാഖയ്ക്ക് മുന്നിൽ കവർച്ച നടന്നിരുന്നു. മാനേജര് ഷാ രണ്ടരലക്ഷം.

രൂപയുടെ കളക്ഷന് സമീപത്തെ എസ്.ബി.ഐയില് അടക്കാന് പോകുമ്പോള് സ് കൂട്ടറിലെത്തിയ രണ്ടുപേര് പണം തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ടു. ഷാ അവരുടെ പിന്നാലെ ഓടിയെങ്കിലും അവർ കടന്നുപോയി. ഉടൻ മംഗലപുരം പോലീസിൽ വിവരമറിയിച്ചു.

മോഷ്ടാക്കൾ പോത്തൻകോട് ഭാഗത്തേക്ക് രക്ഷപ്പെട്ടതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പോത്തൻകോട്ട് പൂളന്തറയിൽ നിന്ന് ഒരു ഹോണ്ട ഡിയോ സ്കൂട്ടർ കണ്ടെടുത്തു.

സ്ഥിരമായി പണം നൽകേണ്ട സമയത്താണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. നിരവധി സിസിടിവി ക്യാമറകളും മൊബൈൽ ഫോണുകളും പരിശോധിച്ച ശേഷമാണ് പ്രതികളെ പിടികൂടിയത്.