Warning: Trying to access array offset on false in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144
Warning: Attempt to read property "post_title" on null in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമാണ് വിചിത്രം. വ്യത്യസ്തമായ ആശയമാണ് ഈ സിനിമ മുന്നോട്ട് വെച്ചിരിക്കുന്നത്. മികച്ച കഥയ്‌ക്കൊപ്പം ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചവരെല്ലാം സിനിമയ്‌ക്ക് വേണ്ടി മികച്ചത് നൽകിയെന്ന് പറയണം.
അത് കൊണ്ട് തന്നെ സിനിമ വളരെ നല്ല രീതിയിൽ തന്നെ വന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ വിചിത്രം സംവിധാനം ചെയ്തത് അച്ചു വിജയനാണ്. നിഖിൽ രവീന്ദ്രൻ തിരക്കഥയെഴുതിയ ചിത്രത്തിൽ ഷൈൻ തോം ചാക്കോ, ബാലു വർഗീസ്, കനി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.
ഇവരെല്ലാം ക്യാമറയ്ക്ക് മുന്നിൽ അവരവരുടെ റോളുകൾ നന്നായി തന്നെ അവതരിപ്പിച്ചു. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മനോജ് പരമേശ്വരൻ എഴുതി മരിയ ജോണി പാടിയ ഈ ഗാനത്തിൽ കനി കുശ്മിയും കേതകി നാരായണനും പ്രധാന വേഷങ്ങളിൽ എത്തുന്നു.
അവരുടെ ഇന്റിമേറ്റ് സീനുകൾ പോലും നമുക്ക് പാട്ടിൽ കാണാം. ഇപ്പോൾ അത് യൂട്യൂബിൽ വളരെ വിജയകരമായി മുന്നേറുകയാണ്. അഞ്ച് ദിവസം മുമ്പ് പുറത്തിറങ്ങിയ ഗാനം ലക്ഷക്കണക്കിന് ആരാധകരാണ് ഇതിനോടകം കണ്ടത്.
കനി മികച്ച അഭിനയ മുഹൂർത്തങ്ങൾ വീണ്ടും ഈ സിനിമയിൽ കാണാൻ കഴിയുന്നത് വളരെ രസകരമാണ്. ബിരിയാണി എന്ന ചിത്രത്തിലൂടെ ആരാധകരെ ഞെട്ടിച്ച കനി കുസുമി വിചിത്രം എന്ന ചിത്രത്തിലൂടെ വീണ്ടും ആരാധകരെ ഞെട്ടിച്ചു.
ഈയടുത്ത് മികച്ച കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് ക്യാമറയ്ക്ക് മുന്നിലെത്തിയ ഷൈൻ ടോം ചാക്കോയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന
നിരവധി വെറൈറ്റി സിനിമകൾ വരുന്നുണ്ട്.
മലയാള സിനിമാ ലോകവും മറ്റു സിനിമകളെ പോലെ തന്നെ വൈവിധ്യങ്ങൾ പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു എന്ന് തന്നെ പറയണം. സമീപകാലത്തെ പല സിനിമകളും അതിന് ഉദാഹരണമാണ്. നിലവിൽ തിയേറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഹോളി വുണ്ട്, ചതുരം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.