സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന താരമാണ് അപർണ ബാലമുരളി. മലയാളം തമിഴ് ഭാഷകളിലാണ് താരം ഇതുവരെയും അഭിനയിച്ചിട്ടുള്ളത്. ഒരുപാട് മികച്ച സിനിമയുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. വളരെ മികച്ച അഭിനയം ഓരോ സിനിമയിലും പ്രകടിപ്പിച്ചു കൊണ്ട് തന്നെയാണ് വലിയ അംഗീകാരത്തിന് താരം അർഹത നേടിയത്. അത്രയും വൈഭവത്തോടെ ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.
ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മികച്ച നടിക്കുള്ള അവാർഡ് താരത്തിന് ലഭിച്ചതോടെ താരത്തിന്റെ പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക സപ്പോർട്ടും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസും പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. 2013 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടങ്ങുന്നത്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ സിനിമയിൽ അഭിനയിക്കുന്നതിലൂടെ വളരെ പെട്ടെന്ന് തന്നെ ഒരുപാട് വലിയ ആരാധന താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.
മലയാളത്തിലും തമിഴിലും മുൻനിര നടൻമാരുടെ കൂടെ താരത്തിന് അഭിനയിക്കാനും താരത്തിന് കഴിഞ്ഞു. സിനിമയിലും ടെലിവിഷൻ മേഖലയിലും ഒരുപാട് താരം തിളങ്ങി നിൽക്കുന്നു. ഒരുപാട് ടെലിവിഷൻ പരിപാടികൾ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. സൺഡേ ഹോളിഡേ, മഹേഷിന്റെ പ്രതികാരം, ശൂരറൈ പോട്ര് എന്നെ സിനിമകളിലൂടെയാണ് താരം അറിയപ്പെടുന്നത്.
ഇപ്പോൾ താരത്തിന് സിനിമകളിൽ അവസരം നിഷേധിക്കപ്പെടുന്നു എന്ന് പറഞ്ഞ അഭിമുഖം ആണ് വൈറൽ ആകുന്നത്. തനിക്ക് ദേശീയ പുരസ്‌കാരം കിട്ടിയതിന് ശേഷവും ശരീരത്തിന്റെ വണ്ണം കൂടിയതിന്റെ പേരില്‍ സിനിമകള്‍ നഷ്ടമായിട്ടുണ്ട് എന്നാണ് താരം തുറന്നു പറയുന്നത്. സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് തന്നെ വല്ലാതെ വേദനിപ്പിക്കുന്ന കാര്യമാണെന്നും അപര്‍ണ പറയുന്നുണ്ട്. താന്‍ സിനിമയില്‍ ശരിയാവില്ലെന്ന് പറഞ്ഞവരുണ്ട് എന്നും താരം തുറന്നു പറഞ്ഞു.
എന്നാല്‍ താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ എല്ലാ അണിയറ പ്രവര്‍ത്തകരും തന്നെ ഒത്തിരി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആരും തന്നെ ജഡ്ജ് ചെയ്യാന്‍ വന്നിട്ടില്ലെന്നും താരം ഒപ്പം തന്നെ പറയുന്നുണ്ട്. തടിയുടെ പേരില്‍ ഒത്തിരി കമന്റുകള്‍ കേട്ടിട്ടുണ്ട് എന്നും ബോഡി ഷെയ്മിങ് നടത്തിയതെല്ലാം സഹിക്കാം. എന്നാല്‍ തടി കൂടിയതിന്റെ പേരില്‍ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് സഹിക്കാന്‍ പറ്റില്ലെന്നും താരം പറയുകയുണ്ടായി. വളരെ പെട്ടന്നാണ് ആരാധകർക്കിടയിൽ അഭിമുഖം വൈറലായത്.