മുഖം വെളുത്തിരിക്കണമെന്ന് ഒട്ടുമിക്ക പേരും ആഗ്രഹിക്കുന്ന കാര്യമാണ്. വെളുപ്പിന് പ്രത്യേകിച്ച് സൗന്ദര്യം ഇല്ലെങ്കിലും വെളുത്തിരിക്കാൻ ആഗ്രഹിക്കുന്നവരാണ് കൂടുതലും. പലരും മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനും, മുഖം വെളുക്കാനും ബ്യൂട്ടി പാർലറുകളെയാണ് ആശ്രയിക്കുന്നത്.
ബ്യൂട്ടി പാർലറുകളിൽ നിരവധി അത്യാധുനിക സംവിധാനങ്ങളും ക്രീമുകളും ഫേഷ്യലുകളും ഉൾപ്പടെ നിരവധി വഴികൾ മുഖ സൗന്ദര്യം വർധിപ്പിക്കുന്നതിനായി നിലവിലുണ്ട്. എന്നാൽ മുഖം വെളുക്കാൻ നമുക്ക് വീട്ടിലിരുന്ന് നിമിഷങ്ങൾകൊണ്ട് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങളും ഉണ്ട്.
ബ്യൂട്ടി പാർലറിൽ പോകാൻ സമയമില്ലാത്തവർക്കും,ബ്യൂട്ടി പാർലറിൽ കൊടുക്കാനുള്ള സാമ്പത്തികം ഇല്ലാത്തവർക്കും വീട്ടിലിരുന്ന് ഏറ്റവും എളുപ്പത്തിൽ ചിലവ് കുറഞ്ഞ രീതിയിൽ മുഖം വെളുപ്പിക്കാനുള്ള കാര്യങ്ങളാണ് പ്രശസ്ത യൂട്യൂബർ ലക്ഷ്മി നായർ പങ്കുവെച്ചിട്ടുള്ളത്.