സാരിയിൽ ഗ്ലാമറസായി നിമിഷ സജയൻ. ഇൻസ്റ്റഗ്രാമിൽ പുത്തന് തരംഗമായി പ്രിയ നടി. ചിത്രങ്ങൾ പുറത്ത്

in post

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നിമിഷ സജയൻ. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ,​ ഈട,​ ചോല,​ തുറമുഖം,​ നായാട്ട്,​ മാലിക് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു.

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നിമിഷയ്ക്ക് ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവർമാരാണ് നിമിഷയ്ക്കുള്ളത്. നിമിഷയുടെ റീലുകളും ശ്രദ്ധേയമാമ്.

ഇപ്പോഴിതാ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സാരയിൽ അതിസുന്ദരിയായാണ് നിമിഷ എത്തുന്നത്. . മഞ്ഞ ബോർഡറുള്ള സാരിയും ചുവന്ന ബ്ലസുമാണ് ചിത്രത്തിൽ നിമിഷ അണിഞ്ഞിരിക്കുന്ന്.

ഗ്ലാമറസ് ലുക്കിലാണ് ഇൻസ്റ്റയിലെ ചിത്രങ്ങൾ. അസാനിയ നസ്രിൻ ആണ് സ്റ്റൈലിംഗ് . മേക്കപ്പ് അശ്വിനി ഹരിദാസ്. ഫോട്ടോഗ്രാഫർ അഭിലാഷ് മുല്ലശേരി.തമിഴിലെ സൂപ്പർഹിറ്റ് ചിത്രം ജിഗർതണ്ടയുടെ രണ്ടാം ഭാഗത്തിൽ നിമിഷ സജയനാണ് നായികയാകുന്നത്.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ്.ജെ. സൂര്യയും രാഘവ ലോറൻസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ് ചിത്രമായ ഫുട്‌പ്രിന്റ്സ് ഓൺ വാട്ടർ ആണ് താരത്തിന്റെ മറ്റൊരു പ്രോജക്ട്.