കല്യാണം കഴിഞ്ഞപ്പോളേക്കും പല മാറ്റങ്ങളും വന്നു തുടങ്ങി,, ചുണ്ട് വീര്‍ത്ത് വൃത്തികേടായി; ആലിയ ഭട്ടിന്റെ മാറ്റം കണ്ട് ഞെട്ടി ആരാധകര്‍

in post

ബോളിവുഡിലെ സൂപ്പർ ഹീറോയാണ് ആലിയ ഭട്ട്. വിമർശകർക്ക് പോലും അവഗണിക്കാനാകാത്ത താരമായി മാറുകയായിരുന്നു ആലിയ. ബോളിവുഡിലെ ഈ തലമുറയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളെന്നതിലുപരി, സ്‌ക്രീനിന് പുറത്തുള്ള ജീവിതത്തിൽ

ആലിയ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. ഇപ്പോഴിതാ വീണ്ടും ട്രോളുകളുടെ ഇരയായിരിക്കുകയാണ് ആലിയ ഭട്ട്. അടുത്ത സുഹൃത്ത് ആകാൻഷ രഞ്ജന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ ആലിയയ്ക്ക്

ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. സഹോദരി ഷഹീൻ ഭട്ടിനൊപ്പമാണ് ആലിയ പാർട്ടിയിൽ പങ്കെടുത്തത്. പാർട്ടിയിൽ പങ്കെടുക്കാനെത്തിയ ആലിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നീല നിറത്തിലുള്ള മിനി ഡ്രസ്സിലാണ് ആലിയ എത്തിയത്.

ആലിയ എന്നത്തേയും പോലെ സുന്ദരിയാണ്. എന്നാൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആലിയയുടെ ചുണ്ടിലേക്കായിരുന്നു. ആലിയയുടെ ചുണ്ടുകൾ അസാധാരണമായി വീർത്തതായി സോഷ്യൽ മീഡിയ കണ്ടെത്തി. ചുണ്ടിന് ശസ്ത്രക്രിയ നടത്തിയതായി സംശയിക്കുന്നു.

സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് താരത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത്. എന്നാൽ ശസ്ത്രക്രിയയല്ല, ലിപ്സ്റ്റിക്കാണ് പ്രശ്‌നമെന്ന് ചിലർ പറയുന്നു. മുഖത്തേക്ക് അധികം ശ്രദ്ധയാകാതിരിക്കാൻ മുടി അഴിച്ച് മുൻവശത്ത് വച്ചിരിക്കുകയാണെന്ന്

സോഷ്യൽ മീഡിയയും പറയുന്നു. നേരത്തെ ഒരു മാസികയുടെ കവറിലെ ആലിയയുടെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ വീഡിയോയും വൈറലാകുന്നത്.