“ഞാന്‍ തിരിച്ചു നിന്‍റെ ദൈവത്തിന് പറഞ്ഞാല്‍ കൂട്ടക്കരച്ചിൽ ഉണ്ടാകും” ഗണപതിക്ക് സിക്സ് പാക്ക് ഇല്ല’ കമന്‍റിട്ടയാള്‍ക്ക് ഉണ്ണി മുകുന്ദന്‍റെ കിടിലൻ മറുപടി


Warning: Trying to access array offset on false in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

Warning: Attempt to read property "post_title" on null in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

മലയാള സിനിമയിൽ പ്രധാനമായും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനും നിർമ്മാതാവും ഗായകനുമാണ് ഉണ്ണി കൃഷ്ണൻ മുകുന്ദൻ. പ്രൊഫഷണലായി താരം ഉണ്ണി മുകുന്ദൻ എന്നറിയപ്പെടുന്നു. ഏതാനും തെലുങ്ക് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നന്ദനത്തിന്റെ റീമേക്കായ സീദൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ അഭിനയ രംഗത്തേക്ക് വന്നത്. 23-ആം വയസ്സിൽ, നിരവധി ചെറിയ വേഷങ്ങൾ ചെയ്തതിന് ശേഷം, വൈശാഖിന്റെ ആക്ഷൻ കോമഡി മല്ലു സിംഗ് എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലൂടെ ഉണ്ണി തന്റെ വഴിത്തിരിവ് നേടി.

പിന്നീട്, വിക്രമാദിത്യൻ, കെഎൽ 10 പത്തു, സ്റ്റൈൽ, ഒരു മുറൈ വന്തു പാർത്ഥായ, അച്ചായൻസ് , മീഖായേൽ, മേപ്പടിയാൻ, മാളികപ്പുറം തുടങ്ങിയ വാണിജ്യ പരമായി വിജയിച്ച സിനിമകൾ ഉൾപ്പെടെ നിരവധി മലയാള സിനിമകളിൽ അദ്ദേഹം പ്രധാന വേഷങ്ങൾ ചെയ്തു. 2016-ൽ പുറത്തിറങ്ങിയ ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

അച്ചായൻസ് എന്ന ചിത്രത്തിലൂടെ ഗാന രചയിതാവും ഗായകനുമായാണ് ഉണ്ണി മുകുന്ദൻ അരങ്ങേറ്റം കുറിച്ചത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് കഥാപാത്രമാണ് താരം മാളികപ്പുറം എന്ന സിനിമയിൽ അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ താരത്തിന് നിറഞ്ഞ സ്വീകാര്യതയും ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്. സിനിമ റിലീസായി റെക്കോർഡ് കളക്ഷൻ ആണ് നേടിക്കൊണ്ടിരിക്കുന്നത്.

ഇപ്പോൾ താരം ഫേസ്ബുക്കിൽ രണ്ട് ഫോട്ടോകൾ അപ്ലോഡ് ചെയ്യുകയും 11 മാസം സമയമെടുത്താണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയതെന്ന് വിശ്വാസിക്കാൻ കഴിയുന്നില്ല എന്ന് കുറിക്കുകയും ചെയ്തിരിക്കുന്നു. മാളികപ്പുറം ലുക്കിന് ചേഞ്ച്‌ വരുത്തിയിരിക്കുന്നതാണ് ചിത്രത്തിൽ ഉള്ളത്. ഇനി താരത്തിന്റെ മൂന്ന് ചിത്രങ്ങളാണ് പുറത്തു വരാനിരിക്കുന്നത്. തമിഴ് ചിത്രം കരുടന്‍, ജയ് ഗണേഷ്, ജൂനിയര്‍ ഗന്ധര്‍വ്വ എന്നിവയാണ് താരത്തിന്റെതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍.

എന്നാൽ താരത്തിന്റെ ഫേസ്ബുക് പോസ്റ്റിന് താഴെ ‘ഗണപതിക്ക് six pack ഇല്ലാ..!!!! ഉണ്ണി മോനേ’ എന്ന് ഒരാൾ കമന്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. സ്വാഭാവികമായും അത് താരത്തെ ചൊടിപ്പിക്കുകയും പിന്നാലെ കമന്‍റിന് താരം മറുപടി നല്‍കുകയും ചെയ്തിരിക്കുകയാണ്.

“ഞാന്‍ തിരിച്ചു നിന്‍റെ ദൈവത്തിന് പറഞ്ഞാല്‍ കൂട്ടക്കരച്ചിൽ ഉണ്ടാകും. നിങ്ങൾക്ക് സ്വന്തമായി സഹിക്കാൻ കഴിയാത്ത തമാശ പറയാതിരിക്കാൻ ശ്രമിക്കൂ. സത്യമായിട്ടും ഞാൻ പറയാന്‍ മടിക്കില്ല. എന്നാൽ എല്ലാ വിശ്വാസികളുടെയും വികാരങ്ങളെ അവരുടേതായ രീതിയിൽ മാനിക്കുന്നതു കൊണ്ട് മാത്രമാണ് അങ്ങനെ ചെയ്യാത്തത്” എന്നാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.