സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ വിവാദങ്ങളോട് പ്രതികരിച്ച് ബാലതാരം തന്മയ. നിറത്തിനെ കളിയാക്കി കൊണ്ടുള്ള ചോദ്യത്തോടാണ് തന്മയ പ്രതികരിച്ചത്. സുന്ദിരയായ ദേവനന്ദയ്ക്ക് അവാര്‍ഡ് കിട്ടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി തന്മയ്ക്ക് അവാര്‍ഡ് കിട്ടി. ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നാണ് അവതാരകന്‍ ചോദിച്ചത്. വെളുത്താല്‍ മാത്രമേ സുന്ദരിയാകുകയുള്ളു എന്നായിരുന്നു തന്മയയുടെ മറുപടി. 2021 സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ‘വഴക്ക്’ എന്ന ചിത്രത്തിന് തന്മയയ്ക്ക് ആയിരുന്നു അവാര്‍ഡ് ലഭിച്ചിരുന്നത്.
എന്നാല്‍ ‘മാളികപ്പുറം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേവനന്ദയ്ക്ക് അവാര്‍ഡ് കൊടുക്കണമായിരുന്നു എന്ന വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ കുറിച്ച് സിനിഫൈല്‍ ചാനലിലെ അവതാരകന്റെ ചോദ്യത്തിനാണ് തന്മയ മറുപടി. അവാര്‍ഡ് കിട്ടിയതില്‍ തനിക്ക് സന്തോഷമേയുള്ളൂ.
പിന്നെ കളിയാക്കലുകള്‍ എല്ലാവര്‍ക്കും ലഭിക്കുകയില്ല. വലിയ ഉയരത്തില്‍ നില്‍ക്കുന്നവര്‍ക്കെ അതൊക്കെ ലഭിക്കാറുള്ളു. വേണമെങ്കില്‍ ഞാന്‍ അത്രയ്ക്കും ഉയരങ്ങളില്‍ എത്തി എന്ന് എനിക്ക് വിശ്വസിക്കാം. പിന്നെ വെളുപ്പാണ് സൗന്ദര്യമെന്ന് ഞാന്‍ കരുതുന്നില്ല. ദേവനന്ദ സുന്ദരിയാണെന്ന് ചേട്ടന്‍ പറയുന്നു. അത് ശരിയാണ്. ദേവനന്ദയും സുന്ദരിയാണ്.
വെളുത്താല്‍ മാത്രമാണ് നല്ലതെന്നും ചേട്ടന്‍ പറയുന്നു. പലര്‍ക്കും പല അഭിപ്രായവും കാണും, അവര്‍ക്കത് പറയാം. അവരത് പറയട്ടെ. ഒപ്പം തന്റെ അഭിനയ സ്വപ്നങ്ങളും തന്മയ പങ്കുവെച്ചു. തന്മയയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.