മലയാളി പ്രേക്ഷകർക്കിടയിൽ വലിയൊരു ഭയം നിറച്ച നടിയായിരുന്നു മയൂരി. ആകാശഗംഗ എന്ന ചിത്രത്തിലെ യക്ഷിയെ ഇപ്പോഴും ഭയപ്പെടുന്നവർ ആയിരിക്കും പകുതിയിലധികം ആളുകളും. അത്രത്തോളം സ്വാഭാവികമായ രീതിയിലാണ് ഈ യക്ഷിയായി മയൂരി എന്ന നടി ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും മയൂരിയേ പ്രേക്ഷകർ ഓർമിക്കുന്നത് ആകാശഗംഗ എന്ന ചിത്രത്തിലൂടെ തന്നെ ആയിരുന്നു.
വലിയ സ്വീകാര്യത ആണ് ഈ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത് എന്നതാണ് സത്യം. സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. നിരവധി ആരാധകരെയും സിനിമയിൽ നിന്നും മയൂരി സ്വന്തമാക്കിയിരുന്നു. അന്യഭാഷകളിലും തന്റെതായ പ്രകടനം കാഴ്ചവയ്ക്കുവാൻ മയൂരിയ്ക്ക് സാധിച്ചിരുന്നു.
ശാലിനി എന്നായിരുന്നു മയൂരിയുടെ യഥാർത്ഥ പേര്. സിനിമയെ കൂടുതൽ അടുത്ത് അറിയുന്നതിനു മുൻപ് അപക്വമായ ഒരു തീരുമാനം എടുക്കുകയായിരുന്നു മയൂരി.തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഈ ലോകത്തോട് വിട പറയാൻ മയൂരി തീരുമാനിച്ചു. എന്താണ് കാരണം എന്ന് പോലും ആർക്കും അറിയാത്ത ഒരു മരണം. ഇതിനിടയിൽ തന്റെ സഹോദരൻ എഴുതിയ കത്ത് ശ്രദ്ധ നേടിയിരുന്നു.
ഒരു ആത്മഹത്യാക്കുറിപ്പ് പോലെ സഹോദരനെ മൈഥിലി അറിയിച്ച് തന്റെ ജീവിതം അവസാനിപ്പിക്കുവാൻ ഉള്ള തീരുമാനത്തിന് ആരും ഉത്തരവാദികൾ അല്ല എന്നതാണ്. ജീവിതത്തോടുള്ള പ്രതീക്ഷ നഷ്ടമായത് കൊണ്ട് മാത്രമാണ് താൻ ആത്മഹത്യ ചെയ്യുന്നത് എന്ന്. എന്നാൽ എന്താണ് കാരണം എന്ന് ഇന്നും അറിയാത്ത ഒരു ദുരൂഹതയായി നിലനിൽക്കുകയാണ് മയൂരിയുടെ മരണം.
ഇതിനിടയിൽ മയൂരി കഠിനമായ വയറുവേദനയെ തുടർന്ന് മരുന്ന് കഴിച്ചിരുന്നതായി അടുത്തവൃത്തങ്ങൾ അറിയിക്കുന്നുണ്ട്. പെട്ടെന്ന് ലൈംലൈറ്റിൽ വന്ന് അപ്രത്യക്ഷയായി പോയ നടിയായിരുന്നു മയൂരി. ആകാശഗംഗയിലെ മായാഗംഗ എന്ന കഥാപാത്രമായിരുന്നു മയൂരയുടെ കരിയർ ബെസ്റ്റ് കഥാപാത്രം എന്ന് പറയേണ്ടിയിരിക്കുന്നു.
ചന്ദാമാമ, സമ്മർ ഇൻ ബേത്ലേഹേം തുടങ്ങി നിരവധി ചിത്രങ്ങളിൽ വീണ്ടും മയൂരി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എങ്കിലും ഏറ്റവും കൂടുതൽ പ്രേക്ഷകർ ഓർമിക്കുന്നതും ചർച്ചചെയ്യുന്നതും ആകാശഗംഗ എന്ന ചിത്രത്തിലെ മയൂരിയുടെ ഗംഗ എന്ന കഥാപാത്രത്തെ തന്നെയാണ്.നിരവധി മികച്ച കഥാപാത്രങ്ങൾ ബാക്കിവെച്ചാണ് മയൂരി അഭ്രപാളിയ്ക്ക് പിന്നിലേക്ക് മാഞ്ഞു പോയത്.
എന്താണ് മയൂരിയുടെ ജീവിതത്തിൽ സംഭവിച്ചത് എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. വളരെ ചെറുപ്പത്തിൽ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താനും മാത്രം മയൂരിയേ വേദനിപ്പിച്ച കാര്യങ്ങൾ എന്തായിരുന്നു എന്ന് പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ആർക്കും യാതൊരു ഉത്തരവും നൽകാതെ വേദനകൾ ഒന്നുമില്ലാത്ത ഒരു ലോകത്തേക്ക് മയൂരി യാത്രയായി. സിനിമയിൽ കൂടുതൽ അവസരങ്ങൾ തേടി വന്ന ഒരു കാലഘട്ടത്തിലാണ് വളരെ ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനമെടുത്തു കൊണ്ട് സിനിമയിൽ നിന്നും ജീവിതത്തിൽ നിന്നും മയൂരി യാത്ര ആയി.