ഒരു കുടുംബാന്തരീക്ഷം എനിക്ക് ഇഷ്ടമാണ്, എന്റെ ഭർത്താവ്, കുട്ടികൾ എന്നൊക്കെ പറയുന്നത് ഇഷ്ടമല്ല;.. പങ്കാളി ഇപ്പോൾ മറ്റൊരാളെ കണ്ടുപിടിച്ചു, ആനന്ദിനോട് സഹോദര സ്നേഹം,…. കനി കുസൃതി

in post

തന്റേതായ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടികാണിക്കാത്ത നടിയാണ് കനി കസൃതി. സംസ്ഥാന അവാർഡ് നേടിയ കനി കഥാപാത്രങ്ങൾക്കു വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാകുന്ന അപൂർവം നടിമാരിലൊരാളാണ്.
ഇപ്പോഴിതാ പങ്കാളിയായ ആനന്ദ് ഗാന്ധിയെ കുറിച്ചും തന്റെ റിലേഷൻഷിപ്പിനെ കുറിച്ചും അതിൽ വന്ന മാറ്റത്തെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ്് കനി.

ആനന്ദ് ഗാന്ധി മറ്റൊരു റിലേഷൻഷിപ്പിലേക്ക് കടന്നെന്നും അതിൽ താൻ ഹാപ്പിയാണെന്നും കനി പറഞ്ഞു. ആനന്ദിനോട് ഇപ്പോഴും ആത്മബന്ധമുണ്ടെന്നും, അത് സഹോദരനോടുള്ള പോലെയുള്ള ആത്മബന്ധമാണ് ഉള്ളതെന്നും കനി പറഞ്ഞു.

എപ്പോഴും ഓപ്പൺ റിലേഷൻഷിപ്പ് ഉള്ള ആളായിരുന്നു ഞാൻ. ഒരു പങ്കാളിയെ കണ്ടുപിടിച്ച്‌ ഒരുമിച്ച്‌ ജീവിക്കുന്നുണ്ടെങ്കിൽ, അവളുടെ വീട്ടിൽ കെട്ടാതെ പോലെ ഒരു മകളെ പോലെ ജീവിക്കാനാണ് എനിക്കിഷ്ടം. ആ ഒരു കുടുംബാന്തരീക്ഷം എനിക്ക് ഇഷ്ടമാണ്. എന്റെ ഭർത്താവ്, കുട്ടികൾ എന്നൊക്കെ പറയുന്നത് ഇഷ്ടമല്ല. എന്റെ സുഹൃത്തിനും പങ്കാളിക്കും കുട്ടികളുണ്ടെങ്കിൽ ഞാനവരെ വളർത്താൻ സഹായിക്കും.

ആനന്ദിനെ പരിചയപ്പെട്ടപ്പോഴാണ് ഇത്രയും കണക്ഷൻ ഉള്ള ഒരാളെ കിട്ടിയാൽ ഇതുമതി, ഇവരോടൊപ്പം ജീവിക്കാം എന്ന് തീരുമാനിച്ചത്. ആനന്ദ് മോണോഗാമസ് ആയ വ്യക്തിയാണെന്നും, പല പങ്കാളികൾ വേണമെന്ന് അവന് നിർബന്ധമില്ലെന്നും. പക്ഷേ താൻ ഓപ്പൺ റിലേഷൻഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ്, അവന് പറ്റിയ ഒരാളെ ആനന്ദ് കണ്ടുപിടിച്ചുവെന്നും നടി പങ്ക് വച്ചു.’അവർ രണ്ടുപേരും മോണോഗാമസ് ആൾക്കാരാണ്.

ഞങ്ങൾ ഇപ്പോൾ റൊമാന്റിക് പാർട്ട്ർമാരല്ല, പക്ഷേ ഇന്റിമസിയുണ്ട്. ഞങ്ങൾ ഫാമിലിയാണ്. രണ്ട് പേർ പാർട്ണർ ആയി ഇരിക്കുമ്ബോഴുള്ള ഇന്റിമസി അതുപോലെ ഇപ്പോൾ വെക്കില്ല. അല്ലെങ്കിൽ ആ വരുന്ന പെൺകുട്ടിയും ആനന്ദും ഓപ്പൺ റിലേഷൻഷിപ്പിൽ ആയിരിക്കണം. പക്ഷേ അങ്ങനെയല്ല, അവർ രണ്ടുപേരുമാണ് പ്രൈമറി പാർട്ണർമാർ. ഞാനും ആനന്ദും ഇപ്പോൾ സഹോദരങ്ങളെ പോലെയാണ്.

” കനി കുസൃതി കൂട്ടിചേർത്തു.തുറന്ന് സംസാരിക്കുന്നതാണ് തനിക്കിഷ്ടമെന്നും ഒരുപക്ഷെ ഇക്കാര്യങ്ങൾ പറഞ്ഞ് കൊണ്ട് തനിക്കെതിരെ വിമർശനം വന്നേക്കാമെന്നും കനി കുസൃതി വ്യക്തമാക്കി. 2013 ൽ പുറത്തിറങ്ങിയഷിപ്പ് ഒഫ് തെസ്യൂസ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആനന്ദ് ഗാന്ധി. കൂടാതെ 2018 ൽ പുറത്തിറങ്ങിയ ‘തുംബാദ്'( Tumbaad) എന്ന സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറും എക്‌സിക്യൂടീവ് പ്രൊഡ്യൂസറും ആനന്ദ് ഗാന്ധിയാണ്.ആനന്ദുമായുള്ള ബന്ധത്തെക്കുറിച്ച്‌ കനി കുസൃതി മുൻപും സംവദിച്ചിട്ടുണ്ട്.