ഈച്ച എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് സമാന്ത കടന്നു വരുന്നത്. വലിയൊരു സ്വീകാര്യതയായിരുന്നു സമാന്ത എന്ന നടിക്ക് ആദ്യചിത്രം മുതൽ തന്നെ പ്രേക്ഷകർ നൽകുന്നത്. പിന്നീട് അങ്ങോട്ട് ശക്തമായ ചിത്രങ്ങളുടെ ഭാഗമായി സമാന്ത വളരെ പെട്ടെന്ന് തന്നെ മാറി. വലിയൊരു വൃന്ദം ആരാധകരെയും നേടിയെടുത്തു. എന്നാൽ സമാന്തയുടെ സ്വകാര്യജീവിതം അല്പം ബുദ്ധിമുട്ടേറിയതായിരുന്നു.
നടൻ നാഗചൈതന്യയുമായുള്ള വിവാഹവും വേർപിരിയലും ഒക്കെ തന്നെ മാധ്യമശ്രദ്ധ നേടിയ കാര്യങ്ങൾ ആയിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളോടൊക്കെ തളരാതെ പോരാടി വീണ്ടും സിനിമയിലേക്ക് തിരികെയെത്തിയ സമാന്ത മറ്റൊരു പ്രതിസന്ധിയിലൂടെയാണ് ഈശ്വരൻ തളർത്തിയതെന്ന് പറയണം. ഓരോ പരീക്ഷണങ്ങൾ സമാന്തയുടെ ജീവിതത്തിലേക്ക് വരികയാണ് ചെയ്തത്.
സിനിമ ലോകത്ത് വലിയ ചർച്ചയാണ് ഇപ്പോൾ നടി സമാന്തയുടെ മയോസിറ്റിസ് എന്ന അസുഖമാണ്. പേശികളെ ബാധിക്കുന്ന ഒരു അപൂർവ്വ രോഗമാണ് ഇത്. ഇതിന്റെ ചികിത്സയിലാണ് താനെന്ന് സമാന്ത തന്നെയായിരുന്നു തുറന്നു പറഞ്ഞിരുന്നത്. രോഗം തിരിച്ചറിഞ്ഞിട്ട് കുറച്ചുകാലങ്ങളായെന്നും ചികിത്സ നടന്നിരിക്കുകയാണെന്ന് ഒക്കെയാണ് സമാന്ത പറഞ്ഞത്.
പൂർണമായ രോഗമുക്തി നേടുമെന്നും ഡോക്ടർമാർ ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. ഭേദപ്പെട്ട വരികയാണെന്നും പറയുന്നു. ജീവിതം തനിക്ക് നേരെ എറിയുന്ന അവസാനിക്കാത്ത വെല്ലുവിളികളെ നേരിടാൻ നിങ്ങളുടെ പിന്തുണ എനിക്ക് ശക്തി തരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപേ എനിക്കൊരു അസുഖം സ്ഥിരീകരിച്ചു. രോഗം മാറിയശേഷം ഇത് നിങ്ങളോട് പറയാം എന്നാണ് ഞാൻ കരുതിയത്.
പക്ഷേ അതിന് ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ അധികം സമയം എടുക്കുന്നു. എപ്പോഴും ശക്തരായിരിക്കേണ്ടതില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ ദുർബലത അംഗീകരിക്കുന്നതിനോട് ആണ് ഞാൻ പോരാടിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ സമാന്ത പങ്കുവെച്ചിരുന്നു. ഈയൊരു പോസ്റ്റിനു താഴെ നിരവധി ആളുകളാണ് താരത്തിന് ആശ്വാസവാക്കുകളുമായി എത്തിയത്.
നടിയുടെ സുഹൃത്തുക്കളിൽ തന്നെ ചിലർ താരത്തെ ആശ്വസിപ്പിച്ചു കൊണ്ട് രംഗത്തെത്തി. ഇപ്പോൾ സമാന്തയുടെ രോഗത്തെപ്പറ്റി സംസാരിക്കുകയാണ് നടിയായ വരലക്ഷ്മി ശരത് കുമാർ. സമാന്തയുടെ ഏറ്റവും പുതിയ ചിത്രമായ യശോദയിൽ ഇരുവരും ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. തനിക്കറിയാവുന്ന ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തൊന്നും സാമന്തയ്ക്ക് ഈ ഒരു രോഗം സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് സത്യം.
ചിലപ്പോൾ ആ സമയത്ത് ഉണ്ടായിരിക്കാം. ഷൂട്ടിങ്ങിൽ അവൾക്ക് അസുഖങ്ങൾ ഒന്നും തന്നെ വന്നിട്ടുമില്ല. യശോദയുടെ ഷൂട്ട് കഴിഞ്ഞ ശേഷമാണ് ഇത് വഷളായത് എന്ന് തോന്നുന്നു. അങ്ങനെയാണ് ഞാൻ കരുതുന്നത്. അവൾ പെട്ടെന്ന് രോഗം മുക്തി നേടുന്നുണ്ട്. സമാന്ത ഒരു പോരാളിയാണ്.
ഇങ്ങനെയായിരുന്നു കൂട്ടുകാരിയെ കുറിച്ച് വരലക്ഷ്മി കൂട്ടിച്ചേർത്തത്.. ഈ വാക്കുകൾ ഒക്കെ തന്നെ ശ്രദ്ധ തേടുകയും ചെയ്തിരുന്നു. യശോദാ സിനിമയുടെ പ്രമോഷൻ പരിപാടികളിലും ചികിത്സയിൽ ആയതുകൊണ്ട് തന്നെ സമാന്തയ്ക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.