അത് അത്ര നല്ല ഫ്രണ്ട്ഷിപ്പാണെന്ന് എനിക്ക് തോന്നുന്നില്ല; തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ.

in post

മലയാളികളുടെ മനസിൽ മഞ്ജുവിനെ പോലെ സ്ഥാനം പിടിച്ച മറ്റൊരു നടിയില്ല. മഞ്ജുവിനോട് മാത്രം പ്രത്യേക സ്നേഹം ജനങ്ങൾക്കുണ്ട്. 15 വർഷം അഭിനയ രം​ഗത്ത് നിന്ന് താരം മാറി നിന്നപ്പോൾ പിന്നീട് വന്ന നടിമാരെല്ലാം മഞ്ജുവുമായി താരതമ്യം ചെയ്യപ്പെട്ടു.

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തിയപ്പോൾ സിനിമാ ലോകത്ത് വലിയ ആഘോഷമാണ് നടന്നത്. വിവാഹമോചനത്തിന് ശേഷം ഒറ്റയ്ക്ക് മുന്നോട്ട് പോയ മഞ്ജു സിനിമാ ലോകത്തെ തന്റെ സ്ഥാനം തിരിച്ച് പിടിച്ചു.


പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം അതിജീവിച്ച മഞ്ജുവിനെ ഇന്ന് ഇരുപതുകാരിയുടെ ചുറുചുറുക്കോടെയാണ് പ്രേക്ഷകർ കാണുന്നത്. യാത്രകളും സുഹൃദ്ബന്ധങ്ങളുമായി മഞ്ജു ഇന്ന് ജീവിതം ആസ്വദിക്കുകയാണ് . സുഹ‍ൃദ്ബന്ധങ്ങളെക്കുറിച്ച് മുമ്പൊരിക്കൽ മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സൗഹൃദങ്ങൾ സ്വാഭാവികമായി സംഭവിക്കുന്നതും നിലനിൽക്കേണ്ടതുമാണെന്ന് മഞ്ജു വാര്യർ അഭിപ്രായപ്പെട്ടു. അങ്ങനെ എഫർട്ട് എടുത്ത് ഹോൾഡ് ചെയ്യേണ്ടി വന്നാൽ അത് ഫ്രണ്ട്ഷിപ്പല്ല എന്നാണ് എനിക്ക് തോന്നുന്നത്.
നമ്മൾ ക്രിയേറ്റ് ചെയ്യുന്ന കുടുംബമാണല്ലോ സുഹൃത്തുക്കൾ.

എനിക്കുള്ള സുഹൃത്തുക്കൾ കുറേ നാൾ ചിലപ്പോൾ ഒന്നും സംസാരിക്കില്ല. മാസങ്ങൾ കഴിഞ്ഞ് സംസാരിക്കുമ്പോൾ ഇന്നലെ സംസാരിച്ച് പിരിഞ്ഞത് പോലെ തോന്നും. ഒരു സുഹൃദ്ബന്ധം നിലനിർത്താൻ നമ്മൾ ശ്രമം നടത്തണം എന്നുണ്ടെങ്കിൽ അതൊരു യഥാർത്ഥ സുഹൃദ്ബന്ധം അല്ലെന്നാണ് എനിക്ക് തോന്നുന്നത്.

മഞ്ജു വാര്യർ പറഞ്ഞതിങ്ങനെ. ഭാവന, ​ഗീതു മോഹൻദാസ്, സംയുക്ത വർമ തുടങ്ങിയവർ വർഷങ്ങളായി മഞ്ജുവിന്റെ ആത്മാർ‌ത്ഥ സുഹൃത്തുക്കളാണ്. മലയാളത്തിന് പുറമെ തമിഴിലും മഞ്ജുവിന് തിരക്കേറുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു മഞ്ജുവിന്റെ പിറന്നാൾ ദിനം ആഘോഷിച്ചത്.

സിനിമാ ലോകത്തെ നിരവധി പേർ നടിക്ക് ആശംസകളുമായെത്തി. 45 കാരിയായ മഞ്ജുവിന്റെ ഒരു സൂപ്പർ ഹിറ്റ് മലയാള സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. രണ്ടാംവരവിൽ നടി ലൂസിഫർ, ഉദാഹരണം സുജാത, ആയിഷ തുടങ്ങിയ സിനിമകളിലാണ് മ

ഞ്ജു വാര്യർ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചത്.