Warning: Trying to access array offset on false in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144
Warning: Attempt to read property "post_title" on null in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144
തിരുവനന്തപുരത്ത് സ്കൂൾ വിട്ടു വരുന്ന വിദ്യാർത്ഥിനികളെ ശല്യം ചെയ്ത മുഖംമൂടി സംഘം പോലീസ് പിടിയിൽ .പ്രാങ്കിന്റെ മറവിൽ പെൺകുട്ടികളോട് മോശമായി പെരുമാറിയ യുവാക്കളെയാണ് പോലീസ് പിടികൂടിയത് .മിഥുൻ ,കണ്ണൻ എന്നിവരാണ് സ്കൂൾ വിട്ടു വരുന്ന വിദ്യാർത്ഥികളെ ശല്യം ചെയ്തതിനു പോലീസ് പിടികൂടിയത് .
പ്രാങ്ക് ചെയ്യുന്നതിനു വേണ്ടി കാർട്ടൂൺ കഥാപാത്രങ്ങളുടെ മുഖംമൂടി ധരിച്ചാണ് ഇവർ നിരത്തിലിറങ്ങിയത് .നെയ്യാറ്റിൻകര കോൺവെൻറ് റോഡിൽ വെച്ചാണ് സംഭവം. മുഖംമൂടിയണിഞ്ഞ് ബൈക്ക് എത്തിയ സംഘം വിദ്യാർത്ഥികളോട് മോശമായി പെരുമാറുകയായിരുന്നു.
അനുവാദമില്ലാതെ പെൺകുട്ടികളുടെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു. ഈ പ്രദേശത്ത് സ്ഥിരമായി സമാന സംഭവങ്ങൾ നടന്നു വരുന്നുണ്ടെന്ന് കാട്ടി നാട്ടുകാരാണ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ചേർത്ത് പോലീസിന് പരാതി നൽകിയത്. പൂവാർ ,കാട്ടാക്കട ,
നെയ്യാറ്റിൻകര മേഖലകളിൽ മുഖംമൂടി ധരിച്ചെത്തിയ യുവാക്കൾ പെൺകുട്ടികളെ ശല്യം ചെയ്തിരുന്നു . ഇവർക്കെതിരെ കുട്ടികളുടെ മാതാപിതാക്കൾ പരാതി ഉന്നയിച്ചു .അതേസമയം വിദ്യാർത്ഥിനികളെ റിസോർട്ടിൽ എത്തിച്ച് പീ ഡിപ്പിക്കുന്ന യുവാവിനെ മറ്റൊരു സ്കൂൾ വിദ്യാർഥിനിയോടൊപ്പം റിസോർട്ടിൽ നിന്ന് പോലീസ് പിടികൂടി .
24കാരനായ മുർഷിദ് മുഹമ്മദ് ആണ് വിദ്യാർഥികളെ റിസോർട്ടിൽ എത്തിച്ച് പീ ഡനത്തിന് ഇരയാകുന്നത്. കോഴിക്കോട് പന്തിരങ്കാവ് പുത്തൂർമഠം മേലെ കച്ചേരി പുനത്തിൽ വീട്ടിൽ മുർഷിദ് മുഹമ്മദിനെ ആണ് തിങ്കളാഴ്ച കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് സ്വകാര്യ ബസിലെ ഡ്രൈവറാണ് മുർഷിദ് മുഹമ്മദ് . പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥികളെ റിസോർട്ടിൽ എത്തിച്ച് പീ ഡിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. മലപ്പുറം വാഴക്കാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കൽപ്പറ്റ പോലീസ് മുർഷിദ് മുഹമ്മദിനെ അറസ്റ്റുചെയ്തത് .
യുവാവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി കൽപ്പറ്റയിൽ ഉണ്ടെന്ന് കണ്ടെത്തി.ഇയാളെ പിടികൂടാനെത്തിയ പോലീസ് കൽപ്പറ്റ റിസോർട്ടിൽ വച്ച് മറ്റൊരു സ്കൂൾ വിദ്യാർത്ഥിനിയോടൊപ്പം മുർഷിദ് മുഹമ്മദിനെ പിടികൂടി .പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥിനികളെ വയനാട്ടിൽ ഒരു റിസോർട്ടിൽ എത്തിച്ച് പീ ഡനത്തിന് ഇരയാക്കുകയായിരുന്നു പ്രതി .
കോഴിക്കോട് നിന്ന് വിദ്യാർത്ഥിനികളെ സ്വന്തം കാറിൽ ആണ് ഇയാൾ വയനാട്ടിൽ എത്തിക്കുന്നത് .സ്കൂളിലേക്കും ട്യൂഷൻ എന്നും പറഞ്ഞ് പോകുന്ന വിദ്യാർത്ഥിനികളെ കാറിൽ കയറ്റി കൊണ്ട് പോയ ശേഷം വൈകിട്ട് സ്കൂൾ വിടുന്ന സമയമാകുമ്പോഴേക്കും കോഴിക്കോട്ടേക്ക് തിരിച്ചെത്തിക്കുന്നതാണ് ഇയാളുടെ പതിവ് പരിപാടി.