എനിക്കറിയാവുന്ന ദിലീപേട്ടന്‍ എപ്പോഴും ഒരു സഹോദരനെ പോലെയാണ്: മീര നന്ദൻ

in post

മലയാള സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന താരമാണ് മീരാനന്ദൻ. 2017 മുതൽ കഴിഞ്ഞ വർഷം വരെ എടുത്ത ചെറിയ ഒരു ഇടവേള ഒഴിച്ചാൽ 2008 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. പരസ്യ ചിത്രങ്ങളിൽ ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.

ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥി ആവാൻ വേണ്ടി ഓഡിഷനിൽ പങ്കെടുത്ത താരം അവതാരകയായാണ് സെലക്ട് ചെയ്യപ്പെട്ടത്. നടി, റേഡിയോ ജോക്കി, മോഡൽ, ടിവി അവതാരക എന്നീ നിലകളിലെല്ലാം താരം അറിയപ്പെടുന്ന വ്യക്തിത്വമാണ്.

തന്നിലൂടെ കടന്നുപോയ മേഖലകളിലൂടെ എല്ലാം വിജയം നേടാനും കൈയ്യടി സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് തെലുങ്ക് ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധക വൃന്ദത്തെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

അത്രത്തോളം മികവുള്ള അഭിനയമാണ് താരം ഓരോ വേഷങ്ങളിലും കാഴ്ചവച്ചിട്ടുള്ളത്. ഇപ്പോൾ താരം ജനപ്രിയ നടൻ ദിലീപിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുന്നത്. ദിലീപ് തനിക്ക് എപ്പോഴും ഒരു സ്വന്തം ഏട്ടനെ പോലെയാണ് എന്നും

അത്തരത്തിലുള്ള ഒരു ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത് എന്നും ഒരു സഹോദരന്റെ കെയറിങ്ങും ഉപദേശങ്ങളും ആണ് എനിക്ക് ദിലീപേട്ടനിൽ നിന്നും ലഭിച്ചത് എന്നുമാണ് താരം പറയുന്നത്. പ്രത്യേകിച്ച് ദുബൈയിലേക്ക് ഞാൻ താമസം മാറുന്ന സമയത്ത് ഞാൻ ദിലീപേട്ടനെ വിളിച്ചപ്പോൾ

ഒരു സഹോദര തുല്യം ആയി തന്നോട് പെരുമാറി ഒന്നും അത്തരത്തിലുള്ള ഉപദേശങ്ങൾ തനിക്ക് തന്നു എന്നും താരം പറയുന്നുണ്ട്. ഞാന്‍ ദുബായിലേക്ക് മാറുന്നു എന്ന് ദിലീപേട്ടനോട് ആദ്യം വിളിച്ച്‌ പറഞ്ഞപ്പോള്‍ നീ എപ്പോഴും നിന്റെ അച്ഛനെയും അമ്മയെയും കുറിച്ചാലോചിക്കണമെന്നാണ് തന്നോട് പറഞ്ഞത് എന്നും താരം പറയുന്നു.

നീ വേറൊരു സ്ഥലത്തേക്ക് മാറുകയാണെങ്കിലും, ഒറ്റയ്ക്ക് ജീവിക്കുകയാണെങ്കിലും എപ്പോഴും അവരെ കുറിച്ചാലോചിക്കണം എന്നും അവര്‍ നിനക്ക് വേണ്ടി ഇത്രയും നാള്‍ ചെയ്തത് എന്തൊക്കെയാണെന്നുള്ളത് എപ്പോഴും ചിന്തിക്കണമെന്നും

എന്നോട് ദിലീപേട്ടൻ പറഞ്ഞിരുന്നു എന്നും ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞു തരുന്ന ഒരു സഹോദര തുല്യനാണ് ദിലീപേട്ടന്‍ എന്നും താരം പറയുകയുണ്ടായി. വളരെ പെട്ടെന്നാണ് താരം പറഞ്ഞ വാക്കുകൾ ആരാധകർ സ്വീകരിച്ചത്.