കോഴിക്കോട് കുറ്റ്യാടിയിൽ രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ പീ ഡിപ്പിക്കാൻ ശ്രമം. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി കക്കട്ടിൽ ആണ് വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങി കിടന്ന യുവതിയെ പീ ഡിപ്പിക്കാൻ അജ്ഞാതൻ ശ്രമിച്ചത് .
വിവാഹിതയായ യുവതിയാണ് ആ ക്രമണത്തിനിരയായത് .ടെറസിലൂടെ കിടപ്പുമുറിയിലേക്ക് എത്തിയ അക്രമി യുവതിയെ ഉപദ്രവിക്കുകയായിരുന്നു . രാത്രി കിടക്കുന്ന സമയം ടെറസിൽനിന്ന് അകത്തേക്കുള്ള വാതിലടയ്ക്കാൻ യുവതി മറന്നിരുന്നു .
ഇതുവഴിയാണ് ആക്രമി വീടിനകത്തേക്ക് കയറിയത് .മുറിക്കുള്ളിൽ കടന്ന അജ്ഞാതൻ ഉറങ്ങി കിടന്ന യുവതിയെ കയറി പിടിക്കുകയായിരുന്നു .ഉറക്കമുണർന്ന യുവതി ഇതിനിടെ അജ്ഞാതന്റെ കയ്യിൽ കടിച്ചു പുറത്തേക്കിറങ്ങി.
മുഖം മൂടി ധരിച്ചതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല .യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .സംഭവം നടക്കുമ്പോൾ യുവതിയും ഭർത്താവിന്റെ മാതാവും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. യുവതിയുടെ ഭർത്താവ് വിദേശത്താണ് .
അജ്ഞാതനെ കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യം ഉൾപ്പെടെ പോലീസ് ശേഖരിക്കുന്നുണ്ട് . മൊബൈൽ ടവറിന്ടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ ഉടൻ പിടികൂടാൻ ആകും എന്ന് പോലീസ് പറയുന്നു